മുംബൈ സിറ്റി ഡിഫൻഡറെ ഈസ്റ്റ് ബംഗാൾ സ്വന്തമക്കി

മുംബൈ സിറ്റിയുടെ യുവ ഡിഫൻഡർ നവോച സിംഗിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. ഈ സീസൺ അവസാനം വരെയുള്ള ലോൺ കരാറിൽ ആണ് താരം ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. മുൻ ഗോകുലം താരം ഈ സീസൺ തുടക്കത്തിൽ ആയിരുന്നു മുംബൈയിൽ എത്തിയത്. 22 വയസുകാരൻ തന്റെ കരിയർ ആരംഭിച്ചത് NEROCA FCയിലൂടെയാണ്. TRAU FC- യ്ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

2019-20 കാമ്പെയ്‌നിന് മുന്നോടിയായാണ് ഗോകുലം കേരള എഫ്‌സിയിൽ എത്തിയത്‌. ഗോകുലത്തിനൊപ്പം 2019 ഡുറാണ്ട് കപ്പ് നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു. ടൂർണമെന്റിൽ മോഹൻ ബഗാനെതിരായ ഫൈനലിൽ ഗോകുലം കേരളത്തിന്റെ ഒരു ഗോളിന് അസിസ്റ്റും താരം നൽകിയിരുന്നു.

ഫുൾ ബാക്ക് ആയി ഇരുവശത്തും കളിക്കാൻ കഴിവുള്ള നവോച്ച, ഗോകുലം കേരള 2020-21 ഐ ലീഗ് ഉയർത്തിയപ്പോളും ക്ലബിന്റെ പ്രധാന ഭാഗമായിരുന്നു. നവോച്ച കഴിഞ്ഞ ഐലീഗിലെ 15 മത്സരങ്ങളും കളിച്ചിരുന്നു. മുംബൈ സിറ്റി താരത്തിന്റെ ആദ്യ ഐ എസ് എൽ ക്ലബായിരുന്നു. താരം ഇതുവരെ ഐ എസ് എൽ അരങ്ങേറ്റം നടത്തിയിട്ടില്ല.

Exit mobile version