ഡ്യൂറണ്ട് കപ്പ്; വൻ വിജയത്തോടെ നോർത്ത് ഈസ്റ്റ്

ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വലിയ വിജയം. ഇന്ന് ഷില്ലോങ് ലജോങ്ങിനെ നേരിട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. പാർത്തിബ് ഗൊഗോയ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഹാട്രിക്ക് നേടി. 26, 65, 70 മിനുട്ടുകളിൽ ആയിരുന്നു ഗൊഗോയിയുടെ ഗോളുകൾ.

ഗൊഗോയിയെ കൂടാതെ ഫിലുപ്പോടെക്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഇന്ന് ഗോൾ നേടി‌. ഗ്രൂപ്പ് ഡിയിൽ എഫ് സി ഗോവയും കാശ്മീരി ക്ലബായ ഡൗൺ ടൗൺ ഹീറോസുമാണ് ഇനി നോർത്ത് ഈസ്റ്റിന്റെ അടുത്ത മത്സരങ്ങളിലെ എതിരാളികൾ.

നിതിൻ ലാൽ രക്ഷകനായി, ചെന്നൈ സിറ്റിയോട് സമനില വഴങ്ങി ലജോങ്

മലയാളി താരം നിതിൻ ലാൽ ലജോങ് ഗോൾ പോസ്റ്റിനു മുൻപിൽ വന്മതിൽ തീർത്ത മത്സരത്തിൽ ചെന്നൈ സിറ്റിയെ ഗോൾ രഹിത സമനിലയിൽ പിടിച്ചു കെട്ടി ലജോങ്.  മത്‌സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾ കീപ്പർ നിതിൻ ലാലിൻറെ പ്രകടനമാണ് ലജോങ്ങിന് സമനില നേടി കൊടുത്തത്. നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ചിട്ടും നിതിൻ ലാലിനെ മറികടന്ന് ഗോൾ നേടാൻ ചെന്നൈ സിറ്റിക്കായില്ല. ചെന്നൈ ഗോൾ മുഖത്ത് കബീറിന്റെ മികച്ച പ്രകടനവും മത്സരം ഗോൾ രഹിത സമനിലയിലാക്കി.

മത്സരം തുടങ്ങി രണ്ടാം മിനുറ്റിൽ തന്നെ ചെന്നൈ സിറ്റി ലജോങ് ഗോൾ മുഖം വിറപ്പിച്ചു. ചെന്നൈ സിറ്റി ക്യാപ്റ്റൻ സൂസൈരാജിന്റെ ശ്രമം ഗോൾ കീപ്പർ നിതിൻ ലാലിനെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടി പുറത്തു പോവുകയായിരുന്നു. ആദ്യ പകുതിയിൽ പല തവണ സുസൈരാജ് ലജോങ് ഗോൾ മുഖം ആക്രമിച്ചെങ്കിലും ഗോൾ മാത്രം വിട്ടു നിന്നു.

രണ്ടാം പകുതിയിൽ മത്സരത്തിൽ ഗോൾ നേടാൻ ലജോങിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഗോൾ ലൈനിൽ രാവണന്റെ രക്ഷപെടുത്തലാണ് ചെന്നൈ സിറ്റിയുടെ രക്ഷക്കെത്തിയത്. ലജോങ് താരം ജഗ്‌നെയുടെ ദുർബലമായ ഹെഡറാണ് ഗോൾ കീപ്പർ കബീറിനെ മറികടന്ന് പോയതിനു ശേഷം രാവണൻ രക്ഷപെടുത്തിയത്.

സമനിലയിലായതോടെ നാലാം സ്ഥാനത്തുള്ള മോഹൻ ബഗാനുമായുള്ള പോയിന്റ് വ്യതാസം കുറക്കാനുള്ള അവസരം ലജോങ്ങിന് നഷ്ടമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version