ഫ്രഞ്ച് ടീമിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നു എന്ന് പോൾ പോഗ്ബ



പോൾ പോഗ്ബ എഎസ് മൊണാക്കോയിലേക്ക് ചേക്കേറിയതിന് പിന്നാലെ ഫ്രഞ്ച് ദേശീയ ടീമിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. വ്യാഴാഴ്ച ഔദ്യോഗികമായി ക്ലബ്ബിന്റെ ഭാഗമായ 32-കാരനായ ഈ മധ്യനിര താരം, ലെസ് ബ്ലൂസിലേക്കുള്ള മടങ്ങി വരവിനെ “ഒരു സ്വപ്നം” എന്നാണ് വിശേഷിപ്പിച്ചത്.


91 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുകയും 2018-ൽ ലോകകപ്പ് നേടുകയും ചെയ്ത പോഗ്ബ അവസാനമായി ഫ്രാൻസിനായി കളിച്ചത് 2022 മാർച്ചിലാണ്. അതിനുശേഷം പരിക്കുകളും 18 മാസത്തെ ഉത്തേജക മരുന്ന് വിലക്കും കാരണം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നാല് മാസം മുൻപാണ് അദ്ദേഹത്തിന്റെ വിലക്ക് അവസാനിച്ചത്.


“ഫ്രഞ്ച് ഫുട്ബോൾ കളിക്കാരൻ എന്ന നിലയിൽ ദേശീയ ടീമിനെ പ്രതിനിധീകരിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്,” പോഗ്ബ പറഞ്ഞു. “പക്ഷേ അതിന് ചില ഘട്ടങ്ങളുണ്ട്. ഇന്ന് ഞാൻ ആദ്യ ഘട്ടത്തിലാണ്: തിരിച്ചെത്തി മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ് പ്രധാനം” അദ്ദേഹം പറഞ്ഞു.


പ്രഖ്യാപനം വന്നു, പോൾ പോഗ്ബ എ.എസ് മൊണാക്കോയിൽ ചേർന്നു


18 മാസത്തെ ഉത്തേജക മരുന്ന് വിലക്ക് സേവിച്ചതിന് ശേഷം പോൾ പോഗ്ബ എ.എസ് മൊണാക്കോയുമായി രണ്ടു വർഷത്തെ കരാർ ഒപ്പിട്ടു. 32 വയസ്സുകാരനായ ഈ മിഡ്ഫീൽഡർ യുവന്റസിൽ നിന്ന് കരാർ റദ്ദാക്കിയതിനെത്തുടർന്ന് ഫ്രീ ട്രാൻസ്ഫറിലാണ് ലീഗ് 1 ടീമിൽ എത്തുന്നത്.

വിലക്കപ്പെട്ട മരുന്ന് ഡിഎച്ച്ഇഎ (DHEA) ഉപയോഗിച്ചതിന് 2024 ഫെബ്രുവരിയിൽ നാല് വർഷത്തേക്ക് വിലക്കപ്പെട്ട പോഗ്ബ, കായിക തർക്കങ്ങൾക്കായുള്ള കോടതിയിൽ (Court of Arbitration for Sport) അപ്പീൽ നൽകി വിജയകരമായി വിലക്ക് 18 മാസമായി കുറയ്ക്കുകയായിരുന്നു. യുവന്റസ് 2024 നവംബറിൽ അദ്ദേഹവുമായുള്ള കരാർ പരസ്പരം റദ്ദാക്കിയിരുന്നു.


2018 ലോകകപ്പ് ജേതാവായ പോഗ്ബ, 2022-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് യുവന്റസിലേക്ക് തിരിച്ചെത്തിയതിന് ശേഷം പരിക്കുകളാൽ വലഞ്ഞിരുന്നു. 2016-ൽ 89 ദശലക്ഷം പൗണ്ടിന്റെ റെക്കോർഡ് തുകയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറിയെങ്കിലും, ഇംഗ്ലണ്ടിലെ അദ്ദേഹത്തിന്റെ കരിയറിൽ ആദ്യ സീസണിൽ രണ്ട് ട്രോഫികൾ മാത്രമാണ് നേടാനായത്.
കാൽമുട്ട് ശസ്ത്രക്രിയ കാരണം ഖത്തർ ലോകകപ്പ് നഷ്ടപ്പെട്ടതിന് ശേഷം 2022 മുതൽ ഈ ഫ്രഞ്ച് താരം ദേശീയ ടീമിനായി കളിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ ലീഗ് 1-ൽ മൂന്നാം സ്ഥാനത്തെത്തിയ മൊണാക്കോ, പോഗ്ബ തങ്ങളുടെ മധ്യനിരയ്ക്ക് അനുഭവസമ്പത്തും കരുത്തും നൽകുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം അദ്ദേഹവും തന്റെ കരിയർ തിരിച്ചുപിടിക്കാനും ശ്രമിക്കും.

