അഞ്ചു താരങ്ങളും പരിശീലകനും ഇല്ലാതെ എഫ് സി ഗോവ ഇന്ന് മുംബൈ സിറ്റിക്ക് എതിരെ

ഐ എസ് എല്ലിൽ ഇന്ന് നിർണായ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ് സി ഗോവയെ നേരൊടുമ്പോൾ ഗോവൻ നിരയിൽ അഞ്ച് പ്രമുഖ താരങ്ങളും പരിശീലകൻ ഡെറിക് പെരേരയും ഉണ്ടാകില്ല. കോവിഡ് കാരണം ആണ് ഗോവൻ സ്ക്വാഡ് പ്രതിസന്ധിയിലായിരിക്കുന്നത്. ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 സീസണിലെ 103-ാം മത്സരത്തിൽ മുംബൈ സിറ്റിക്ക് വിജയം അത്യാവശ്യമാൺ.

എന്നാൽ മുംബൈ തോൽക്കുക കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം ആയിരിക്കെ ഗോവൻ സ്ക്വാഡിന് കോവിഡ് ബാധിച്ചത് കേരളത്തിന് തിരിച്ചടിയാകും.

കഴിഞ്ഞ മത്സരത്തിൽ എസ്‌സി ഈസ്റ്റ് ബംഗാളിനെ 1-0 ന് തോൽപ്പിച്ച് മുംബൈ സിറ്റി വിജയവഴിയിലേക്ക് തിരിച്ചെത്തിയിരുന്നു. അവസാന അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയിച്ച ഡെസ് ബക്കിംഗ്ഹാമിന്റെ ടീം 17 കളികളിൽ നിന്ന് 28 പോയിന്റുമായി ലീഗ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇന്ന് മുംബൈ തോൽക്കുകയും കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്താൽ നമ്മൾ ടോപ് 4ലേക്ക് എത്തും.

ഇന്ന് രാത്രി 9.30നാണ് മുംബൈ സിറ്റി ഗോവ പോരാട്ടം.

ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് മുംബൈ സിറ്റി ടോപ് 4ൽ, കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു

ഐ എസ് എല്ലിലെ ടോപ് 4 പോരാട്ടം ശക്തമാക്കി കൊണ്ട് മുംബൈ സിറ്റി ലീഗിൽ ഒരു വിജയം കൂടെ നേടി. ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിട്ട മുംബൈ സിറ്റി 1-0ന്റെ വിജയം സ്വന്തമാക്കി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ മുംബൈ സിറ്റി 51ആം മിനുട്ടിൽ ആണ് ഗോൾ നേടിയത്. ബിപിൻ സിംഗ് ആണ് വിജയ ഗോൾ ആയി മാറിയ ഗോൾ നേടിയത്.

20220222 230909

5 സേവുകളുമായി മുംബൈ സിറ്റി ഗോൾ കീപ്പർ നവാസ് ഇന്ന് ഗംഭീര പ്രകടനം കാഴ്ചവെച്ചു. ഈ വിജയത്തോടെ മുംബൈ സിറ്റി 28 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി. കേരള ബ്ലാസ്റ്റേഴ്സ് ഇതോടെ അഞ്ചാം സ്ഥാനത്ത് ആയി. മുംബൈ സിറ്റിയേക്കാൾ ഒരു മത്സരം കുറവാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്.

മുംബൈ സിറ്റിയുടെ സെമി പ്രതീക്ഷകൾ അവസാനിപ്പിക്കാൻ ഈസ്റ്റ് ബംഗാളിന് ആകുമോ?

മർഗോവിലെ പിജെഎൻ സ്റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്‌എൽ) ഇന്ന് ഈസ്റ്റ് ബംഗാൾ ൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയെ നേരിടും. ഒരു വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് മുംബൈ സിറ്റിക്ക് തൃപ്തിയാകില്ല., ആദ്യ നാലിൽ തിരിച്ച് എത്താൻ മുംബൈക്ക് വിജയം നിർബന്ധമാണ്. ഇതിനകം ലീഗ് റേസിൽ നിന്ന് പുറത്തായ ഈസ്റ്റ് ബംഗാളിന് ഇന്ന് നഷ്ടപ്പെടാൻ ഒന്നുമില്ല.

