കവാനിയുടെ റെക്കോർഡ്,നെയ്മറിന്റെ ഇരട്ടഗോൾ, പിഎസ്ജിക്ക് വീണ്ടും ജയം

നെയ്‍മറിന്റെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് വീണ്ടും ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് പിഎസ്ജി മോണ്ട്പെല്ലിയെറിനെ പരാജയപ്പെടുത്തിയത്. പിഎസ്ജിക്ക് വേണ്ടി നെയ്മറിനോടൊപ്പം എഡിസൺ കവാനിയും എയ്ഞ്ചൽ ഡി മരിയയും ഗോളടിച്ചു. ഇന്നത്തെ ഗോളോടുകൂടി പിഎസ്ജിക്ക് വേണ്ടി ഏറ്റവുമധികം ഗോളുനെടുന്ന താരമെന്ന ബഹുമതി കവാനി സ്വന്തമാക്കി. 156 ഗോളുകൾ എന്ന സ്ലാതൻ ഇബ്രാഹിമോവിച്ചിന്റെ റെക്കോർഡാണ് കവാനിക്ക് മുന്നിൽ പഴങ്കഥയായത്.

68 ഗോളുകളുമായാണ് പിഎസ്ജിയുടെ മില്യണുകളുടെ അക്രമണനിര ഇപ്പോൾ കുതിക്കുന്നത്. പിഎസ്ജിയുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ തകർന്നടിയനായിരുന്നു മോണ്ട്പെല്ലിയെറിന്റെ വിധി. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരു പോലെ ശ്രദ്ധിക്കുന്ന നെയ്മർ യൂറോപ്പിലെ മറ്റു ഗോൾ വേട്ടക്കാരെ പിന്നിലാക്കി 11 അസിസ്റ്റിനോടൊപ്പം 17 ഗോളുകളാണ് നേടിയത്. 11 ആം മിനുട്ടിൽ ആണ് കഴിഞ്ഞ മത്സരത്തിൽ നേടാനാകാതിരുന്ന റെക്കോർഡ് നേട്ടം കവാനി സ്വന്തമാക്കിയത്. പിന്നീട്  ആദ്യപകുതിക്ക് മുൻപേ നെയ്മർ തന്റെ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ഡി മരിയയും നെയ്മറും ഓരോ ഗോൾ വീതം നേടി മോണ്ട്പെല്ലിയെറിന്റെ പതനം പൂർത്തിയാക്കി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെ

സൂപ്പർ താരം നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെയിറങ്ങുന്നു. ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം ആവേശോജ്വലമാകുമെന്നുറപ്പാണ്. നെയ്മാറിനെ കൂടാതെ ലൂക്കസ് മൗറയും ബെൻ ആർഫയും തിയാഗോ മോട്ടയും മത്സരത്തിൽ ഉണ്ടാവില്ല. വലങ്കാലിലെ മസിൽ ഇഞ്ചുറിയാണ് ഗ്രോപമാ സ്റേഡിയത്തിലിറങ്ങാൻ ആഗ്രഹിച്ചിരുന്ന ബ്രസീലിയൻ താരത്തിന് തിരിച്ചടിയായത്. ഈ സീസണിൽ 15 ഗോളുകൾ നേടിയ നിയമരാണ് പിഎസ്ജിയുടെ തകർപ്പൻ പ്രകടനത്തിന്റെ ചുക്കാൻ പിടിക്കുന്നത്. പിഎസ്ജിയുടെ കഴിഞ്ഞ മത്സരത്തിൽ ലീഗ് വണ്ണിലെ തന്റെ ആദ്യ ഹാട്രിക്ക് നെയ്മർ നേടിയിരുന്നു.

തുടർച്ചയായി ഏഴു തവണ ലീഗ് നേടി റെക്കോർഡിട്ട ടീമാണ് ലിയോൺ. വെറ്ററൻ മിഡ്ഫീൽഡർ തിയാഗോ മോട്ടയും സൂപ്പർ താരം നെയ്മറും ഇല്ലാത്ത ടീമിനെ അട്ടിമറിക്കാൻ സാധിക്കുമെന്നാണ് ലിയോൺ കരുതുന്നത്. ബുധനാഴ്ച ദിജോണിനെ ഏകപക്ഷീയമായ എട്ടു ഗോളുകൾക്ക് തകർത്തതിന് ശേഷമാണ് ലിയോണിലേക്ക് പിഎസ്ജി വണ്ടി കയറുന്നത്. പിഎസ്ജി നേടിയ എട്ടു ഗോളുകളിൽ നാലും നെയ്മറുടെതായിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നെയ്മറിന് നാല് ഗോൾ, ശേഷം ആരാധകരുടെ കൂവൽ, പി.എസ്.ജിക്ക് 8 ഗോൾ ജയം

ലീഗ് 1ൽ ഡിജോൺ എഫ്.സി.ഓയെ ഏകപക്ഷീയമായ 8 ഗോളിന് തോൽപ്പിച്ച് പി.എസ്.ജി ലീഗിൽ കുതിപ്പ് തുടരുന്നു. നാല് ഗോൾ നേടി നെയ്മർ മുന്നിൽ നിന്ന് നയിച്ചപ്പോൾ രണ്ട് ഗോൾ നേടി ഡി മരിയയും ഓരോ ഗോൾ വീതം നേടി എംബപ്പേയും കവാനിയും ഗോൾ പട്ടിക പൂർത്തിയാക്കി.

