“മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ കളിക്കുക എളുപ്പം, ഒരു കോച്ച് പോലും ടീമിന് ഇല്ല”

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്നത്തെ പ്രകടനത്തിലെ നിരാശ പങ്കുവെച്ച് യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കാൻ ആർക്കും എളുപ്പമാണ് എന്ന് പോൾ സ്കോൾസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളിൽ ആരും ടീമിനായി കളിക്കുന്നില്ല. ആരും ഗ്രൗണ്ടിൽ തങ്ങളുടെ എല്ലാം നൽകുന്നില്ല. സ്കോൾസ് പറഞ്ഞു.

ഇന്ന് സതാമ്പടണോട് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു. ഇത് തുടർച്ചയായ മൂന്നാം മത്സരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കാതെ പോകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഫുട്ബോൾ കോച്ചില്ല എന്നും സതാമ്പ്ടണ് അതുണ്ട് എന്നും അതാണ് വ്യത്യാസം എന്നും സ്കോൾസ് പറഞ്ഞു. റാഗ്നിക്ക് ഒരു സ്പോർടിങ് ഡയറക്ടർ ആണെന്നും അദ്ദേഹ കോച്ച് അല്ല എന്നും സ്കോൾസ് പറയുന്നു. ഒലെയെ പുറത്താക്കൊ എങ്കിലും യുണൈറ്റഡിന് ഒരു പ്ലാനും മുന്നോട്ടേക്ക് ഇല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സ്‌കോൾസിനെ വെയിൽസ് ടീമിലേക്ക് ക്ഷണിച്ച് റയാൻ ഗിഗ്‌സ്

മാഞ്ചസ്റ്റർ യൂണൈറ്റഡിൽ തന്റെ സഹതാരമായിരുന്ന പോൾ സ്‌കോൾസിനെ വെയിൽസ് ടീമിന്റെ പരിശീലക റോളിൽ തന്നെ സഹായിക്കാൻ ക്ഷണിച്ച് റയാൻ ഗിഗ്‌സ്. ഗിഗ്‌സ് തന്നെയാണ് തന്റെ പരിശീലക ടീമിലേക്ക് സ്‌കോൾസിനെ പരിഗണിക്കുന്നുണ്ടെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും ഗിഗ്‌സ് കൂട്ടി ചേർത്തു.

ഈ മാസം 15നു ആണ് രാജിവെച്ച കോള്മാന് പകരമായി റയാൻ ഗിഗ്‌സിനെ വെയിൽസ് ടീമിന്റെ പരിശീലകനായി നിയമിച്ചത്. യുവേഫ നേഷൻസ് ലീഗിനായി ടീമിനെ ഒരുക്കുക എന്നതാണ് റയാൻ ഗിഗ്‌സിന്‌ മുന്നിലുള്ള ആദ്യ വെല്ലുവിളി. ഗിഗ്‌സിന്റെ ആദ്യ മുഴുവൻ സമയ മാനേജർ ജോലി ആണ് ഇത്. മുൻപ് ഡേവിഡ്‌ മോയസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയപ്പോൾ ഗിഗ്‌സിന്‌ ആയിരുന്നു താൽക്കാലിക ചുമതല, അന്ന് സ്‌കോൾസ് ഗിഗ്‌സിനെ പരിശീലക സ്ഥാനത്ത് സഹായിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പോൾ സ്‌കോൾസിനെതിരെ രൂക്ഷ വിമർശനവുമായി മൗറീഞ്ഞോ രംഗത്ത്

യുണൈറ്റഡ്‌ ഇതിഹാസം പോൾ സ്‌കോൾസിനെതിരെ ആഞ്ഞടിച്ച് മൗറീഞ്ഞോ. എവർട്ടനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ച ശേഷമുള്ള പത്ര സമ്മേളനത്തിലാണ് യുണൈറ്റഡ്‌ പരിശീലകൻ മുൻ താരത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പോൾ പോഗ്ബകെതിരെ സ്കോൾസ് നേരത്തെ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു മൗറീഞ്ഞോ. സ്‌കോൾസ് ആകെ ചെയ്യുന്നത് വിമർശനം മാത്രമാണെന്നും സ്‌കോൾസ് അസാമാന്യ കളിക്കാരൻ ആയിരുന്നെന്നും എന്നാൽ എല്ലാവർക്കും അതുപോലെ ആവാനാവില്ലെന്നുമാണ് മൗറീഞ്ഞോ പ്രതികരിച്ചത്.

നേരത്തെ സൗത്താംപ്ടനെതിരെ യുണൈറ്റഡ്‌ സമനില വഴങ്ങിയ ശേഷമാണ് സ്‌കോൾസ് പോഗ്ബക്കും യൂണൈറ്റഡിനുമെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചത്. ബി ട്ടി സ്പോർട്സ് പണ്ഡിറ്റായ സ്‌കോൾസ് പോഗ്ബ 90 മില്യൺ താരത്തെ പോലെയല്ല കളിക്കുന്നതെന്നും പോഗ്ബ കൂടുതൽ പ്രതിരോധത്തിൽ ശ്രദ്ധിക്കുന്നത് ടീമിന് ഗുണമല്ലെന്നും പ്രതികരിച്ചത്. ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ മൗറീഞ്ഞോ സ്‌കോൾസിനെതിരെ രൂക്ഷ പ്രതികരണം നടത്തുകയായിരുന്നു. സ്‌കോൾസ് കളിക്കാരൻ എന്ന നിലയിൽ അസാമാന്യ പ്രതിഭയായിരുന്നെന്നും എന്നാൽ ഫുട്‌ബോൾ പണ്ഡിറ്റ് എന്ന നിലയിൽ അങ്ങനെ കാണാൻ ആവില്ലെന്നും മൗറീഞ്ഞോ കൂട്ടി ചേർത്തു. കൂടാതെ പോഗ്ബ സ്‌കോൾസിനെക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നതിൽ തനിക്കൊന്നും ചെയ്യാനാവില്ലെന്നും നിലവിൽ അതാണ് ഫുട്‌ബോളിന്റെ അവസ്ഥ എന്നും മൗറീഞ്ഞോ പരിഹാസ രൂപേണ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാൾക്കെതിരെ ക്ലബ്ബിന്റെ നിലവിലെ പരിശീലകൻ തന്നെ രൂക്ഷ പരിഹാസവുമായി വന്നത് ഏതായാലും വരും ദിവസങ്ങളിൽ ആരാധകർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version