ഐ-ലീഗിലെ മികച്ച പ്രകടനത്തിന് പിന്നാലെ ലാൽറിൻസുവാല നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ


ഐസോൾ എഫ്‌സിയുടെ ടോപ് സ്കോററും ഐ-ലീഗിലെ മികച്ച കളിക്കാരിൽ ഒരാളുമായ ലാൽറിൻസുവാല ലാൽബിയാക്നിയ അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് (ഐഎസ്എൽ) ചേക്കേറാൻ ഒരുങ്ങുകയാണ്. താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി കരാറിലെത്തിയതായാണ് റിപ്പോർട്ടുകൾ. അടുത്ത മാസം നിലവിലെ കരാർ അവസാനിച്ചാലുടൻ താരം ക്ലബ്ബിൽ ചേരും.


24 കാരനായ ഈ മുന്നേറ്റ താരം കഴിഞ്ഞ സീസണിൽ 15 ഗോളുകൾ നേടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു ഐ-ലീഗ് സീസണിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡും ലാൽറിൻസുവാല സ്വന്തമാക്കി. സുനിൽ ഛേത്രി, മുഹമ്മദ് റാഫി തുടങ്ങിയ ഇതിഹാസ താരങ്ങളെയാണ് അദ്ദേഹം മറികടന്നത്.

ഈ സീസണിലും താരം മികച്ച ഫോം തുടർന്നു. 12 ഗോളുകൾ നേടിയ താരം ഐസോളിനെ തരംതാഴ്ത്തലിൽ നിന്ന് രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
മോഹൻ ബഗാൻ, ജംഷഡ്പൂർ എഫ്‌സി, എഫ്‌സി ഗോവ, മുംബൈ സിറ്റി എന്നീ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും ലാൽറിൻസുവാല നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തിരഞ്ഞെടുക്കുകയായിരുന്നു.

ഖാലിദ് ജമീലിന്റെ ജംഷഡ്പൂർ സെമി ഫൈനലിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ് സി സെമിഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന പ്ലേ ഓഫിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചാണ് ജംഷഡ്പൂർ സെമിഫൈനലിലേക്ക് മുന്നേറിയത്. അവർ സെമിഫൈനലിൽ മോഹൻ ബഗാനെയാകും നേരിടുക‌.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 29ആം മിനിറ്റിൽ എസെ നേടിയ ഗോളാണ് ജംഷഡ്പൂരിന് വിജയം നൽകിയത്. നോർത്ത് ഈസ്റ്റ് ഏറെ ശ്രമിച്ചു എങ്കിലും അവർക്ക് സമനില ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയുടെ അവസാനം പത്തുപേരായി ചുരുങ്ങിയെങ്കിലും അവസാനം മിനിറ്റുകളിൽ നന്നായി കളിച്ച് ഖാലിദ് ജമീലിന്റെ ടീം സെമു ഉറപ്പിച്ചു. ഇഞ്ച്വറി ടൈമിൽ ഹാവി ഹെർണാാണ്ടസ് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. ഇന്നലെ ബംഗളൂരു എഫ്സിയും സെമിയിലേക്ക് എത്തിയിരുന്നു

പഞ്ചാബ് എഫ്‌സിക്കെതിരെ 10 പേരുമായി പൊരുതി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയം

ന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി 2-1 ന് പഞ്ചാബ് എഫ്‌സിയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ, ഹൈലാൻഡേഴ്സ് സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു, കടുത്ത മത്സരത്തിൽ പകുതിയിലധികം സമയം 10 പേരുമായി പൊരുതിയാണ് നോർത്ത് ഈസ്റ്റ് വിജയിച്ചത്.

സന്ദർശകർ തങ്ങളുടെ ആധിപത്യം ഇന്ന് പെട്ടെന്ന് തന്നെ ഉറപ്പിച്ചു. 15-ാം മിനിറ്റിൽ ഗില്ലെർമോ ഫെർണാണ്ടസ് സ്‌കോറിങ്ങിന് തുടക്കമിട്ടു. അലാഡിൻ അജറൈയുടെ ഒരു കൃത്യമായ പാസിൽ നിന്നായിരുന്നു ഫെർണാണ്ടസിന്റെ ഗോൾ.

