വിരാട് കോഹ്ലിയെ പ്രശംസിച്ച് മുഹമ്മദ് ഹഫീസ്

കഴിഞ്ഞ ആഴ്ച വിരാട് കോഹ്ലിക്ക് എതിരെ രൂക്ഷ വിമർശനം നടത്തിയ മുൻ പാകിസ്താൻ താരം മുഹമ്മദ് ഹഫീസ് ഇപ്പോൾ വിരാട് കോഹ്ലിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്നലെ തന്റെ അമ്പതാം സെഞ്ച്വറി കുറിച്ച് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി വിരാട് കോഹ്ലി മാറിയിരുന്നു. അതിനു പിന്നാലെയാണ് കോഹ്ലിയെ പ്രശംസിച്ച് ഹഫീസ് എത്തിയത്.

“അമ്പതാം ഏകദിന സെഞ്ച്വറി നേടി ലോക റെക്കോർഡ് കുറിച്ച് വിരാട് കോഹ്ലിക്ക് അഭിനന്ദനങ്ങൾ. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ രസിപ്പിക്കുക. ആരോഗ്യവാനും അനുഗ്രഹീതനുമായിരിക്കുക,” ഹഫീസ് എക്‌സിൽ കുറിച്ചു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വിരാട് കോഹ്ലി തന്റെ 49ആം സെഞ്ച്വറി നേടിയപ്പോൾ കോഹ്ലിയെ സെൽഫിഷ് എന്ന് വിളിച്ച് ഹഫീസ് വിവാദത്തിൽ ആയിരുന്നു. കോഹ്ലി തനിക്ക് വേണ്ടിയാണ് കളിക്കുന്നത് എന്നും ടീമിന് വേണ്ടിയല്ല എന്നും അന്ന് ഹഫീസ് പറഞ്ഞിരുന്നു.

വീണ്ടും കോഹ്ലിക്ക് എതിരെ ഹഫീസ്, സ്റ്റോക്സ് കളിച്ചതാണ് ടീമിനായുള്ള കളി എന്ന് പാകിസ്താൻ താരം

വീണ്ടും വിരാട് കോഹ്ലിക്ക് എതിരെ വിവാദ പ്രസ്താവ്നയുമായി മുൻ പാകിസ്താൻ താരം ഹഫീസ്. നെതർലൻഡ്‌സിനെതിരായ ഇംഗ്ലണ്ടിന്റെ മത്സരത്തിൽ ബെൻ സ്റ്റോക്‌സിന്റെ സെഞ്ച്വറിയെ കുറിച്ച് ട്വീറ്റ് ചെയ്ത ഹഫീസ് അതിനിടയിൽ കോഹ്ലിയെയും വിമർശിച്ച്. സെൽഫിഷ് അല്ലാത്ത കളി ആണ് സ്റ്റോക്സ് കളിച്ചത് എന്നും ടീമിന് പരമാവധി റൺസ് നേടിക്കൊടുക്കുക മാത്രമാണ് സ്റ്റോക്സ് ലക്ഷ്യമിട്ടത് എന്നും ഹഫീസ് ട്വീറ്റ് ചെയ്തു.

നേരത്തെ വിരാട് കോഹ്ലി സെൽഫിഷ് ആണെന്നും സെഞ്ച്വറിക്ക് ആയാണ് കളിച്ചത് എന്നും പറഞ്ഞ് ഹഫീസ് വിമർശനങ്ങൾ നേരിട്ടിരുന്നു.

“സമ്മർദത്തിൻകീഴിൽ മികച്ച 100 ആണ് സ്റ്റോക്സ് നേടിയത്‌. അവസാനം ടീമിന് വിജയിക്കുന്നതിന് ആയി പരമാവധി റൺസ് നേടുന്നതിന് സ്റ്റോക്സ് കളിച്ചത്. സെൽഫിഷ് vs നിസ്വാർത്ഥ സമീപനത്തെ വേർതിരിക്കുന്നതിനുള്ള മികച്ച ഉദാഹരണം ആയിരുന്നു ഈ ഇന്നിങ്സ്” ഹഫീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.