ഈ സീസണിലെ അവസാന അഞ്ച് മത്സരങ്ങളിൽ മുംബൈ സിറ്റി രണ്ടെണ്ണം ജയിക്കുകയും ഒരു തവണ തോൽക്കുകയും ഒരു സമനിലയും ആണ് നേടിയത്. അവസാന മത്സരത്തിൽ അവർ ജംഷദ്പൂരോട് പരാജയപ്പെട്ടിരുന്നു. ഈസ്റ്റ് ബംഗാൾ ഈ സീസണിൽ തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ നാല് തവണ തോൽക്കുകയും ഒരു തവണ സമനില വഴങ്ങുകയും ചെയ്തിട്ടുണ്ട്.

അവസാനം മൂന്ന് പെനാൾട്ടികൾ, അവസാനം ജംഷദ്പൂരിന് മുംബൈ സിറ്റിക്ക് എതിരെ വിജയം

മൂന്ന് പെനാൾട്ടികൾ പിറന്ന മത്സരത്തിൽ അവസാനം ജംഷദ്പൂരിന് വിജയം. ഇന്ന് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ 2 ഗോളിന്റെ ലീഡ് എടുത്ത ശേഷം സമനില വഴങ്ങും എന്ന് തോന്നിച്ച ജംഷദ്പൂർ ആണ് ഇഞ്ച്വറി ടൈമിലെ ഒരു പെനാൾട്ടിയിൽ വിജയം നേടിയത്. ആദ്യ പകുതിയിൽ തന്നെ ജംഷദ്പൂർ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 9ആം മിനുട്ടിൽ ഗ്രെഗ് സ്റ്റുവർട്ടിന്റെ വക ആയിരുന്നു ജംഷദ്പൂരിന്റെ ആദ്യ ഗോൾ.
പിന്നാലെ 30ആം മിനുട്ടിൽ റിത്വിക് ദാസ് ജംഷദ്പൂരിന്റെ ലീഡ് ഇരട്ടിയാക്കി. ചിമയുടെ ഒരു പാസിൽ നിന്ന് ഒരു ടാപിന്നിലൂടെ ആയിരുന്നു റിത്വികിന്റെ ഗോൾ.

രണ്ടാം പകുതിയിൽ മുംബൈ സിറ്റി ശക്തമായി തിരികെ വന്നു. 57ആം മിനുട്ടിൽ ഡിഫൻഡർ രാഹുൽ ബെഹ്കെ മുംബൈ സിറ്റിക്ക് ഒരു ഗോൾ നൽകി കളിയിലേക്ക് തിരികെ വന്നു. പിന്നാലെ രണ്ട് പെനാൾട്ടികൾ മുംബൈ സിറ്റിക്ക് ലഭിച്ചു. ആദ്യ പെനാൾട്ടി അംഗുളോ നഷ്ടപ്പെടുത്തിയപ്പോൾ രണ്ടാം പെനാൾട്ടി മൗറീസിയോ വലയിലാക്കി മുംബൈ സിറ്റിക്ക് 2-2ന്റെ സമനില നൽകി.

കളി അവസാനിക്കും മുമ്പ് ഒരു പെനാൾട്ടി കൂടെ പിറന്നു. ഇത്തവണ ജംഷദ്പൂരിന് അനുകൂലമായിട്ട്. 94ആം മിനുട്ടിൽ ഗ്രെഗ് സ്റ്റുവർട്ട് ആ പെനാൾട്ടി വലയിൽ എത്തിച്ച് ജംഷദ്പൂരിന് വിജയം നൽകി.

ഈ വിജയത്തോടെ ജംഷദ്പൂർ 28 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.മുംബൈ സിറ്റി 25 പോയിന്റുമായി അഞ്ചാമത് ആണ്.

ജംഷദ്പൂരിനെ തടയാൻ മുംബൈ സിറ്റിക്ക് ആകുമോ

ഒന്നാം തേടിയെത്തുന്ന ജംഷഡ്പൂർ എഫ്‌സി ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. ഗോവയിലെ ബാംബോലിമിലെ സ്റ്റേഡിയത്തിൽ ആണ് മത്സരം. ജംഷദ്പൂർ തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ നാലെണ്ണം ജയിച്ച് നല്ല ഫോമിലാണ്. ആകെ പരാജയപ്പെട്ടത് ബെംഗളൂരുവിന് എതിരെ ആയിരുന്നു‌. ആ തോൽവിയിൽ നിന്ന് നന്നായി തിരിച്ചുവരികയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ തകർപ്പൻ വിജയം നേടുകയും ചെയ്‌ത അവർ ഇപ്പോൾ 14 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ലീഗ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഉള്ളത്.

മുംബൈ സിറ്റി ഏഴ് മത്സരങ്ങളിലെ വിജയിക്കാതെ അവർ ഒടുവിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ ഒരു വിജയം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഒഡീഷ എഫ്‌സിക്കെതിരായ വിജയം അവരുടെ ആദ്യ നാല് പ്രതീക്ഷ തിരികെ കൊണ്ടുവന്നു. ഇപ്പോൾ അവർ 15 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി അവർ അഞ്ചാം സ്ഥാനത്താണ്.