പോഗ്ബാക്ക്! പോൾ പോഗ്ബ എ.എസ്. മൊണാക്കോയിലേക്ക്; 2027 വരെ കരാർ


ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബ ഫ്രഞ്ച് ക്ലബ്ബായ എ.എസ്. മൊണാക്കോയുമായി ധാരണയിലെത്തി. 2027 ജൂൺ വരെ നീളുന്ന കരാറിലാണ് അദ്ദേഹം ഒപ്പിടാൻ ഒരുങ്ങുന്നത്.
കരാറിന്റെ അന്തിമ വിശദാംശങ്ങൾ എല്ലാം ഉറപ്പിച്ചതായും, അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ അഭിഭാഷകർ കരാർ പരിശോധിക്കുമെന്നും ഫബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനുള്ളിൽ പോഗ്ബ മൊണാക്കോയിലേക്ക് പറക്കും. ഈ ആഴ്ചയുടെ അവസാനം മെഡിക്കൽ പരിശോധനകൾ നടക്കും.


മയക്കുമരുന്ന് ഉപയോഗിച്ചതിന് വിലക്ക് നേരിട്ടതിന് ശേഷം പോഗ്ബയുടെ കളിക്കളത്തിലേക്കുള്ള ഒരു പ്രധാന തിരിച്ചുവരവാണിത്. യുവന്റസിലെ തന്റെ രണ്ടാം വരവിൽ പരിക്കുകളും വിവാദങ്ങളും അദ്ദേഹത്തെ വലച്ചിരുന്നു.

മൊണാക്കോയിലേക്കുള്ള ഈ കൂടുമാറ്റം പോഗ്ബയ്ക്ക് തന്റെ കരിയർ തിരികെ കൊണ്ടുവരാനുള്ള ഒരു സുവർണ്ണാവസരമായിരിക്കും. ലീഗ് 1-ൽ കളിക്കുന്നത് അദ്ദേഹത്തിന് ഫ്രഞ്ച് ദേശീയ ടീമിൽ വീണ്ടും ഇടം നേടാനുള്ള സാധ്യതകളും തുറന്നുനൽകും.


ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ അവസരം ലഭിക്കുമെന്നതും പോഗ്ബയെ മൊണാക്കോയിലേക്ക് ആകർഷിച്ച ഘടകങ്ങളിൽ ഒന്നാണ്. ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹത്തിന്റെ പരിചയസമ്പത്തും കഴിവും നിർണായകമാകുമെന്നാണ് പ്രതീക്ഷ.

പോൾ പോഗ്ബ തിരികെയെത്തുന്നു! മൊണൊക്കോയിൽ 2 വർഷ കരാർ ഒപ്പുവെക്കും


ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ ലീഗ് 1-ലേക്ക്. എഎസ് മൊണാക്കോയുമായുള്ള പോഗ്ബയുടെ ചർച്ചകൾ വിജയിക്കുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പോഗ്ബ 2 വർഷത്തെ കരാർ മൊണോക്കോയിൽ ഒപ്പുവെക്കും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.


ഉത്തേജക മരുന്ന് ഉപയോഗിച്ചതിനുള്ള വിലക്ക് കുറച്ചതിനെത്തുടർന്ന്, 32 വയസ്സുകാരനായ ലോകകപ്പ് ജേതാവിന് കളിക്കളത്തിലേക്ക് തിരിച്ചുവരാൻ അനുമതി ലഭിച്ചിരുന്നു. ജനുവരി മുതൽ പരിശീലനം നടത്തിയിരുന്ന അദ്ദേഹം മാർച്ച് മുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യനായിരുന്നു. തന്റെ കരിയറിലെ അടുത്ത അധ്യായം തീരുമാനിക്കുന്നതിന് മുമ്പ് വേനൽക്കാലം വരെ കാത്തിരിക്കാൻ പോഗ്ബ തീരുമാനിക്കുകയായിരുന്നു.


