അവസാനം മുംബൈ സിറ്റി വിജയിച്ചു

അങ്ങനെ നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മുംബൈ സിറ്റിക്ക് ഒരു വിജയം. ഇന്ന് ഗോവയിൽ വെച്ച് ചെന്നൈയിനെ നേരിട്ട മുംബൈ സിറ്റി ഏക ഗോളിനാണ് വിജയിച്ചത്. മത്സരം അവസാനിക്കാൻ വെറും നാലു മിനുട്ട് മാത്രം ബാക്കിയുള്ളപ്പോൾ ആയിരുന്നു മുംബൈ സിറ്റിയുടെ വിജയ ഗോൾ. യുവതാരം വിക്രം സിംഗാണ് വിജയ ഗോൾ നേടിയത്. വലതു വിങ്ങിൽ നിന്ന് ഇൻമാൻ നൽകിയ ക്രോസിൽ നിന്നാണ് വിക്രം സിംഗ് ഗോൾ നേടിയത്.
20220206 212751

ചെന്നൈയിൻ കുറേ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ചെന്നൈയിന് ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. പതിനാലു മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി മുംബൈ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് എത്തി. ചെന്നൈയിൻ 19 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്.

Exit mobile version