മൗർട്ടാഡ ഫാൾ മുംബൈ സിറ്റി ഡിഫൻസിൽ തുടരും

മുംബൈ സിറ്റി ക്ലബ് ക്യാപ്റ്റൻ മൗർതാഡ ഫാൾ ക്ലബിൽ ഒരു വർഷത്തെ കരാർ നീട്ടിയതായി മുംബൈ സിറ്റി എഫ്‌സി പ്രഖ്യാപിച്ചു. പുതിയ കരാർ താരത്തെ 2022-23 സീസൺ അവസാനം വരെ ടീമിൽ നിർത്തും.

2020-ൽ എഫ്‌സി ഗോവയിൽ നിന്ന് മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ 34 കാരനായ സെന്റർ ഹാഫ് കഴിഞ്ഞ സീസണിൽ ഐ‌എസ്‌എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐ‌എസ്‌എൽ ട്രോഫിയും നേടിയ മുംബൈ സിറ്റിയുടെ പ്രധാന ഭാഗമായിരുന്നു. . 2021-22 സീസണിന് മുന്നോടിയായാണ് ഫാൾ ഐലൻഡേഴ്സിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ സീസണിൽ 13 മത്സരങ്ങളിൽ കളിക്കുകയും രണ്ട് തവണ സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

അവസാനം മുംബൈ സിറ്റി വിജയിച്ചു

അങ്ങനെ നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മുംബൈ സിറ്റിക്ക് ഒരു വിജയം. ഇന്ന് ഗോവയിൽ വെച്ച് ചെന്നൈയിനെ നേരിട്ട മുംബൈ സിറ്റി ഏക ഗോളിനാണ് വിജയിച്ചത്. മത്സരം അവസാനിക്കാൻ വെറും നാലു മിനുട്ട് മാത്രം ബാക്കിയുള്ളപ്പോൾ ആയിരുന്നു മുംബൈ സിറ്റിയുടെ വിജയ ഗോൾ. യുവതാരം വിക്രം സിംഗാണ് വിജയ ഗോൾ നേടിയത്. വലതു വിങ്ങിൽ നിന്ന് ഇൻമാൻ നൽകിയ ക്രോസിൽ നിന്നാണ് വിക്രം സിംഗ് ഗോൾ നേടിയത്.

ചെന്നൈയിൻ കുറേ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ചെന്നൈയിന് ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. പതിനാലു മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി മുംബൈ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് എത്തി. ചെന്നൈയിൻ 19 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്.

ആദ്യ നാലിൽ ഇടം പിടിക്കുവാന്‍ മുംബൈയും ചെന്നൈയിനും

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഇന്ന് ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ ചെന്നൈയിൻ എഫ്‌സി നേരിടും. ഇരു ടീമുകളും ആദ്യ നാലിൽ ഇടംപിടിക്കാൻ ആണ് ഇന്ന് ലക്ഷ്യമിടുന്നത്.

ചെന്നൈയിൻ അവസാന ആറ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമേ രേഖപ്പെടുത്താനായിട്ടുള്ളൂ. SC ഈസ്റ്റ് ബംഗാളിനെതിരായ അവരുടെ അവസാന മത്സരത്തിൽ രണ്ട് ഗോളുകളുടെ ലീഡ് ചെന്നൈയിൻ കളഞ്ഞിരുന്നു. നിർണായകമായ രണ്ട് പോയിന്റുകൾ അന്ന് അവർക്ക് നഷ്ടപ്പെട്ടു.

നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി ഹീറോ ഐ‌എസ്‌എല്ലിലെ ഏറ്റവും ദൈർഘ്യമേറിയ വിജയിക്കാതെയുള്ള റണ്ണിലാണ്, അവരുടെ അവസാന ഏഴ് മത്സരങ്ങളിലൊന്നു പോലും അവർക്ക് വിജയിക്കാനായിട്ടില്ല.