മൂന്ന് മിനിറ്റിനുള്ളിൽ, നെസ്റ്റർ ആൽബിയച്ചിൻ്റെ സെൻസേഷണൽ വോളിയിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി.

ശക്തമായ തുടക്കം ഉണ്ടായിരുന്നെങ്കിലും, ആദ്യ പകുതിയുടെ അവസാനത്തിൽ ദിനേശ് സിംഗ് തൻ്റെ രണ്ടാം മഞ്ഞക്കാർഡ് ലഭിക്കുകയും ഇഞ്ചുറി ടൈമിൽ പുറത്താകുകയും ചെയ്തതോടെ കളി നാടകീയമായി മാറി. പത്ത് പേരായി ചുരുക്കപ്പെട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വെല്ലുവിളി നിറഞ്ഞ രണ്ടാം പകുതിയെ നേരിട്ടെങ്കിലും വിജയം ഉറപ്പിക്കാ‌ൻ അവർക്ക് ആയി. ഇവാൻ നോലോസെച് അണ് പഞ്ചാബിന്റെ ആശ്വാസ ഗോൾ നേടിയത്.

വിജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി, പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു. സീസണിൽ ശക്തമായ തുടക്കമിട്ടെങ്കിലും ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുമായി പഞ്ചാബ് എഫ്‌സി ആറാം സ്ഥാനത്ത് തുടരുന്നു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറണ്ട് കപ്പ് ഫൈനലിൽ

ചരിത്രത്തിൽ ആദ്യമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറണ്ട് കപ്പ് ഫൈനലിൽ എത്തി. ഇന്ന് നടന്ന സെമി ഫൈനലിൽ ഷില്ലോംഗ് ലജോംഗിനെ പരാജയപ്പെടുത്തി ആണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഫൈനലിലേക്ക് മുന്നേറിയത്‌. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആയിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം.

ഇന്ന് മത്സരം ആരംഭിച്ച് 13ആം മിനുട്ടിൽ തന്നെ നോർത്ത് ഈസ്റ്റ് ലീഡ് എടുത്തു. അവർക്ക് ആയി തോയ് സിംഗ് ആണ് ആദ്യ ഗോൾ നേടിയത്. 33ആം മിനുട്ടിൽ അജ്റായിയിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ അവസാന നിമിഷം പാർതിബ് ഗൊഗോയി കൂടെ ഗോൾ നേടിയതോടെ വിജയം ഉറപ്പായി.

ഫൈനലിൽ ബെംഗളൂരു എഫ് സിയോ മോഹൻ ബഗാനോ ആകും നോർത്ത് ഈസ്റ്റിന്റെ എതിരാളികൾ.

നെസ്റ്ററിന്റെ കരാർ നോർത്ത് ഈസ്റ്റ് പുതുക്കി

ഇന്ത്യൻ സൂപ്പർ ലീഗിലെ ശ്രദ്ധേയമായ അരങ്ങേറ്റ സീസൺ ആസ്വദിക്കുന്ന നെസ്റ്റർ ആൽബിയച്ചിൻ്റെ കരാർ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതുക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയോ മജദഹോണ്ടയിൽ നിന്ന് ആയിരുന്നു സ്പാനിഷ് ഫോർവേഡ് നോർത്ത് ഈസ്റ്റിൽ എത്തിയത്.

നെസ്റ്റർ ഈ സീസണിലെ 6 ഗോളുകളും 3 അസിസ്റ്റുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഗോൾ സ്‌കോറിംഗ് കഴിവും പ്ലേ മേക്കിംഗ് കഴിവുകളും അദ്ദേഹത്തെ ടീമിൻ്റെ ഏറ്റവും നിർണായക താരമാക്കി മാറ്റി.

“നെസ്റ്ററിന്റെ പ്രകടനം സീസണിലുടനീളം മികച്ചതായിരുന്നു. കളിക്കളത്തിലും പുറത്തും അദ്ദേഹത്തിൻ്റെ സ്വാധീനം അദ്ദേഹത്തിൻ്റെ സഹതാരങ്ങൾക്ക് നല്ല മാതൃകയാണ്. അദ്ദേഹത്തിൻ്റെ കരാർ നീട്ടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” ഹെഡ് കോച്ച് ജുവാൻ പെഡ്രോ ബെനാലി പറഞ്ഞു.

