നെയ്മറിന്റെ ട്രാൻസ്ഫർ ബാഴ്‌സലോണക്ക് പ്രയാസമുള്ളതായിരുന്നു: ഏണസ്റ്റോ വാല്‍വെര്‍ദെ

നെയ്മറിന്റെ പി.എസ്.ജിയിലേക്കുള്ള ട്രാൻസ്ഫർ ബാഴ്‌സലോണയെ ബുദ്ധിമുട്ടാക്കിയിരുന്നു എന്ന് ബാഴ്‌സലോണ കോച്ച് ഏണസ്റ്റോ വാല്‍വെര്‍ദെ. 222 മില്യൺ യൂറോക്കാണ് നെയ്മർ ബാഴ്‌സലോണയിൽ നിന്ന് പി.എസ്.ജിയിലെത്തിയത്. ക്ലബ് വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് വാല്‍വെര്‍ദെ നെയ്മറിന്റെ ട്രാൻസ്ഫറിനെ പറ്റിയുള്ള കാര്യങ്ങൾ പങ്കുവെച്ചത്.

നെയ്മറിന്റെ ട്രാൻസ്ഫറിന് ശേഷം ഡെംബെലെ ടീമിലെത്തിച്ച ബാഴ്‌സലോണ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂൾ താരം കൗട്ടീഞ്ഞോയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്. അതെ സമയം ഡെംബെലെ പരിക്ക് മൂലം സെപ്റ്റംബർ 16 മുതൽ കളത്തിലിറങ്ങിയിരുന്നില്ല. താരം അടുത്ത് തന്നെ കളത്തിൽ തിരിച്ചെത്തുമെന്ന് സൂചനയും വാല്‍വെര്‍ദെ നൽകി. മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും മെസ്സിയുടെ ഓരോ ടച്ചും അസാധാരണമായതാണെന്നും വാല്‍വെര്‍ദെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version