രണ്ട് അബദ്ധങ്ങൾ, രണ്ട് ഗോളുകൾ, വമ്പന്മാരുടെ മത്സരം സമനിലയിൽ

ഐ എസ് എല്ലിൽ വലിയ ക്ലബുകൾ ആയ എ ടി കെ മോഹൻ ബഗാനും മുംബൈ സിറ്റിയും നേർക്കുനേർ വന്ന മത്സരം സമനിലയിൽ അവസാനിച്ചു. രണ്ട് ടീമുകളും ഒരു ഗോൾ വീതം അടിച്ച് പിരിഞ്ഞു. ആദ്യ പകുതിയിലെ രണ്ട് അബദ്ധങ്ങൾ ആണ് രണ്ട് ഗോളുകളിൽ കലാശിച്ചത്. 9ആം മിനുട്ടിൽ അഹഹ്മദ് ജഹുവിന്റെ പിഴവിൽ നിന്നായിരുന്നു മോഹൻ ബഗാൻ അവരുടെ ആദ്യ ഗോൾ നേടിയത്. പെനാൾട്ടി ബോക്സിന് അകത്ത് വെച്ച് അഹ്മദ് ജഹു സമ്മാനിച്ച പന്ത് ഡേവിഡ് വില്യംസിലൂടെ ഗോളായി മാറി.

24ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ മുംബൈ സിറ്റി സമനില നേടി. ഇത്തവണ പ്രിതം കോടാലിന്റെ ഒരു ക്ലിയറൻസ് ആണ് സ്വന്തം വലയിലേക്ക് തന്നെ പോയത്. ഈ ഗോളുകൾക്ക് ശേഷം രണ്ട് ടീമുകളും ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും വിജയ ഗോൾ പിറന്നില്ല. മുംബൈ സിറ്റിക്ക് ഇത് വിജയമില്ലാത്ത തുടർച്ചയായ ഏഴാം മത്സരമാണ്. 19 പോയിന്റുമായി മുംബൈ സിറ്റി ആറാമതും 20 പോയിന്റുനായി മോഹൻ ബഗാൻ അഞ്ചാമതും നിൽക്കുന്നു.

മുംബൈ സിറ്റി ഡിഫൻഡറെ ഈസ്റ്റ് ബംഗാൾ സ്വന്തമക്കി

മുംബൈ സിറ്റിയുടെ യുവ ഡിഫൻഡർ നവോച സിംഗിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. ഈ സീസൺ അവസാനം വരെയുള്ള ലോൺ കരാറിൽ ആണ് താരം ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. മുൻ ഗോകുലം താരം ഈ സീസൺ തുടക്കത്തിൽ ആയിരുന്നു മുംബൈയിൽ എത്തിയത്. 22 വയസുകാരൻ തന്റെ കരിയർ ആരംഭിച്ചത് NEROCA FCയിലൂടെയാണ്. TRAU FC- യ്ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

2019-20 കാമ്പെയ്‌നിന് മുന്നോടിയായാണ് ഗോകുലം കേരള എഫ്‌സിയിൽ എത്തിയത്‌. ഗോകുലത്തിനൊപ്പം 2019 ഡുറാണ്ട് കപ്പ് നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു. ടൂർണമെന്റിൽ മോഹൻ ബഗാനെതിരായ ഫൈനലിൽ ഗോകുലം കേരളത്തിന്റെ ഒരു ഗോളിന് അസിസ്റ്റും താരം നൽകിയിരുന്നു.

ഫുൾ ബാക്ക് ആയി ഇരുവശത്തും കളിക്കാൻ കഴിവുള്ള നവോച്ച, ഗോകുലം കേരള 2020-21 ഐ ലീഗ് ഉയർത്തിയപ്പോളും ക്ലബിന്റെ പ്രധാന ഭാഗമായിരുന്നു. നവോച്ച കഴിഞ്ഞ ഐലീഗിലെ 15 മത്സരങ്ങളും കളിച്ചിരുന്നു. മുംബൈ സിറ്റി താരത്തിന്റെ ആദ്യ ഐ എസ് എൽ ക്ലബായിരുന്നു. താരം ഇതുവരെ ഐ എസ് എൽ അരങ്ങേറ്റം നടത്തിയിട്ടില്ല.

മുംബൈ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് തീരുമാനമായി

എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിനായുള്ള ഡ്രോ നടന്നു. ആദ്യമായി എ എഫ് സി ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന മുംബൈ സിറ്റി ഗ്രൂപ്പ് ബിയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. നാൽപ്പത് ടീമുകൾ പത്ത് ഗ്രൂപ്പുകളിൽ ആയാണ് അണിനിരക്കുന്നത്. രണ്ട് സോണുകളായാണ് മത്സരം നടക്കുക. മുംബൈ സിറ്റി വെസ്റ്റ് സോണിൽ ആണ്. ഗ്രൂപ്പ് ഘട്ട വിജയികളും ഒരോ സോണിലെയും മികച്ച മൂന്ന് ഗ്രൂപ്പ് റണ്ണേഴ്സ് അപ്പുകളും നോക്കൗട്ട് സ്റ്റേജിലേക്ക് കയറും.