പാർത്ഥിബ് ഗോഗോയിക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ പുതിയ കരാർ

യുവ താരം പാർത്ഥിബ് ഗോഗോയി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ പുതിയ കരാർ ഒപ്പിട്ടു. ഇതോടെ 2027 വരെ താരത്തെ ടീമിൽ നിലനിർത്താൻ നോർത്ത് ഈസ്റ്റിനാവും. പാർത്ഥിബിന്റെ നിലവിലെ കരാർ 2025വരെ ആയിരുന്നു. ഇതോടെ 20കാരനായ താരത്തിന് ചുറ്റും തന്നെയാണ് ടീമിന്റെ ഭാവി പദ്ധതികളും ഉണ്ടാവുക എന്നുറപ്പായി. കഴിഞ്ഞ സീസണിൽ മാത്രം ടീമിനായി അരങ്ങേറിയ താരം ഇപ്പോൾ ടീമിന്റെ നെടുംതൂണായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

പുതിയ കരാർ ഒപ്പിടാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നതായി പാർത്ഥിബ് പ്രതികരിച്ചു. നോർത്ത് ഈസ്റ്റ് തന്റെ രണ്ടാം വീട് ആണെന്നും തനിക്ക് എന്നും അവസരങ്ങൾ നൽകുന്നതിൽ ടീമിനോട് കടപ്പെട്ടിരുന്നു എന്നും താരം പറഞ്ഞു. ടീമിന് വേണ്ടി കളത്തിൽ കൂടുതൽ സംഭാവന ചെയ്യാനാണ് താൻ ലക്ഷ്യമിടുന്നത് എന്നും താരം കൂട്ടിച്ചേർത്തു. പാർത്ഥിബിന്റെ വളർച്ച അത്ഭുതപ്പെടുത്തുന്നത് ആണെന്ന് കോച്ച് ഹുവാൻ പെഡ്രോ പറഞ്ഞു. “കഴിവും, കഠിനാധ്വാനവും കൂടാതെ സ്വാഭാവികമായി ലഭിച്ച പ്രതിഭയും കൂടി ചേരുമ്പോൾ ടീമിന്റെ വിലമതിക്കാനാവാത്ത താരമായി പാർത്ഥിബിനെ മാറുന്നുണ്ട്. അദ്ദേഹത്തിന്റെ കഴിവുകൾ തേച്ചു മിനുക്കാനും വരും സീസണുകളിൽ വലിയ നേട്ടങ്ങൾ കൊയ്യാനും ആണ് തങ്ങൾ ലക്ഷ്യമിടുന്നത്”, പെഡ്രോ കൂടിച്ചേർത്തു.

കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് അസം താരമായ പാർത്ഥിബ് നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്. ഇന്ത്യൻ ആരോസിന് വെണ്ടി ബൂട്ടു കെട്ടി പ്രൊഫഷണൽ കരിയർ ആരംഭിച്ച താരം ഐ ലീഗിൽ ആയിരുന്നു ആദ്യം കളത്തിൽ ഇറങ്ങിയത്. മുംബൈ സിറ്റിക്കെതിരെ നോർത്ത് ഈസ്റ്റിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. മൂന്ന് ഗോളും ഒരു അസിസ്റ്റും ആദ്യ സീസണിൽ സ്വന്തമാക്കി. ഇത്തവണ കളിച്ച മൂന്നിൽ മൂന്ന് മത്സരങ്ങളിലും ഗോൾ അടിച്ചു കൊണ്ട് താരം തന്റെ വരവറിയിച്ച് കഴിഞ്ഞു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം അടിമുടി മാറ്റവുമായി എത്തുന്ന നോർത്ത് ഈസ്റ്റിന്റെ പ്രധാന പ്രതീക്ഷകളിൽ ഒന്നാണ് പാർത്ഥിബ്. തന്റെ ലോങ് റേഞ്ചർ ഗോളുമായി ആരാധകർക്കിടയിലും പാർത്ഥിബ് തരംഗം സൃഷ്‌ടിച്ചു കഴിഞ്ഞു.

