മോഹൻ ബഗാൻ ഹൈദരബാദിനെ തടഞ്ഞു, ഫലം കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലം

ഐ എസ് എല്ലിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരബാദിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മോഹൻ ബഗാന്റെ വിജയം. രണ്ട് യുവതാരങ്ങളുടെ ഗോളാണ് മോഹൻ ബഗാന് വിജയം നൽകിയത്.

20220208 220201
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 56ആം മിനുട്ടിൽ ലിസ്റ്റൺ കൊളാസോ ആണ് ബഗാന് ലീഡ് നൽകിയത്‌. ഡേവിഡ് വില്യം നൽകിയ പാസ് സ്വീകരിച്ച് കൗണ്ടർ ചെയ്ത് ആയിരുന്നു ലിസ്റ്റൺ ഗോൾ നേടിയത്. താരത്തിന്റെ സീസണിലെ ആറാം ഗോളായിരുന്നു ഇത്. ഈ ഗോളിന് പിന്നാലെ 59ആം മിനുട്ടിൽ മൻവീർസിംഗ് ബഗാന്റെ ലീഡ് ഇരട്ടിയാക്കി. ജോയൽ ജോസഫ് ആണ് ഹൈദരവാദിന്റെ ഗോൾ നേടിയത്.

ഈ വിജയത്തോടെ മോഹൻ ബഗാൻ 13 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി. 26 പോയിന്റുമായി ഹൈദരാബാദ് ഒന്നാമത് നിൽക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന് ഈ ഫലം അനുകൂലമാണ്. കയ്യിലുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഹൈദരബാദിനെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ആകും.

Exit mobile version