“വിരാട് കോഹ്ലി സെൽഫിഷ് ആയിരുന്നു, സെഞ്ച്വറിക്ക് ആയി കളിച്ചു, ടീമിനായല്ല” – ഹഫീസ്

ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റെക്കോർഡ് നോട്ടത്തിൽ എത്തിയ വിരാട് കോഹ്ലിയെ വിമർശിച്ച് മുൻ പാകിസ്താൻ താരം മുഹമ്മദ് ഹഫീസ്. കോഹ്ലി സെൽഫിഷ് ആയാണ് കളിച്ചത് എന്നും ടീമിനായല്ല സ്വന്തം സെഞ്ച്വറിക്ക് ആയാണ് കോഹ്ലി കളിച്ചത് എന്നും ഹഫീസ് പറഞ്ഞു.

“വിരാട് കോഹ്‌ലിയുടെ ബാറ്റിംഗിൽ ഞാൻ സ്വാർത്ഥത കണ്ടു, ഈ ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് കോഹ്ലി ഇങ്ങനെ സെഞ്ച്വറിക്ക് വേണ്ടി കളിക്കുന്നത്. 49-ാം ഓവറിൽ, സ്വന്തം സെഞ്ചുറിയിലെത്താൻ അദ്ദേഹം സിംഗിൾ എടുക്കാൻ നോക്കി, ടീമിനായി കളിച്ചില്ല,” ‘ടോപ്പ് ക്രിക്കറ്റ് അനാലിസിസ്’ എന്ന ക്രിക്കറ്റ് ഷോയിൽ ഹഫീസ് പറഞ്ഞു

“രോഹിത് ശർമ്മയ്ക്കും സ്വാർത്ഥ ക്രിക്കറ്റ് കളിക്കാമായിരുന്നു, പക്ഷേ അദ്ദേഹം കളിച്ചില്ല കാരണം അദ്ദേഹം ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത്, തനിക്കുവേണ്ടിയല്ല, നിങ്ങളുടെ ക്യാപ്റ്റനും കോഹ്ലിയെ പോലെ കളിക്കാൻ കഴിയും, പക്ഷേ അവന്റെ ലക്ഷ്യം അവന്റെ വ്യക്തിപരമായ നേട്ടത്തേക്കാൾ വലുതാണ്. രോഹിത്തിനും സെഞ്ചുറികൾ നേടാനാകും.” ഹഫീസ് കോഹ്ലിയെ വിമർശിച്ചു.

“വിരാട് നന്നായി കളിച്ചില്ലെന്ന് ഞാൻ പറയുന്നില്ല. 97ൽ എത്തുന്നതുവരെ അദ്ദേഹം മനോഹരമായി ബാറ്റ് ചെയ്തു. അവസാനത്തെ മൂന്ന് സിംഗിൾസ്, അദ്ദേഹം എടുത്തത്. ബൗണ്ടറികൾ അടിക്കുന്നതിന് പകരം അദ്ദേഹം സിംഗിളുകൾക്കായി തിരയുകയായിരുന്നു. അവൻ 97-ലും 99-ലും പുറത്തായാൽ ആർക്കാണ് പ്രശ്‌നം. ടീം എല്ലായ്പ്പോഴും മുകളിലായിരിക്കണം.” ഹഫീസ് കൂട്ടിച്ചേർത്തു.

ആസിഫ് അലി പാക്കിസ്ഥാന്‍ ടി20 സ്ക്വാഡില്‍, ഹഫീസിന് സ്ക്വാഡില്‍ ഇടമില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു. ആസിഫ് അലി ടി20 സ്ക്വാഡിലേക്ക് മടങ്ങിയെത്തുകയാണ്. ബാബര്‍ അസം നയിക്കുന്ന സ്ക്വാഡില്‍ 22 അംഗങ്ങളാണുള്ളത്. അതേ സമയം മികച്ച ഫോമിലുള്ള മുഹമ്മദ് ഹഫീസിനെ പാക്കിസ്ഥാന്‍ ഈ പരമ്പരയ്ക്ക് പരിഗണിച്ചിട്ടില്ല.