പോയിന്റ് പങ്കിട്ട് നോർത്ത് ഈസ്റ്റും പഞ്ചാബ് എഫ്സിയും; ഗോൾ വേട്ട നിലക്കാതെ പാർത്ഥിബ് ഗോഗോയിയുടെ ബൂട്ടുകൾ

തുടർച്ചയായ മൂന്നാം മത്സരത്തിലും പാർത്ഥിബ് ഗോഗോയി ലക്ഷ്യം കണ്ടപ്പോൾ പഞ്ചാബ് എഫ്സിക്കെതിരെ സമനില കൊണ്ട് തൃപ്തിപ്പെട്ട് നോർത്ത് ഈസ്റ്റ്. ഇന്ന് പഞ്ചാബിന്റെ തട്ടകത്തിൽ നടന്ന മത്സത്തിലെ പ്രതിരോധ താരം മാൽറോയുടെ ഗോൾ ആണ് സീസണിലെ ആദ്യ പോയിന്റ് കരസ്ഥമാക്കാൻ ആതിഥേയരെ സഹായിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. പഞ്ചാബ് പത്താമതാണ്.

ആദ്യ പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ തുറന്നെടുത്തു. മൂന്നാം മിനിറ്റിൽ തലാലിന്റെ ഷോട്ട് മിർഷാദ് തടുത്തു. കൃഷ്ണാനന്ദ സിങ്ങിന്റെ ഹെഡർ ലക്ഷ്യം തെറ്റി. പതിയെ നോർത്ത് ഈസ്റ്റും താളം കണ്ടെത്തിയതോടെ പഞ്ചാബ് പോസ്റ്റിലേക്കും മുന്നേറ്റങ്ങൾ എത്തി. നെസ്റ്ററിന്റെ തുടർച്ചയായ രണ്ടവസരങ്ങൾ പഞ്ചാബ് തടുത്തു. താരത്തിന്റെ മറ്റൊരു ഷോട്ട് പൊസിറ്റിലിടിച്ചു മടങ്ങി. പാർത്ഥിബിന്റെ പാസിൽ നിന്നും ടോൻഡോൻബാ സിങ്ങിന്റെ ശ്രമവും പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. പഞ്ചാബ് താരം ലുങ്ദിമിന്റെ ഫൗളിൽ റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ ഫിലിപ്പോറ്റൂവിന്റെ ഷോട്ട് തടുത്തു കൊണ്ട് രവി കുമാർ പഞ്ചാബിനെ മത്സരത്തിൽ നില നിർത്തി. എന്നാൽ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ, ബോക്സിന് പുറത്തു നിന്നും തന്റെ പതിവ് ശൈലിയിൽ മഴവില്ലു പോലെ ഷോട്ട് ഉതിർത്ത് ഗോൾ വല കുലുക്കിയ പാർത്ഥിബ് ഗോഗോയിലൂടെ നോർത്ത് ഈസ്റ്റ് ലീഡ് എടുക്കുക തന്നെ ചെയ്തു.

രണ്ടാം പകുതിയിൽ സമനില ഗോളിനായി പഞ്ചാബ് ശ്രമങ്ങൾ നടത്തി ഹുവാൻ മേരയുടെ ലോങ് റേഞ്ച് ഷോട്ട് മിർഷാദ് തട്ടിയകറ്റി. മായ്ക്കന്റെ പാസിൽ തികച്ചും മാർക് ചെയ്യപ്പെടാതെ നിന്ന ബ്രാണ്ടന്റെ ഷോട്ട് ബാറിന് മുകളിലൂടെ കടന്ന് പോയി. 63ആം മിനിറ്റിൽ മേൽറോയ് സമനില ഗോൾ കണ്ടെത്തി. കോർണറിൽ നിന്നെത്തിയ പന്ത് നിലം തൊടുന്നതിന് മുൻപ് ഷോട്ട് ഉതിർത്ത് താരം വല കുലുക്കുകയായിരുന്നു. ബോക്സിലേക്ക് കയറി ബ്രാണ്ടന്റെ തൊടുത്ത ഷോട്ട് മിർഷാദ് തട്ടിയകറ്റി. അവസാന നിമിഷങ്ങളിൽ നോർത്ത് ഈസ്റ്റ് ആക്രമണം കടുപ്പിച്ചെങ്കിലും പഞ്ചാബ് പ്രതിരോധം ഉറച്ചു നിന്നു.