മുമ്പ് മാഴ്സെയുമായി ബന്ധപ്പെടുത്തിയിരുന്ന പോഗ്ബയെ ഉയർന്ന വേതന ആവശ്യകതകൾ കാരണം മാഴ്സെ പിന്മാറിയിരുന്നു. മൊണാക്കോ, എറിക് ഡയറിനെ ബയേൺ മ്യൂണിക്കിൽ നിന്ന് ടീമിലെത്തിച്ച് തങ്ങളുടെ സ്ക്വാഡിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ലെഫ്റ്റ് ബാക്ക് സെർജിയോ റെഗുയിലോണിനെയും അവർ നോട്ടമിടുന്നുണ്ട്.


അവസാനമായി യുവന്റസിനായി കളിച്ച പോഗ്ബ, ഫ്രഞ്ച് ഫുട്ബോളിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞിരുന്നു. ഒരു കൗമാരക്കാരനായി ലെ ഹാവ്രെ വിട്ടതിന് ശേഷം ലീഗ് 1-ലെ അദ്ദേഹത്തിന്റെ ആദ്യത്തെ തിരിച്ചുവരവായിരിക്കും

പോൾ പോഗ്ബയും മൊണോക്കയുമായി ചർച്ചകൾ സജീവമാകുന്നു


ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ ലീഗ് 1-ലേക്ക് എത്തിയേക്കും. എഎസ് മൊണാക്കോയുമായുള്ള പോഗ്ബയുടെ ചർച്ചകൾ “നന്നായി മുന്നോട്ട് പോകുന്നു” എന്ന് ഇറ്റാലിയൻ സ്പോർട്സ് ജേണലിസ്റ്റ് ജിയാൻലൂക്ക ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് നടത്തിയ പ്രാഥമിക സമീപനത്തിന് ശേഷം ചർച്ചകൾ പുനരാരംഭിക്കുകയും ഇപ്പോൾ ഒരു സാധ്യതയുള്ള കരാറിലേക്ക് നീങ്ങുകയുമാണ്.


അടുത്തിടെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിനുള്ള വിലക്ക് കുറച്ചതിനെത്തുടർന്ന്, 32 വയസ്സുകാരനായ ലോകകപ്പ് ജേതാവിന് കളിക്കളത്തിലേക്ക് തിരിച്ചുവരാൻ അനുമതി ലഭിച്ചിരുന്നു. ജനുവരി മുതൽ പരിശീലനം നടത്തിയിരുന്ന അദ്ദേഹം മാർച്ച് മുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യനായിരുന്നു. തന്റെ കരിയറിലെ അടുത്ത അധ്യായം തീരുമാനിക്കുന്നതിന് മുമ്പ് വേനൽക്കാലം വരെ കാത്തിരിക്കാൻ പോഗ്ബ തീരുമാനിക്കുകയായിരുന്നു.


മുമ്പ് മാഴ്സെയുമായി ബന്ധപ്പെടുത്തിയിരുന്ന പോഗ്ബയെ ഉയർന്ന വേതന ആവശ്യകതകൾ കാരണം മാഴ്സെ പിന്മാറിയിരുന്നു. മൊണാക്കോ, എറിക് ഡയറിനെ ബയേൺ മ്യൂണിക്കിൽ നിന്ന് ടീമിലെത്തിച്ച് തങ്ങളുടെ സ്ക്വാഡിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ലെഫ്റ്റ് ബാക്ക് സെർജിയോ റെഗുയിലോണിനെയും അവർ നോട്ടമിടുന്നുണ്ട്.


അവസാനമായി യുവന്റസിനായി കളിച്ച പോഗ്ബ, ഫ്രഞ്ച് ഫുട്ബോളിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞിരുന്നു. ഒരു കൗമാരക്കാരനായി ലെ ഹാവ്രെ വിട്ടതിന് ശേഷം ലീഗ് 1-ലെ അദ്ദേഹത്തിന്റെ ആദ്യത്തെ തിരിച്ചുവരവായിരിക്കും

പോൾ പോഗ്ബയുടെ വിലക്ക് അവസാനിച്ചു. ഇന്ന് മുതൽ കളിക്കാം

പോൾ പോഗ്ബയുടെ വിലക്ക് അവസാനിച്ചു. ഇന്ന് മുതൽ കളിക്കാം. കഴിഞ്ഞ ഫെബ്രുവരി മുതൽ താരം സസ്പെൻഷനിൽ ആയിരുന്നു. തുടക്കത്തിൽ 4 വർഷം വിലക്ക് ലഭിച്ച പോഗ്ബയുടെ വിലക്ക് പിന്നീട് നിയമ പോരാട്ടങ്ങൾക്ക് ശേഷം കുറക്കുക ആയിരുന്നു.

