മെച്ചപ്പെട്ട പിച്ച് ആവശ്യം, ബൗളര്‍മാര്‍ക്കും എന്തെങ്കിലും അവസരം വേണം – ഫിൽ സിമ്മൺസ്

ബാർബഡോസിലെ രണ്ടാം ടെസ്റ്റിൽ ബാറ്റും ബൗളും തമ്മിലുള്ള മികച്ച പോരാട്ടം കാണുവാനാകുന്ന പിച്ചാണ് ആവശ്യമെന്ന് അറിയിച്ച് വെസ്റ്റിന്‍ഡീസ് മുഖ്യ കോച്ച് ഫഇൽ സിമ്മൺസ്. ആന്റിഗ്വ ടെസ്റ്റ് സമനിലയിൽ അവസാനിച്ചപ്പോള്‍ മെച്ചപ്പെട്ട ടെസ്റ്റ് മത്സരം കാണുവാന്‍ മെച്ചപ്പെട്ട വിക്കറ്റ് ആവശ്യമാണെന്ന് സിമ്മൺസ് അഭിപ്രായപ്പെട്ടു.

വളരെ ഫ്ലാറ്റായ വിക്കറ്റായിരുന്നു ആന്റിഗ്വയിലേതെന്നും ഇത്തരം പിച്ചുകളിൽ വിക്കറ്റ് നേടുക പ്രയാസമാണെന്നും സിമ്മൺസ് കൂട്ടിചേര്‍ത്തു. മത്സരത്തിലെ നാലാം ഇന്നിംഗ്സിൽ തന്റെ ബാറ്റ്സ്മാന്മാര്‍ സമ്മ‍ർദ്ദത്തിൽ തകരാതിരുന്നത് പോസിറ്റീവായി കാണുന്നുവെന്ന് സിമ്മൺസ് വ്യക്തമാക്കി.

286 റൺസ് ചേസ് ചെയ്തിറങ്ങിയ വിന്‍ഡീസ് 67/4 എന്ന നിലയിലേക്ക് വീണുവെങ്കിലും പിന്നീട് ബോണ്ണർ – ഹോൾഡർ കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മത്സരം അവസാനിപ്പിക്കുവാന്‍ ടീമിനെ സഹായിക്കുകയായിരുന്നു.

Exit mobile version