ഇരട്ട ഗോളുമായി പെരേര ഡിയാസ്; ജയത്തോടെ സീസണിന് തുടക്കം കുറിച്ച് മുംബൈ സിറ്റി

ഐഎസ്എൽ ലീഗ് ഷീൽഡ് ജേതാക്കൾ ആയ മുംബൈ സിറ്റിക്ക് ജയത്തോടെ പുതിയ സീസണിന് ആരംഭം. പെരേര ഡിയാസ് നേടിയ ഇരട്ട ഗോളുകൾ തുണച്ചപ്പോൾ നോർത്ത് ഈസ്റ്റിനെ മുംബൈ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കുകയായിരുന്നു. നോർത്ത് ഈസ്റ്റിന് വേണ്ടി പാർത്ഥിബ് ഗോഗോയി വല കുലുക്കി. തോൽവി നേരിട്ടെങ്കിലും നിരാശാജനകമായ സീസണിൽ നിന്നും കരകയറുന്നതിന്റെ സൂചനകൾ നോർത്ത് ഈസ്റ്റ് കളത്തിൽ പുറത്തെടുത്തു.

തുടക്കത്തിൽ തന്നെ പാർത്ഥിബ് ഗോഗോയി ലോങ് റേഞ്ചറിലൂടെ കീപ്പറേ പരീക്ഷിച്ചു. 25ആം മിനിറ്റിൽ മുംബൈ ലീഡ് എടുത്തു. ബോക്സിനുള്ളിൽ ചാങ്തെ ഒരുക്കി നൽകിയ അവസരം പൊസിറ്റിന് തൊട്ടു മുൻപിൽ വെച്ചു പെരേര ഡിയാസ് വലയിൽ എത്തിക്കുകയായിരുന്നു. വിപിൻ, ചാങ്തെ എന്നിവർ അടങ്ങിയ മികച്ചൊരു നീക്കമായിരുന്നു ഗോളിൽ കലാശിച്ചത്. എന്നാൽ പാർത്ഥിബ് ഗോഗോയി അതിമനോഹരമായ ഒരു ഫിനിഷിങിലൂടെ 31ആം മിനിറ്റിൽ ഗോൾ മടക്കി. എതിർ പകുതിയുടെ മധ്യത്തിൽ നിന്നും കൈക്കലാക്കിയ ബോൾ ഗോഗോയിൽ എത്തിയപ്പോൾ താരം ഒട്ടും സമയം കളയാതെ ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർക്കുകയായിരുന്നു. നോർത്ത് ഈസ്റ്റ് ആഘോഷം അവസാനിക്കും മുൻപ് മുംബൈ ലീഡ് തിരിച്ചു പിടിച്ചു. ബോസ്‌കിനുള്ളിലേക്ക് എത്തിയ ക്രോസ് മേഹ്താബ് മറിച്ചു നൽകിയപ്പോൾ ആക്രോബാറ്റിക് ഫിനിഷിങിലൂടെ പേരെര ഡിയാസ് തന്നെ ഒരിക്കൽ കൂടി വല കുലുക്കി. 37ആം മിനിറ്റിലാണ് ഗോൾ പിറന്നത്. താരത്തിന്റെ മറ്റൊരു ശ്രമം കീപ്പർ മുന്നേട്ട് കയറി വന്നു തടുത്തു. മിർഷാദിന്റെ വലിയൊരു പിഴവ് ചാങ്തെക്ക് മുതലെടുക്കാൻ കഴിയാതെ പോവുക കൂടി ചെയ്തതോടെ ആദ്യ പകുതി ഇതേ സ്‌കോർ നിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. പാർത്ഥിബിന്റെ ദുർബലമായ ഷോട്ട് കീപ്പർ കൈക്കലാക്കി. താരത്തിന്റെ മറ്റൊരു ഷോട്ട് ലക്ഷ്യം തെറ്റി അകന്നു. ഗോഗോയി തന്നെ ആയിരുന്നു നോർത്ത് ഈസ്റ്റിന് വേണ്ടി നിരവധി ശ്രമങ്ങൾ നടത്തിയത്. ഗ്രെഗ് സ്റ്റുവർട്ടിന്റെ ഗോൾ ശ്രമം ആശീർ തടുത്തു. കോർണറിൽ നിന്നും മേഹ്താബ് വല കുലുക്കി എങ്കിലും ചാങ്തെ കീപ്പറേ തടഞ്ഞത് ചൂണ്ടിക്കാണിച്ചു റഫറി ഗോൾ അനുവദിച്ചില്ല. നെസ്റ്ററുടെ മികച്ചൊരു ശ്രമം നവാസ് തടുത്തു. ഇഞ്ചുറി ടൈമിൽ ചാങ്തെയുടെ ഗോൾ എന്നുറപ്പിച്ച ശ്രമം കീപ്പർ തടുത്തത് പൊസിറ്റിലും തട്ടി ഗോൾ വര കടക്കാതെ പോയി.