പോഗ്ബ ഉടൻ തന്നെ പുതിയ ക്ലബ് കണ്ടെത്താൻ ശ്രമിക്കും. പോഗ്ബയുടെ മുൻ ക്ലബായ യുവന്റസ് വിലക്ക് വന്നതിനു പിന്നാലെ പോഗ്ബയുടെ കരാർ റദ്ദാക്കിയിരുന്നു. പോഗ്ബ അമേരിക്കൻ ഫുട്ബോളിലേക്ക് മാറാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. താരം യൂറോപ്യൻ ക്ലബുകളുമായും ചർച്ചകൾ നടത്തുന്നു. ഫ്രീ ഏജന്റ് ആയതിനാൽ പോഗ്ബയ്ക്ക് മിഡ് സീസണിലും ക്ലബുകളിൽ ചേരാൻ ആകും.

നിരോധിത മരുന്ന് കഴിച്ചെന്ന് കണ്ടെത്തിയതിനാൽ ആയിരുന്നു പോഗ്ബ വിലക്ക് നേരിട്ടത്.

പോഗ്ബയും യുവന്റസും തമ്മിൽ പിരിഞ്ഞു!! ഇനി ഫ്രീ ഏജന്റ്

യുവൻ്റസും പോൾ പോഗ്ബയും മിഡ്ഫീൽഡറുടെ കരാർ അവസാനിപ്പിക്കാൻ ധാരണയിലെത്തി. പോഗ്ബയുടെ വിലക്ക് നാല് വർഷത്തിൽ നിന്ന് 18 മാസമായി കുറച്ച് കോടതി ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് (സിഎഎസ്) സ്ഥിരീകരിച്ചതിന് ശേഷവും കരാർ അവസാനിപ്പിക്കാൻ യുവന്റസ് തീരുമാനിക്കുക ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ താരം സസ്പെൻഷനിൽ ആണ്.

2025 ജനുവരിയിൽ പോഗ്ബ ഫുട്ബോളിലേക്ക് മടങ്ങിയെത്തുന്ന പോഗ്ബ അപ്പോൾ തന്നെ പുതിയ ക്ലബ് കണ്ടെത്താൻ ശ്രമിക്കും. പോഗ്ബയ്ക്ക് ജനുവരി മുതൽ ക്ലബുകളുമായി പരിശീലനം നടത്താം. മാർച്ചിൽ കളത്തിൽ ഇറങ്ങാനും ആകും. പോഗ്ബ അമേരിക്കൻ ഫുട്ബോളിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇതോടെ പോഗ്ബയുടെ യുവന്റസിലേക്കുള്ള രണ്ടാം വരവിന് അവസാനമായിരിക്കുകയാണ്.

യുവൻ്റസ് പോൾ പോഗ്ബയുമായുള്ള കരാർ അവസാനിപ്പിക്കും

യുവൻ്റസും പോൾ പോഗ്ബയും മിഡ്ഫീൽഡറുടെ കരാർ അവസാനിപ്പിക്കാൻ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. പോഗ്ബയുടെ വിലക്ക് നാല് വർഷത്തിൽ നിന്ന് 18 മാസമായി കുറച്ച് കോടതി ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് (സിഎഎസ്) സ്ഥിരീകരിച്ചതിന് ശേഷവും കരാർ അവസാനിപ്പിക്കാൻ ആണ് യുവന്റസ് തീരുമാനം. കഴിഞ്ഞ ഫെബ്രുവരി മുതൽ താരം സസ്പെൻഷനിൽ ആണ്.

2025 ജനുവരിയിൽ പോഗ്ബ ഫുട്ബോളിലേക്ക് മടങ്ങിയെത്തുമ്പോൾ, യുവൻ്റസിനൊപ്പം പരിശീലനം നടത്താൻ അനുവദിക്കും. എന്നിരുന്നാലും, പോഗ്ബയും ക്ലബും ഒരു പുതിയ തുടക്കത്തിനായി താൽപ്പര്യപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. പോഗ്ബ അമേരിക്കൻ ഫുട്ബോളിലേക്ക് മാറാൻ സാധ്യതയുണ്ട്.

