പൊള്ളാര്‍ഡും സിമ്മൺസും പുറത്ത് പോകണം എന്ന് പലരും ആഗ്രഹിക്കുന്നു, എന്നാൽ കാരണം ക്രിക്കറ്റല്ല

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര 3-2ന് വിജയിക്കുവാന്‍ കീറൺ പൊള്ളാര്‍ഡിന്റെ കീഴിലുള്ള വെസ്റ്റിന്‍ഡീസിന് സാധിച്ചിരുന്നു. എന്നാൽ പൊള്ളാര്‍ഡും കോച്ച് ഫിൽ സിമ്മൺസും പുറത്ത് പോകണമെന്നാണ് കരീബിയന്‍ മണ്ണിൽ തന്നെ പലരുടെയും ആഗ്രഹമെന്ന് പരമ്പര വിജയത്തിന് ശേഷം ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് പ്രസിഡിന്റ് റിക്കി സ്കെറിറ്റ് പറഞ്ഞു. എന്നാൽ ഉടന്‍ ഒരു മാറ്റത്തിന് ബോര്‍ഡ് ഒരുങ്ങുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ക്രിക്കറ്റ് അല്ല ഇവര്‍ പുറത്ത് പോകണമെന്ന് വാദിക്കുന്നവരുടെ കാരണം എന്നും സ്കോറിറ്റ് വ്യക്തമാക്കി. എന്നാൽ ഇവരല്ല ഈ ജോലിയ്ക്ക് ശരിയായ വ്യക്തികളെന്ന് ബോര്‍ഡിന് തോന്നുന്നുവെങ്കിൽ അതിനനുസരിച്ചുള്ള മാറ്റം ഉണ്ടാവുമെന്നും സ്കെറിറ്റ് പറഞ്ഞു.

മൂന്ന് വീതം ഏകദിനങ്ങള്‍ക്കും ടി20 മത്സരങ്ങള്‍ക്കുമായി ഇന്ത്യയയിലേക്ക് വിന്‍ഡീസ് യാത്രയാകുന്നതിന് മുമ്പാണ് സ്കെറിറ്റ് ഇത് വ്യക്തമാക്കിയത്.

ഗെയിലിന് വിട വാങ്ങൽ മത്സരത്തിനായി കാത്തിരിക്കണം, അയര്‍ലണ്ട് ഇംഗ്ലണ്ട് പരമ്പരകള്‍ക്കുള്ള ടീമിലിടമില്ല

ക്രിസ് ഗെയിൽ വൈറ്റ് ബോള്‍ ക്രിക്കറ്റിനോട് വിട പറയുന്നതിന് ഇനിയും കാത്തിരിക്കണം. താരത്തിന് അയര്‍ലണ്ട്, ഇംഗ്ലണ്ട് പരമ്പരകള്‍ക്കുള്ള ടീമിൽ ഇടം ലഭിച്ചില്ലെങ്കിലും താരത്തിന്റെ വിട വാങ്ങൽ മത്സരത്തിന് ബോര്‍ഡ് അവസരം സൃഷ്ടിക്കുമെന്നാണ് ബോര്‍ഡ് ചീഫ് റിക്കി സ്കെറിറ്റ് വ്യക്തമാക്കിയത്.

മൂന്ന് ഏകദിനങ്ങളും ആറ് ടി20 മത്സരങ്ങളുമാണ് ഈ രണ്ട് പരമ്പരകളിലായി വിന്‍ഡീസ് കളിക്കുക. എന്നാൽ ഗെയിലിനെ അയര്‍ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിൽ കളിപ്പിക്കുക എന്നതല്ല ബോര്‍ഡിന്റെ തീരുമാനം എന്നും റിക്കി വ്യക്തമാക്കി.

ഏകദിന ടീം (അയര്‍ലണ്ടിനെതിരെ): Kieron Pollard (captain), Shai Hope (vice-captain), Shamarh Brooks, Roston Chase, Justin Greaves, Jason Holder, Akeal Hosein, Alzarri Joseph, Gudakesh Motie, Jayden Seales, Nicholas Pooran, Romario Shepherd, Odean Smith, Devon Thomas. COVID-19 Reserves:Keacy Carty, Sheldon Cottrell.

ഇംഗ്ലണ്ടിനും അയര്‍ലണ്ടിനുമെതിരെയുള്ള ടി20 ടീം: Kieron Pollard (captain), Nicholas Pooran (vice-captain), Fabian Allen (England T20I only), Darren Bravo (England T20Is only), Roston Chase, Sheldon Cottrell, Dominic Drakes, Shai Hope, Akel Hosein, Jason Holder, Brandon King, Kyle Mayers, Rovman Powell, Romario Shepherd, Odean Smith, Hayden Walsh Jr. COVID-19 Reserves: Jayden Seales, Alzarri Joseph and Devon Thomas.