ഡ്യൂറന്റ് കപ്പ്; ആർമി പോരാട്ട വീര്യത്തെ വീഴ്ത്തി സെമി ഉറപ്പിച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്

പൊരുതി കളിച്ച ഇന്ത്യൻ ആർമിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ആദ്യ ക്വർട്ടർ ഫൈനൽ മത്സരത്തിൽ വിജയം കുറിച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സി. പലപ്പോഴും തുല്യ ശക്തികളുടെ പോരാട്ടമായി മാറിയ മത്സരത്തിൽ ഫാൽഗുണി നേടിയ ഏക ഗോളാണ് ഒടുവിൽ വിധി നിർണയിച്ചത്. നാളെ രണ്ടാം ക്വാർട്ടർ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ ഗോകുലത്തെ നേരിടും.

ഐഎസ്എൽ ടീമിനെതിരെ ഒപ്പത്തിനൊപ്പം തുടങ്ങിയ ഇന്ത്യൻ ആർമിക്ക് തന്നെയാണ് ആദ്യത്തെ മികച്ച അവസരങ്ങളിൽ ഒന്നും ലഭിച്ചത്. ബോക്സിനുള്ളിൽ നിന്നും രാഹുലിന്റെ തകർപ്പൻ ഒരു ഷോട്ട് പക്ഷെ ബാറിനു മുകളിലൂടെ കടന്ന് പോയി. തൊട്ടു പിറകെ റോച്ചാർസല എതിർ താരങ്ങളെ വകഞ്ഞു മാറ്റി നൽകിയ അവസരത്തിൽ തികച്ചും മാർക്ക് ചെയ്യപ്പെടാതെ നിന്ന റൊമായിൻ ഫിലിപ്പോറ്റോവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. 36ആം മിനിറ്റിൽ ലോങ് ബോൾ പിടിച്ചെടുത്തു ഒന്ന് ഡ്രിബിൾ ചെയ്ത ശേഷം ലിറ്റൺ ഷിൽ തൊടുത്ത ഷോട്ട് മിർഷാദ് സേവ് ചെയ്‌തു. ഒടുവിൽ 51ആം മിനിറ്റിൽ മത്സരത്തിന്റെ വിധി നിശ്ചയിച്ച ഗോൾ എത്തി. മൻവീറിനെ കണക്കാക്കി നെസ്റ്ററിന്റെ മികച്ചൊരു ക്രോസ് എതിർ ബോക്സിലേക്ക് എത്തിയപ്പോൾ താരം ദുർഷകരമായ ആംഗിളിൽ നിന്നും ഹെഡർ ഉതിർത്തു. എന്നാൽ ശക്തമല്ലാത്ത ഷോട്ട് ക്ലിയർ ചെയ്യുന്നതിൽ ആർമി പ്രതിരോധത്തിന് പിഴച്ചപ്പോൾ ഓടിയെത്തിയ ഫാൽഗുനി വല കുലുക്കുകയായിരുന്നു. അവസാന നിമിഷങ്ങൾ ഇന്ത്യൻ ആർമി സർവ്വ ശക്തിയും എടുത്തു സമനില ഗോളിന് വേണ്ടി ശ്രമിച്ചെങ്കിലും നോർത്ത് ഈസ്റ്റ് പ്രതിരോധം ഉറച്ചു നിന്നു.