അബുദാബി ക്ലബായ അൽ ജസീറ, സൗദി ക്ലബായ അൽ ശബാബ്, പിന്നെ ഇറാഖി ക്ലബായ എയർ ഫോഴ്സ് ക്ലബും ആകും മുംബൈ സിറ്റിയുടെ ഗ്രൂപ്പിൽ ഉണ്ടാവുക‌. ഇത് രണ്ടാം തവണ മാത്രമാണ് ഒരു ഇന്ത്യൻ ക്ലബിന് നേരിട്ട് എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കുന്നത്‌. കഴിഞ്ഞ സീസണിൽ ഗോവ ചാമ്പ്യൻസ് ലീഗിൽ കളിച്ചിരുന്നു.

എത്ര കാത്തിരുന്നു ഇതുപോലൊരു പ്രകടനം കാണാൻ!! കേരളത്തിന്റെ മനസ്സും മുംബൈയുടെ വലയും നിറച്ച് നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ്

ഇന്ന് ഐ എസ് എല്ലിൽ കണ്ടത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എത്രയോ കാലമായി ആഗ്രഹിച്ച കാത്തിരുന്ന പ്രകടനമാണ്. എല്ലാവരുടെയും ഗോൾ വല നിറച്ച് ലീഗിന്റെ തലപ്പത്ത് കുതിക്കുക ആയിരുന്ന മുംബൈ സിറ്റിയുടെ വല നിറച്ച പ്രകടനം. ഇന്ന് ഗോവയിൽ സമ്പൂർണ്ണ ആധിപത്യത്തോടെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

അറ്റാക്കിൽ രണ്ട് വിദേശ താരങ്ങളെ ഇറക്കി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 11ആം മിനുട്ടിൽ ഗോളിന് അടുത്ത് എത്തി. ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്ന് ആല്വാരോ വാസ്കസ് തൊടുത്ത ഷോട്ട് രക്ഷപ്പെടുത്താൻ മുംബൈക്ക് നവാസിന്റെ സേവും ഗോൾ പോസ്റ്റും വേണ്ടി വന്നു.

മുംബൈ സിറ്റിക്ക് അവസരം നൽകാതെ കളി നിയന്ത്രിച്ച കേരള ബ്ലാസ്റ്റേഴ്സ് 28ആം മിനുട്ടിൽ ലീഡ് എടുത്തു. പെനാൾട്ടി ബോക്സിൽ നിന്ന് ഡിയസ് നൽകിയ മികച്ച ബോൾ ഒരു പവർഫുൾ ഹാഫ് വോളിയിലൂടെ സഹൽ അബ്ദുൽ സമദ് വലയിൽ എത്തിച്ചു. സഹലിന്റെ ഈ സീസണിലെ രണ്ടാം ഗോളായി ഇത്. ഈ ഗോളിന് ശേഷം കളി കേരള ബ്ലാസ്റ്റേഴ്സ് തന്നെ നിയന്ത്രിച്ചു. രണ്ടാം പകുതിയിലും ഈ പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് തുടർന്നു.

47ആം മിനുട്ടിൽ ജീക്സൺ സിംഗിന്റെ പാസിൽ നിന്ന് ലോക നിലവരത്തിലുള്ള ഒരു വോളിയിലൂടെ ആൽവാരോ വാസ്കസ് വലയിൽ എത്തിച്ചു. ഈ സീസൺ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോളിൽ ഒന്നായിരുന്നു ഇത്. ഇതിനു പിന്നാലെ 47ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് പെനാൾട്ടിയും ലഭിച്ചു. ഫാൾ ആ ഫൗളിന് ചുവപ്പ് കാർഡ് കൂടെ വാങ്ങിയതോടെ മുംബൈ പരുങ്ങലിലായി. പെനാൾട്ടി എടുത്ത ഡയസ് പിഴവില്ലാതെ പന്ത് വലയിൽ എത്തിച്ച് കളി മുംബൈ സിറ്റിയിൽ നിന്ന് അകലത്തിലാക്കി.

കളിയിൽ ലീഡ് വർധിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് നിരവധി അവസരം ലഭിച്ചു എങ്കിലും ക്ലിനിക്കൽ ആവാൽ ടീമിന് ആയില്ല. ഫോർവേഡ് ഡിയസിന് പരിക്കേറ്റതും പ്രശ്നമായി.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 9 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. മുംബൈ 15 പോയിന്റുമായി ഒന്നാമത് തന്നെ നിൽക്കുന്നു.

Exit mobile version