സ്റ്റെയിനുമില്ല, മോര്‍ക്കെലുമില്ല

ഐപിഎലില്‍ ഫ്രാഞ്ചൈസികളുടെ താല്പര്യം പിടിച്ചുപറ്റാതെ ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ പേസര്‍മാര്‍. ആദ്യ റൗണ്ടില്‍ ഇരുവര്‍ക്കും വേണ്ടി ആരും ലേലത്തില്‍ പങ്കെടുത്തില്ല. മോണെ മോര്‍ക്കല്‍ തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച് ലീഗുകളില്‍ സജീവമായി നില്‍ക്കുമ്പോള്‍ ഏറെ കാലത്തെ പരിക്കുനു ശേഷം സ്റ്റെയിന്‍ വീണ്ടും കളത്തിലേക്ക് വന്നിട്ടേയുള്ളു.

ലേലത്തിന്റെ ബാക്കി ഘട്ടത്തില്‍ ഇവരെ ഏതെങ്കിലും ടീമുകള്‍ എടുക്കുവാന്‍ താല്പര്യപ്പെടുമോ എന്നതാവും ഇനി ഏവരും ഉറ്റുനോക്കുക. ഇരു താരങ്ങള്‍ക്കും 1.50 കോടിയാണ് അടിസ്ഥാന വില നിശ്ചയിക്കപ്പെട്ടിരുന്നത്.

ഒളിമ്പിക്സില്‍ ക്രിക്കറ്റ് വരണം, അത് ടി10 ഫോര്‍മാറ്റായാല്‍ ഏറെ സന്തോഷമെന്ന്: മോണെ മോര്‍ക്കല്‍

യുഎഇയില്‍ നടക്കുന്ന ടി10 ലീഗ് രണ്ടാം സീസണില്‍ മാര്‍ക്കീ താരമായി എത്തിയ മോണെ മോര്‍ക്കല്‍ ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാകണമെന്ന് ആഗ്രഹം. ടൂര്‍ണ്ണമെന്റില്‍ ബംഗാള്‍ ടൈഗേഴ്സിനു വേണ്ടി കളിക്കുന്ന മോണെ മോര്‍ക്കല്‍ ഒളിമ്പിക്സില്‍ ഏറ്റവും അനുയോജ്യമായ ക്രിക്കറ്റ് ഫോര്‍മാറ്റ് ടി10 ആണെന്ന് അഭിപ്രായപ്പെടുകയായിരുന്നു.

ഈ വര്‍ഷം തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച താരം ക്രിക്കറ്റിനെ കൂടുതല്‍ ആഗോളമാക്കുന്നതില്‍ വലിയ പങ്ക് ടി10 ലീഗുകള്‍ വഹിക്കുമെന്ന് അഭിപ്രായപ്പെട്ടു. ആദ്യ സീസണ്‍ താന്‍ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചതെങ്കിലും തനിക്ക് കളിക്കാനായിരുന്നില്ലെന്ന് പറഞ്ഞ മോര്‍ക്കല്‍ ഈ സീസണില്‍ തന്റെ കഴിവുകള്‍ മെച്ചപ്പെടുത്തി ഈ ഫോര്‍മാറ്റിലും തനിക്ക് തിളങ്ങാനാവുമെന്ന് പ്രത്യാശ പ്രകടിപിച്ചു.

സെഞ്ചൂറിയണിലെ പിച്ച്, ഏഷ്യന്‍ പിച്ചുകള്‍ക്ക് സമാനം

സെഞ്ചൂറിയണിലെ പിച്ച് ദക്ഷിണാഫ്രിക്കയിലേതെന്ന് പറയുവാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട് പേസ് ബൗളര്‍ മോണേ മോര്‍ക്കല്‍. ഏഷ്യന്‍ ഉപ ഭൂഖണ്ഡത്തിലെ പിച്ചിനു സമാനമായുള്ള പിച്ചാണ് സെഞ്ചൂറിയണിലേതെന്ന് താരം പറഞ്ഞു. റണ്‍സ് കണ്ടെത്താനും ബാറ്റ്സ്മാന്മാരെ പുറത്താക്കാനും ഏറെ പ്രയാസകരമായ പിച്ചാണ് സെഞ്ചൂറിയണിലേത്. തന്റെ ജീവിതത്തില്‍ സൂപ്പര്‍സ്പോര്‍ട് പാര്‍ക്കില്‍ ഇത്തരമൊരു പിച്ച് താന്‍ കണ്ടിട്ടില്ലെന്ന് താരം പറഞ്ഞു. എന്റെ ജീവത്തതില്‍ ഞാന്‍ എറിഞ്ഞ ഏറ്റവും പ്രയാസകരമായ സ്പെല്ലായിരുന്നു ഇതെന്നും മോര്‍ക്കല്‍ തുറന്നു പറഞ്ഞു.

ഒരു ടെസ്റ്റിന്റെ ആദ്യ ദിവസം ഒരു സ്പിന്നര്‍ ഇത്രയും ഓവറുകള്‍ എറിയുന്നത് ദക്ഷിണാഫ്രിക്കയില്‍ കേട്ട് കേള്‍വിയില്ലാത്ത കാര്യമാണെന്ന് മോണേ മോര്‍ക്കല്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഴയും വെളിച്ചക്കുറവും മൂലം മൂന്നാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ചു

സെഞ്ചൂറിയണില്‍ കളി തടസ്സപ്പെടുത്തി മഴയും വെളിച്ചക്കുറവും. ഇന്ന് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം 307 റണ്‍സിനു ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ച ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 90/2 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ വില്ലനായി എത്തിയത്. 50 റണ്‍സുമായി എബി ഡി വില്ലിയേഴ്സും 36 റണ്‍സ് നേടി ഡീന്‍ എല്‍ഗാറുമാണ് ക്രീസില്‍. ജസ്പ്രീത് ബുംറയ്ക്കാണ് ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും.  ഒരു ഘട്ടത്തില്‍ 3/2 എന്ന നിലയില്‍ നിന്നാണ് ദക്ഷിണാഫ്രിക്കയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. 87 റണ്‍സാണ് എല്‍ഗാര്‍-ഡിവ്ലിലിയേഴ്സ് കൂട്ടുകെട്ട് ഇതുവരെ നേടിയിട്ടുള്ളത്.

നേരത്തെ വിരാട് കോഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കയുടെ സ്കോറിനു 28 റണ്‍സ് അകലെ വരെ എത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. 152 റണ്‍സ് നേടിയ കോഹ്‍ലി അവസാന വിക്കറ്റായാണ് പുറത്തായത്. മോണേ മോര്‍ക്കല്‍ നാല് വിക്കറ്റ് വീഴ്ത്തി ആതിഥേയര്‍ക്കായി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലീഡില്ല, ഇന്ത്യ 307 റണ്‍സിനു പുറത്ത്

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 307 റണ്‍സിനു പുറത്ത്. വിരാട് കോഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 335 റണ്‍സിനു 28 അകലെ വരെ എത്തുവാന്‍ ‍ഇന്ത്യയെ സഹായിച്ചത്. കോഹ്‍ലി 153 റണ്‍സ് നേടിയപ്പോള്‍ മുരളി വിജയ്(46), രവിചന്ദ്രന്‍ അശ്വിന്‍(38) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ദക്ഷിണാഫ്രിക്കയ്ക്കായി മോണേ മോര്‍ക്കല്‍ 4 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version