പാക്കിസ്ഥാന്‍ ടി20 സ്ക്വാഡ്: ബാബര്‍ അസം, അമീര്‍ യാമിന്‍, അമദ് ബട്ട്, ആസിഫ് അലി, ഡാനിഷ് അസീസ്, ഫഹീം അഷ്റഫ്, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹുസൈന്‍ തലത്, ഇഫ്തിക്കര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, സര്‍ഫ്രാസ് അഹമ്മദ്, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ ഖാദിര്‍, സഫര്‍ ജോഹര്‍, സാഹിദ് മെഹ്മൂദ്

ഹൈദര്‍ അലിയ്ക്ക് ടി20 അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം, ഫോം തുടര്‍ന്ന് മുഹമ്മദ് ഹഫീസ്

ഇംഗ്ലണ്ടിനെതിരെ വീണ്ടുമൊരു മികച്ച ബാറ്റിംഗ് പ്രകടനവുമായി പാക്കിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. അരങ്ങേറ്റക്കാരന്‍ ഹൈദര്‍അലിയും മുഹമ്മദ് ഹഫീസും നേടിയ അര്‍ദ്ധ ശതകങ്ങളാണ് പാക്കിസ്ഥാന് മികച്ച സ്കോര്‍ നല്‍കിയത്.

ഫകര്‍ സമനെ രണ്ടാം ഓവറില്‍ നഷ്ടപ്പെടുകയും 4.2 ഓവറില്‍ ബാബര്‍ അസമിനെയും നഷ്ടമായി 32/2 എന്ന നിലയില്‍ നിന്നാണ് പാക്കിസ്ഥാന്‍ മികച്ച റണ്‍സ് നേടിയത്. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹൈദര്‍ അലി-മുഹമ്മദ് ഹഫീസ് കൂട്ടുകെട്ട് നേടിയ 100 റണ്‍സാണ് പാക്കിസ്ഥാനെ വലിയ സ്കോറിലേക്ക് നയിച്ചത്.

33 പന്തില്‍ നിന്ന് 54 റണ്‍സ് നേടിയ ഹൈദര്‍ അലിയെ ക്രിസ് ജോര്‍ദ്ദന്‍ ആണ് പുറത്താക്കിയത്. ഹൈദര്‍ പുറത്തായ ശേഷവും ഹഫീസ് അടിച്ച് തകര്‍ത്തപ്പോള്‍ 52 പന്തില്‍ നിന്ന് പുറത്താകാതെ 86 റണ്‍സാണ് ഹഫീസ് നേടിയത്. 15 റണ്‍സ് നേടിയ ഷദബ് ഖാനെയും ക്രിസ് ജോര്‍ദ്ദന്‍ തന്നെയാണ് പുറത്താക്കിയത്.

മഴ നിയമത്തില്‍ വിജയം നേടി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ മുന്നില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വലിയ സ്കോര്‍ നേടുവാന്‍ പാക്കിസ്ഥാനു സാധിച്ചുവെങ്കിലും മഴ നിയമത്തില്‍ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇതോടെ പരമ്പരയില്‍ 2-1നു മുന്നിലെത്തുവാനും ടീമിനായി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഇമാം ഉള്‍ ഹക്ക്(101), ബാബര്‍ അസം(69), മുഹമ്മദ് ഹഫീസ്(52), ഇമാദ് വസീം(43*) എന്നിവരുടെ മികവില്‍ 317/6 എന്ന സ്കോര്‍ നേടിയെങ്കിലും മഴ പലപ്പോഴും കളിതടസ്സപ്പെടുത്തിയ രണ്ടാം ഇന്നിംഗ്സില്‍ 187/2 എന്ന സ്കോര്‍ 33 ഓവറില്‍ നേടിയതോടെ ദക്ഷിണാഫ്രിക്ക ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 13 റണ്‍സിനു വിജയം രേഖപ്പെടുത്തി.

മത്സരത്തില്‍ 83 റണ്‍സ് നേടി പുറത്താകാതെ നിന്ന റീസ ഹെന്‍ഡ്രിക്സ് ആണ് കളിയിലെ താരം. ഫാഫ് ഡു പ്ലെസി 40 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 108 റണ്‍സ് നേടിയതാണ് ആതിഥേയര്‍ക്ക് അനുകൂലമായി മത്സരം മാറ്റിയത്.

