Img 20220123 233128

ഗോളടിക്കാൻ മറന്ന് ഒഡീഷയും മോഹൻ ബഗാനും, കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷം മാത്രം

മോഹൻ ബഗാനും ഒഡീഷയും ഇന്ന് ഐ എസ് എല്ലിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെടുന്നതാണ് ഇന്ന് കണ്ടത്. ഭേദപ്പെട്ട അറ്റാക്ക് കണ്ടത് മോഹൻ ബഗാനിൽ നിന്നായിരുന്നു എങ്കിലും അവർക്കും ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

മോഹൻ ബഗാൻ ഇന്നത്തേത് ഉൾപ്പെടെ അവരുടെ രണ്ട് മത്സരങ്ങൾ വിജയിച്ചിരുന്നു എങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഒന്നാമത് എത്തുമായിരുന്നു. എന്നാൽ ഇന്ന് അവർ വിജയിക്കാതെ ആയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം സ്ഥാനത്തിനു മേലുള്ള ഭീഷണി കുറഞ്ഞു. മോഹൻ ബഗാൻ 10 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഉള്ളത്. ഒഡീഷ 12 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ആറാമതും നിൽക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ഒന്നാമതാണ് ഉള്ളത്.

Exit mobile version