ഡ്യൂറന്റ് കപ്പ്; സമനിലയിൽ പിരിഞ്ഞു നോർത്ത് ഈസ്റ്റും എഫ്സി ഗോവയും

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന മത്സരത്തിൽ പോയിന്റ് പങ്കു വെച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡും എഫ്സി ഗോവയും.റൗളിൻ ബോർജെസ്, നോവ സദോയി എന്നിവർ ഗോവക്ക് വേണ്ടി വല കുലുക്കി. മൻവീർ സിങ്ങിന്റെ ഗോളും സന്ദേഷ് ജിങ്കന്റെ സെൽഫ് ഗോളുമാണ് നോർത്ത് ഈസ്റ്റിന് തുണക്കെത്തിയത്. ഇതോടെ ആദ്യ മത്സരം ജയിച്ചിരുന്ന ഇരു ടീമുകളും തുല്യ പോയിന്റുമായി ഗ്രൂപ്പിൽ ആദ്യ സ്ഥാനങ്ങളിൽ തുടരുകയാണ്. ഗോൾ വ്യത്യാസത്തിൽ ഗോവ ആണ് മുൻപിൽ. കൂടാതെ അവസാന മത്സരം ടീമുകൾക്ക് നിർണായകമായിരിക്കുകയാണ്.

തുടക്കത്തിൽ ഇരു ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാതെയാണ് മത്സരം മുന്നേറിയത്. ഗോവ നടത്തിയ ഒരു നീക്കത്തിനൊടുവിൽ വിക്റ്റർ റോഡ്രിഗ്വസിന്റെ പാസ് ഉദാന്തയിൽ എത്താതെ നോർത്ത് ഈസ്റ്റ് കീപ്പർ മിർഷാദ് കൈക്കലാക്കി. 24ആം മിനിറ്റിൽ ധീരജിന്റെ വലിയ പിഴവിൽ നിന്നും ഗോവ ഗോൾ വഴങ്ങി. മൻവീർ സിങ് അടുത്തു വരുന്നത് കണ്ടിട്ടും ബോക്സിന് പുറത്ത് പന്ത് വെച്ചു താമസിപ്പിച്ച കീപ്പർ, എതിർ താരത്തിന് ഗോൾ നേടാൻ അവസരം നൽകുകയായിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഗോവക്ക് സമനില ഗോൾ കണ്ടെത്താനായി. കോർണറിൽ നിന്നെത്തിയ ബോൾ നിലം തൊടുന്നതിന് മുൻപ് വല തുളക്കുന്ന ഷോട്ടുമായി റൗളിൻ ബോർജെസ് ആണ് സ്‌കോർ തുല്യനിലയിൽ ആക്കിയത്.

അൻപതിയൊന്നാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ലീഡ് തിരിച്ചു പിടിച്ചു. ബോക്സിന്റെ വലത് ഭാഗത്ത് നിന്നും മൻവീർ സിങ്, സുന്ദർ ഗോഗോയിക്ക് കണക്കാക്കി നൽകിയ പാസ് ക്ലിയർ ചെയ്യാനുള്ള സന്ദേഷ് ജിങ്കന്റെ ശ്രമം സ്വന്തം പോസ്റ്റിലാണ് അവസാനിച്ചത്. മുഴുവൻ സമയത്തിന് പത്ത് മിനിറ്റ് ബാക്കി നിൽക്കെ നോവ സദോയിയെ നോർത്ത് ഈസ്റ്റ് ഡിഫെൻസി വീഴ്‌ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുത്ത താരം അനായാസം ലക്ഷ്യം കണ്ടതോടെ മത്സരം സമനിലയിൽ കലാശിച്ചു.