ക്രിസ് ഗെയിലിന് വിടവാങ്ങൽ മത്സരം ലഭിയ്ക്കും

ക്രിസ് ഗെയിലിന് വിടവാങ്ങൽ മത്സരം നല്‍കുന്നതിന് അനുകൂല പ്രതികരണവുമായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പിന് ശേഷം സ്വന്തം നാട്ടിൽ തന്റെ അവസാന മത്സരം കളിക്കണമെന്ന് ക്രിസ് ഗെയില്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് അനുകൂലമായ നിലപാട് എടുക്കുവാന്‍ ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് ഒരുങ്ങുന്നുവെന്നാണ് അറിയുന്നത്.

ഗെയിലിന്റെ ഈ ആഗ്രഹത്തിനോട് ബോര്‍ഡ് യോജിക്കുന്നുണ്ടെന്നും എന്നാൽ എപ്പോളെന്നോ ഏത് ഫോര്‍മാറ്റ് എന്നോ ഇതുവരെ ബോര്‍ഡ് തീരുമാനിച്ചിട്ടില്ലെന്നും കരീബിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് റിക്കി സ്കെറിറ്റ് വ്യക്തമാക്കി.

ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് പ്രസിഡന്റായി റിക്കി സ്കെറിറ്റിന് രണ്ടാം അവസരം

ക്രിക്കറ്റ് വെസ്റ്റിന്‍ഡീസിന്റെ പ്രസിഡന്റായി റിക്കി സ്കെറിറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ അവസരമാണ്. ഏപ്രില്‍ 11ന് നടന്ന ബോര്‍ഡിന്റെ പൊതുയോഗത്തിലാണ് റിക്കിയെയും വൈസ് പ്രസിഡന്റ് കിഷോര്‍ ഷാലോയെയും വീണ്ടും തിരഞ്ഞെടുത്തത്.

രണ്ട് വര്‍ഷത്തേക്കാണ് ഇരുവരുടെയും കാലാവധി. 2023 മാര്‍ച്ച് വരെ ഇവര്‍ക്ക് ബോര്‍ഡ് സ്ഥാനങ്ങളില്‍ തുടരാം. ഐകകണ്ഠേനയാണ് ഇരുവരുടെയും തിരഞ്ഞെടുപ്പ് നടന്നത്. ഇവരുടെ എതിരാളികളായ ആനന്ദ് സാനാസിയും കാല്‍വിന്‍ ഹോപ്പും മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ഇത്.

കോവിഡ് കാലത്ത് ബോര്‍ഡിന് കടം വാങ്ങേണ്ടി വന്നു – റിക്കി സ്കെറിറ്റ്

കോവിഡ് കാലത്ത് വെസ്റ്റിന്‍ഡീസ് ബോര്‍ഡ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയതെന്ന് പറഞ്ഞ് ബോര്‍ഡ് പ്രസിഡന്റ് റിക്കി സ്കെറിറ്റ്. താന്‍ ചുമതലയേറ്റ് രണ്ട് വര്‍ഷത്തില്‍ ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പോയതെന്നും കൊറോണയുടെ സമയത്ത് താരങ്ങള്‍ക്കുള്ള വേതനത്തിനും സ്റ്റാഫുകളുടെ ശമ്പളത്തിനുമായി ബോര്‍ഡിന് കടം വാങ്ങേണ്ട സാഹര്യം ഉണ്ടെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ് പറഞ്ഞു.

ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയോടു കൂടിയാണ് കോവിഡ് കാലത്തെ ക്രിക്കറ്റ് പുനരാരംഭിച്ചത്. അതേ സമയം തന്റെ ഈ ഭരണക്കാലത്ത് ബോര്‍ഡിന്റെ കടം മൂന്നിലൊന്ന് ഭാഗം കുറയ്ക്കുവാന്‍ സാധിച്ചുവെന്നും ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാന്‍ സാധിച്ചുവെന്നും റിക്കി പറഞ്ഞു.

ബോര്‍ഡിലെ അംഗങ്ങളെല്ലാം ഈ കാലഘട്ടത്തില്‍ 50 ശതമാനം വേതനം കുറവ് വരുത്തുവാന്‍ സമ്മതിച്ചുവെന്നും ഈ മഹാമാരിയുടെ കാലം കഴിഞ്ഞാല്‍ ബോര്‍ഡിന് പഴയ പ്രതാപത്തിലേക്ക് ഉയരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെസ്റ്റിന്‍ഡീസ് ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

Exit mobile version