പോര്‍ട്ട് എലിസബത്തില്‍ വിജയക്കൊടി പാറിച്ച് പാക്കിസ്ഥാന്‍, ജയം 5 വിക്കറ്റിനു

ആതിഥേയരായ ദക്ഷിണാഫ്രിക്കയെ പോര്‍ട്ട് എലിസബത്തില്‍ 5 വിക്കറ്റിനു പരാജയപ്പെടുത്തി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായതെങ്കിലും 266 റണ്‍സ് മാത്രമേ നിശ്ചിത 50 ഓവറുകളില്‍ നിന്ന് നേടുവാനായുള്ളു. ഹാഷിം അംല ശതകം നേടി പുറത്താകാതെ 108 റണ്‍സുമായി നിന്നപ്പോള്‍ റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍ 93 റണ്‍സ് നേടി പുറത്തായി. റീസ ഹെന്‍ഡ്രിക്സ് ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. 45 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ ഇന്നിംഗ്സിനു വേഗത നല്‍കുവാന്‍ സാധിക്കാതെ വന്നത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. രണ്ടാം വിക്കറ്റില്‍ അംല-റാസി കൂട്ടുകെട്ട് 155 റണ്‍സ് നേടിയെങ്കിലും 30 ഓവറുകളോളം അതിനായി എടുത്തു എന്നതും ടീമിനു വലിയൊരു ടോട്ടലിലേക്ക് നീങ്ങുവാന്‍ സാധിച്ചില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനും മികച്ച ബാറ്റിംഗ് തുടക്കമാണ് കാഴ്ചവെച്ചത്.

ഫകര്‍ സമനും(25), ബാബര്‍ അസവും(49) വേഗത്തില്‍ പുറത്തായെങ്കിലും ഇമാം ഉള്‍ ഹക്ക് 86 റണ്‍സും മുഹമ്മദ് ഹഫീസ് 71 റണ്‍സും നേടി നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്ത്. 5 വിക്കറ്റുകള്‍ നഷ്ടമായ പാക്കിസ്ഥാന്‍ 49.1 ഓവറിലാണ് വിജയം കുറിച്ചത്. 63 പന്തില്‍ നിന്ന് 71 റണ്‍സ് നേടി പുറത്താകാതെ നിന്ന മുഹമ്മദ് ഫഹീസ് ഷദബ് ഖാനുമായി ചേര്‍ന്ന്(18*) പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. അവസാന നാലോവറില്‍ നിന്ന് 28 റണ്‍സ് വിജയിക്കുവാന്‍ വേണ്ടിയിരുന്ന പാക്കിസ്ഥാന്‍ അഞ്ച് പന്ത് ശേഷിക്കെ വിജയം നേടാനായി.

തന്റെ പ്രകടനത്തിനു ഹഫീസ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ഡുവാന്നെ ഒളിവിയര്‍ രണ്ട് വിക്കറ്റ് നേടി.

മുഹമ്മദ് ഹഫീസ് രാജ്ഷാഹി കിംഗ്സിനു വേണ്ടി കളിയ്ക്കും

ടെസ്റ്റില്‍ നിന്ന് അടുത്തിടെ വിരമിച്ച പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസ് രാജ്ഷാഹി കിംഗ്സിനു വേണ്ടി കളിയ്ക്കുവാന്‍ ഒരുങ്ങുന്നു. ടൂര്‍ണ്ണമെന്റിന്റെ ആരംഭത്തില്‍ ടീമിനൊപ്പം ചേരുന്ന താരം ആദ്യത്തെ അഞ്ച് മത്സരങ്ങളില്‍ കളിയ്ക്കുവാനുണ്ടാകും അതിനു ശേഷം ദക്ഷിണാഫ്രിക്കയില്‍ പാക് ഏകദിന ടീമിനപ്പം താരം ചേരും.

ഇതാദ്യമായാണ് മുഹമ്മദ് ഹഫീസ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിയ്ക്കുന്നത്. കഴിഞ്ഞ തവണ കോമില വിക്ടോറിയന്‍സ് താരത്തിനെ സ്വന്തമാക്കിയിരുന്നുവെങ്കിലും തന്റെ ബൗളിംഗ് ആക്ഷന്‍ ശരിയാക്കുന്നതിനു വേണ്ടി ടൂര്‍ണ്ണമെന്റില്‍ നിന്ന് താരം വിട്ട് നില്‍ക്കുകയായിരുന്നു.

ജനുവരി അഞ്ചിനാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ആരംഭിയ്ക്കുന്നത്. അന്ന് തന്നെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ധാക്ക ഡൈനാമൈറ്റ്സ് ആണ് രാജ്ഷാഹി കിംഗ്സിന്റെ എതിരാളികള്‍.