താൻ വിരമിച്ചു എന്ന വാർത്തകൾക്ക് ചെവികൊടുക്കരുത്, തിരിച്ചുവരും” – പോഗ്ബ

താൻ വിരമിക്കുകയാണ് എന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ് എന്ന് പോൾ പോഗ്ബ. ഇന്നലെ ബെൽജിയത്തിന് എതിരായ യൂറോ കപ്പ് മത്സരം കാണാൻ എത്തിയ പോഗ്ബ മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് ഇപ്പോൾ ദീർഘകാല വിലക്ക് നേരിടുകയാണ് പോഗ്ബ ഇപ്പോൾ.

“ഞാൻ ഇപ്പോഴും ഒരു ഫുട്ബോൾ കളിക്കാരനാണ്. ഞാൻ വിരമിക്കുകയാണെന്ന് പറയുന്ന വാർത്തകളിലേക്ക് നോക്കരുത്, ഞാൻ ഫിനിഷ്ഡ് എന്ന് പറയുന്നവരെയും കേൾക്കരുത്… എനിക്ക് എൻ്റെ കരിയറിന് വേണ്ടി പോരാടണം, ഞാൻ ശുഭാപ്തിവിശ്വാസത്തിൽ ആണ്”. പോഗ്ബ പറഞ്ഞു.

“ഞാൻ അവസാനിപ്പിച്ചിട്ടില്ല. ഞാൻ കഠിനമായി പരിശീലിക്കുന്നു! ഞാൻ ഇപ്പോഴും 100% ഫുട്ബോൾ കളിക്കാരനാണ്. പിച്ചിൽ തിരിച്ചെത്താൻ ആയി താൻ കാത്തിരിക്കുകയാണ്”, സ്കൈ സ്പോർട്ടിനോട് പോഗ്ബ പറഞ്ഞു.

പോഗ്ബക്ക് നാലു വർഷം വിലക്ക്

പോൾ പോഗ്ബക്ക് വലിയ തിരിച്ചടി. നാല് വർഷത്തേക്ക് അദ്ദേഹത്തെ ഫുട്‌ബോളിൽ നിന്നും വിലക്കിയതായി പ്രഖ്യാപനം വന്നു. പോഗ്ബയുടെ കരിയറിന് തന്നെ അവസാനം കുറിച്ചേക്കാവുന്ന വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഈ വിധി സങ്കടകരമാണെന്നും താൻ അറിഞ്ഞു കൊണ്ട് ഒരു നിരോധിത സപ്ലിമെന്റ്സും എടുത്തിട്ടില്ല എന്നും പോഗ്ബ ഈ വിധിയെ കുറിച്ച് പ്രതികരിച്ചു കൊണ്ട് പറഞ്ഞു.

നേരത്തെ ഉത്തേജക പരിശോധനക്ക് വിധേയമാക്കിയ പോഗ്ബയുടെ രണ്ടാം സാംപിളിലും ടെസ്റ്റോസ്റ്റിറോൺ സാന്നിധ്യം സ്ഥീരീകരിച്ചിരുന്നു‌
യുവന്റസ് താരത്തിന്റെ കരാർ റദ്ദാക്കും. ആറു മാസത്തിന് മുകളിൽ ഒരു താരത്തിന് സസ്‌പെൻഷൻ വന്നാൽ ക്ലബ്ബിന് ഏകപക്ഷീയമായി കരാർ രാധക്കാനുള്ള അവകാശം ഉണ്ട്. പരിക്ക് വലച്ച കരിയറിൽ അതിനേക്കാൾ വലിയൊരു പുതിയ പ്രതിസന്ധിയാണ് പോഗ്ബക്ക് മുന്നിൽ ഇപ്പോൾ ഉള്ളത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം യുവന്റസിൽ വന്നതിനു ശേഷം ദീർഘകാലം പരിക്കിന്റെ പിടിയിലുമായിരുന്നു‌