മത്സരത്തിൽ ഗോൾ നേടിയ കവാനി പി.എസ്.ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇബ്രാഹിമോവിച്ചിന് ഒപ്പമെത്താനുമായി. 156 ഗോളുകളാണ് കവാനിയും ഇബ്രാഹിമോവിച്ചും പി.എസ്.ജിക്ക് വേണ്ടി നേടിയത്. അതെ സമയം നാലാമത്തെ ഗോളിന് വഴിവെച്ച പെനാൽറ്റി എടുക്കാൻ കവാനിക്ക് പകരം നെയ്മർ വന്നതിൽ പ്രതിഷേധിച്ച് പി.എസ്.ജി ആരാധകർ കൂവിയത് പി.എസ്.ജിയുടെ വിജയത്തിന്റെ നിറം കെടുത്തി.

ആദ്യ 10 മിനുട്ടിനുള്ളിൽ തന്നെ രണ്ട് ഗോൾ നേടി ഡി മരിയ പി.എസ്.ജിക്ക് മികച്ച തുടക്കം നൽകി. തുടർന്നാണ് റെക്കോർഡിന് ഒപ്പമെത്തിയ കവാനിയുടെ ഗോൾ പിറന്നത്. തുടർന്ന് ആദ്യ പകുതിക്ക് തൊട്ട് മുൻപ് മികച്ചൊരു ഫ്രീ കിക്കിലൂടെ നെയ്മർ പി.എസ്.ജിയുടെ ഗോൾ നില നാലാക്കി ഉയർത്തി. രണ്ടാം പകുതിയിൽ വീണ്ടും ഗോളുകളടിച്ച് നെയ്മർ ഹാട്രിക് പൂർത്തിയാക്കി. ഹാട്രിക് നേടാൻ 6 പ്രതിരോധ നിരക്കാരെ മറികടന്നാണ് നെയ്മർ എതിർ ഗോൾ വല കുലുക്കിയത്. ശേഷം എംബപ്പേ പി.എസ്.ജിയുടെ ഏഴാമത്തെ ഗോളും നേടി.

തുടർന്നാണ്  മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ പി.എസ്.ജിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. പതിവിനു വിപരീതമായി കവാനിക്ക് പകരക്കാരനായി നെയ്മറാണ് പെനാൽറ്റി എടുക്കാൻ മുന്നോട്ട് വന്നത്. ഇതിനെ തുടർന്നാണ് പി.എസ്.ജി ആരാധകർ നെയ്മറിനെ നേരെ കൂവിയത്. കവാനി പെനാട്ടിലയിലൂടെ ഗോൾ നേടിയിരുന്നെങ്കിൽ പി.എസ്.ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റെ റെക്കോർഡ് മറികടക്കമായിരുന്നു. നെയ്മർ ഗോളാക്കി നാലാമത്തെ ഗോൾ നേടിയെങ്കിലും ആരധകരുടെ കൂവലോടെയാണ് താരം സ്റ്റേഡിയം വിട്ടത്.

ജയത്തോടെ ലീഗിൽ 11 പോയിന്റിന്റെ ലീഡോടെ പി.എസ്.ജി ഒന്നാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നെയ്മറിന്റെ ട്രാൻസ്ഫർ ബാഴ്‌സലോണക്ക് പ്രയാസമുള്ളതായിരുന്നു: ഏണസ്റ്റോ വാല്‍വെര്‍ദെ

നെയ്മറിന്റെ പി.എസ്.ജിയിലേക്കുള്ള ട്രാൻസ്ഫർ ബാഴ്‌സലോണയെ ബുദ്ധിമുട്ടാക്കിയിരുന്നു എന്ന് ബാഴ്‌സലോണ കോച്ച് ഏണസ്റ്റോ വാല്‍വെര്‍ദെ. 222 മില്യൺ യൂറോക്കാണ് നെയ്മർ ബാഴ്‌സലോണയിൽ നിന്ന് പി.എസ്.ജിയിലെത്തിയത്. ക്ലബ് വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് വാല്‍വെര്‍ദെ നെയ്മറിന്റെ ട്രാൻസ്ഫറിനെ പറ്റിയുള്ള കാര്യങ്ങൾ പങ്കുവെച്ചത്.

നെയ്മറിന്റെ ട്രാൻസ്ഫറിന് ശേഷം ഡെംബെലെ ടീമിലെത്തിച്ച ബാഴ്‌സലോണ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂൾ താരം കൗട്ടീഞ്ഞോയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്. അതെ സമയം ഡെംബെലെ പരിക്ക് മൂലം സെപ്റ്റംബർ 16 മുതൽ കളത്തിലിറങ്ങിയിരുന്നില്ല. താരം അടുത്ത് തന്നെ കളത്തിൽ തിരിച്ചെത്തുമെന്ന് സൂചനയും വാല്‍വെര്‍ദെ നൽകി. മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും മെസ്സിയുടെ ഓരോ ടച്ചും അസാധാരണമായതാണെന്നും വാല്‍വെര്‍ദെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version