ഡ്യൂറണ്ട് കപ്പ്; വൻ വിജയത്തോടെ നോർത്ത് ഈസ്റ്റ്

ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വലിയ വിജയം. ഇന്ന് ഷില്ലോങ് ലജോങ്ങിനെ നേരിട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. പാർത്തിബ് ഗൊഗോയ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഹാട്രിക്ക് നേടി. 26, 65, 70 മിനുട്ടുകളിൽ ആയിരുന്നു ഗൊഗോയിയുടെ ഗോളുകൾ.

ഗൊഗോയിയെ കൂടാതെ ഫിലുപ്പോടെക്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഇന്ന് ഗോൾ നേടി‌. ഗ്രൂപ്പ് ഡിയിൽ എഫ് സി ഗോവയും കാശ്മീരി ക്ലബായ ഡൗൺ ടൗൺ ഹീറോസുമാണ് ഇനി നോർത്ത് ഈസ്റ്റിന്റെ അടുത്ത മത്സരങ്ങളിലെ എതിരാളികൾ.

സ്പാനിഷ് പ്രതിരോധ താരം മൈക്കൽ സബാക്കോ നോർത്ത്ഈസ്റ്റ് യുണൈറ്റഡിൽ

സ്പാനിഷ് സെന്റർ ബാക്ക് മൈക്കൽ സബാക്കോയെ ടീമിൽ എത്തിച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സി. 34 കാരനായ വെറ്ററൻ താരത്തെ അനുഭവ സമ്പത്തും പ്രതിരോധത്തിലെ കരുത്തും പരിഗണിച്ചാണ് ടീമിൽ എത്തിച്ചത് എന്ന് നോർത്ത് ഈസ്റ്റ് ട്രാൻസ്ഫർ പ്രഖ്യാപിച്ചു കൊണ്ട് കുറിച്ചു. അത്ലറ്റികോ മാഡ്രിഡ് ബി ടീമിലും വിവിധ യൂത്ത് ടീമുകളിലും കളിച്ചിട്ടുള്ള സബാക്കോ, അൽമെരിയായിലൂടെയാണ് സീനിയർ ടീം കുപ്പായം അണിയുന്നത്. പിന്നീട് ലെനൊസ, കാർറ്റജെന തുടങ്ങി വിവിധ സ്പാനിഷ് രണ്ട്, മൂന്ന് ഡിവിഷനിലെ ടീമുകളിലാണ് കരിയർ ചെലവിട്ടത്. 2020 മുതൽ സ്വന്തം നാട്ടിലെ ബാർഗോസ് എഫ്സിയിൽ കളിച്ചു വരികയായിരുന്നു.

സ്‌പെയിനിന് പുറത്തു താരത്തിന്റെ ആദ്യ തട്ടകമാണ് നോർത്ത് ഈസ്റ്റ്. ഇന്ത്യയെ കുറിച്ചും സൂപ്പർ ലീഗിനെ കുറിച്ചും ഒരുപാട് കേട്ടിട്ടുണ്ടെന്ന് പ്രതികരിച്ച താരം പുതിയ മാനേജ്‌മെന്റിന് കീഴിലെ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പുതിയ പ്രോജക്ടിൽ താൻ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത് എന്നും പറഞ്ഞു. എല്ലാ സാഹചര്യങ്ങളും ഒത്തു വന്നാൽ അടുത്ത സീസണിൽ വളരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നും സബാക്കോ കൂടിച്ചേർത്തു. സ്വന്തം നഗരത്തിലെ ബർഗോസ് എഫ്സിയുടെ ക്യാപ്റ്റൻ കൂടി ആയിരുന്ന താരം ടീം വിടുമെന്ന് കഴിഞ്ഞ വാരം തന്നെ ഉറപ്പിച്ചിരുന്നു. ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പും താരം സാമൂഹിക മാധ്യമത്തിൽ ചേർത്തു. മതിയായ അനുഭവസമ്പത്തുള്ള സബാക്കോ പ്രതിരോധത്തിന് മാത്രമല്ല ടീമിന് ആകെ പകരുമെന്ന വിശ്വാസത്തിലാണ് മാനേജ്‌മെന്റ്.

Exit mobile version