രണ്ടാം സാംപിളും പോസിറ്റീവ്; പോഗ്ബക്ക് നാല് വർഷം വരെ വിലക്കിന് സാധ്യത

ഉത്തേജക പരിശോധനക്ക് വിധേയമാക്കിയ രണ്ടാം സാംപിളും ടെസ്റ്റോസ്റ്റിറോൺ സാന്നിധ്യം സ്ഥീരീകരിച്ചതോടെ പോൾ പോഗ്ബക്ക് വലിയ തിരിച്ചടി. ഇതോടെ നാല് വർഷത്തേക്ക് ഫുട്‌ബോളിൽ നിന്നും വിലക്ക് വരെ താരത്തിന് നേരിടേണ്ടി വന്നേക്കും എന്നാണ് റീപോർട്ടുകൾ. ഇതോടെ പോഗ്ബയുടെ കരിയറിന് മുകളിൽ തന്നെ കരിനിഴൽ മൂടിയിരിക്കുകയാണ്.

അതേ സമയം ചില മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം താൻ കഴിക്കുന്നതായി പോഗ്ബ നേരത്തെ സമ്മതിച്ചിരുന്നു. ആദ്യ സാംപിളിന് പിറകെ രണ്ടാം സാംപിളും പോസിറ്റീവ് ആയതോടെ വലിയ നടപടികൾ ആവും താരത്തിന് ഇനി നേരിടേണ്ടി വരിക. രണ്ടു വർഷം വരെയുള്ള ജയിൽ ശിക്ഷ വരെ ഇതിന് ലഭിച്ചേക്കാം എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം താരം ബാൻ നേരിടുകയാണെങ്കിൽ യുവന്റസും തങ്ങളുടെ കരാർ റദ്ദാക്കുന്നത് അടക്കമുള്ള നീക്കങ്ങൾ നടത്തിയേക്കും എന്നാണ് സൂചന. ആറു മാസത്തിന് മുകളിൽ താരത്തിന് സസ്‌പെൻഷൻ ഉറപ്പാണെങ്കിൽ ക്ലബ്ബിന് ഏകപക്ഷീയമായി കരാർ രാധക്കാനുള്ള അവകാശവും ഉണ്ട്. ഏതായാലും പരിക്ക് വലച്ച കരിയറിൽ വലിയൊരു പുതിയ പ്രതിസന്ധിയാണ് പോഗ്ബക്ക് മുന്നിൽ ഉയർന്നിരിക്കുന്നത്.

പോഗ്ബയുടെ കരാർ റദ്ദാക്കാനുള്ള ആലോചനയിൽ യുവന്റസ്, 2 വർഷത്തോളം വിലക്കിനും സാധ്യത

പോൾ പോഗ്ബയുടെ ഭാവി ആശങ്കയിൽ ആവുകയാണ്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ പോഗബയുടെ കരാർ അവസാനിപ്പിക്കാൻ ഉള്ള ആലോചനയിലാണ് യുവന്റസ്. യുവന്റ്സിന്റെ മെഡിക്കൽ സ്റ്റാഫിനെ അറിയിക്കാതെ മരുന്നുകൾ കഴിച്ചതാണ് പോഗ്ബ ഉത്തേക മരുന്ന് പരിശോധനയിൽ പരാജയപ്പെടാനുള്ള കാരണം. ഇതുകൊണ്ട് തന്നെ ക്ലബിന് താരത്തിന്റെ കരാർ റദ്ദാക്കാൻ പറ്റും.

രക്തപരിശോധനയിൽ ടെസ്റ്റോസ്റ്റിറോണിന്റെ ഉയർന്ന അളവ് കണ്ടെത്തിയതിനാൽ മിഡ്ഫീൽഡർ ഇപ്പോൾ താൽക്കാലിക വിലക്ക് നേരിടുകയാമണ്. അന്വേഷണത്തിനു ശേഷം പോഗ്ബ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ ഈ വിലക്ക് 2 വർഷത്തേക്ക് വരെ നീളാം. ഇത് പോഗ്ബയുടെ കരിയറിന് തന്നെ കർട്ടൻ ഇട്ടേക്കാം.

ഒരു സുഹൃത്ത് തനിക്ക് ശുപാർശ ചെയ്ത മെഡിസിൻ ആൺ. താൻ കഴിച്ചത് എന്നാണ് പോഗ്ബ പറയുന്നത്. ബോധപൂർവം അല്ല ഈ മരുന്ന് കഴിച്ചത് എന്ന് തെളിയിച്ചാലും പോഗ്ബയെ രണ്ട് വർഷത്തേക്ക് വരെ വിലക്കിയേക്കും എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്‌.

Exit mobile version