താരം ലോകകപ്പ് പദ്ധതികളുടെ ഭാഗം: ഇന്‍സമാം

ഏഷ്യ കപ്പില്‍ നിന്ന് സീനിയര്‍ താരം മുഹമ്മദ് ഹഫീസിനെ ഒഴിവാക്കിയെങ്കിലും താരം പാക്കിസ്ഥാന്റെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ട് ഇന്‍സമാം ഉള്‍ ഹക്ക്. താരത്തിനെ ഒഴിവാക്കിയതാണെന്നും വിശ്രമം നല്‍കിയതല്ലെന്നും ഇന്‍സമാം വ്യക്തമാക്കി. 18 അംഗ പ്രാഥമിക സ്ക്വാഡില്‍ നിന്ന് രണ്ട് താരങ്ങള്‍ പുറത്താക്കപ്പെട്ടതില്‍ ഒന്ന് മുഹമ്മദ് ഹഫീസായിരുന്നു. മറ്റൊരു താരം ഇമാദ് വസീമും. സിംബാബ്‍വേയില്‍ ഏകദിന പരമ്പരയുടെ ഭാഗമായിരുന്നുവെങ്കിലും ഒരു മത്സരത്തില്‍ പോലും മുഹമ്മദ് ഹഫീസ് കളിച്ചിരുന്നില്ല.

ലഭിക്കുന്ന വിവര പ്രകാരം അന്ന് അവസാന ഏകദിനത്തില്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും മറ്റു മത്സരങ്ങളില്‍ തനിക്ക് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടീമില്‍ കളിക്കുന്നതില്‍ നിന്ന് താരം വിസമ്മതിക്കുകയായിരുന്നു. പിന്നീട് പാക്കിസ്ഥാന്റെ ബി വിഭാഗം കരാര്‍ ഒപ്പു വയ്ക്കുന്നതിലും താരം ആദ്യം വിമുഖത കാണിച്ചിരുന്നുവെങ്കിലും അവസാനം ഒപ്പുവയ്ക്കുകയായിരുന്നു. എന്നാല്‍ ഇതൊന്നും താരത്തിനെ ഇപ്പോള്‍ പുറത്താക്കിയതില്‍ കാരണമായിട്ടില്ലെന്നാണ് ഇന്‍സമാം പറഞ്ഞത്. മറ്റു താരങ്ങളെ പരീക്ഷിക്കുന്നതിനു വേണ്ടിയാണ് താരത്തിനെ ഇപ്പോള്‍ ഒഴിവാക്കിയതെന്നും ഇന്‍സമാം പറഞ്ഞു.

ലോകകപ്പിനായി പാക്കിസ്ഥാന്‍ പരിഗണിക്കുന്ന 20-22 താരങ്ങളില്‍ ഒരാള്‍ ഹഫീസുമാണെന്ന് ഇന്‍സമാം വെളിപ്പെടുത്തി.

ഹഫീസും ഇമാദ് വസീമുമില്ല, ഏഷ്യ കപ്പിനുള്ള പാക്കിസ്ഥാന്‍ ടീമായി

ഏഷ്യ കപ്പിനുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമില്‍ സീനിയര്‍ താരം മുഹമ്മദ് ഹഫീസും ഇമാദ് വസീമും ഇടം പിടിച്ചില്ല. ഇന്നലെ ഏഷ്യ കപ്പിനു മുന്നോടിയായുള്ള ഫിറ്റ്നെസ് പരീക്ഷയില്‍ ഇമാദ് വസീം പരാജയപ്പെട്ടിരുന്നു. യുഎഇയില്‍ സെപ്റ്റംബര്‍ 15നു ആരംഭിക്കുന്ന ഏഷ്യ കപ്പിനായി 18 അംഗ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിച്ച പാക്കിസ്ഥാന്‍ രണ്ട് താരങ്ങളെയാണ് ഒഴിവാക്കിയത്.

സ്ക്വാഡ്: ഫകര്‍ സമന്‍, ഇമാം ഉള്‍ ഹക്ക്, ഷാന്‍ മസൂദ്, ബാബര്‍ അസം, ഷൊയ്ബ് മാലിക്ക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, ഹാരിസ് സൊഹൈല്‍, ഷദബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഹസന്‍ അലി, മുഹമ്മദ് അമീര്‍, ജൂനൈദ് ഖാന്‍, ഉസ്മാന്‍ ഷിന്‍വാരി, ഷഹീന്‍ അഫ്രീദി

Exit mobile version