ലീഗ് കപ്പിൽ ചെൽസിയെ ഞെട്ടിച്ച് കാരിക്കിന്റെ മിഡിൽസ്ബ്രോ

ലീഗ് കപ്പ് സെമി ഫൈനലിൽ ചെൽസിയെ ഞെട്ടിച്ച് ചാമ്പ്യൻഷിപ്പ് ക്ലബായ മിഡിൽസ്ബ്രോ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കാരിക്ക് പരിശീലിപ്പിക്കുന്ന ബോറോ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മിഡിൽസ്ബ്രോയുടെ ഹോം ഗ്രൗണ്ടിൽ വെച്ചായിരുന്നു ആദ്യ പാദ സെമി ഫൈനൽ നടന്നത്. ജനുവരി 23ന് രണ്ടാം പാദ സെമി നടക്കും.

മത്സരത്തിന്റെ 37ആം മിനുട്ടിൽ ഹയ്ഡൻ ഹാക്നി ആണ് ബോറോക്കായി ഗോൾ നേടി. ഈ ഗോൾ വിജയ ഗോളായി മാറി. ചെൽസി നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും സമനില ഗോൾ കണ്ടെത്താൻ ചെൽസിക്ക് ആയില്ല. ഇന്ന് രണ്ടാം സെമിയിൽ ലിവർപൂൾ ഫുൾഹാമിനെ നേരിടും.

ചാമ്പ്യൻഷിപ്പിൽ ഗോൾ അടിച്ചു കൂട്ടിയ ചുബ അക്പോമിനെ അയാക്‌സ് സ്വന്തമാക്കും

ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ ഗോൾ അടിച്ചു കൂട്ടിയ ചുബ അക്പോമിനെ അയാക്‌സ് സ്വന്തമാക്കും. കഴിഞ്ഞ സീസണിൽ മിഡിൽസ്‌ബ്രോക്ക് ആയി ലീഗിൽ 28 ഗോളുകൾ അടിച്ചു കൂട്ടിയ താരം ആയിരുന്നു ഇംഗ്ലീഷ് രണ്ടാം ഡിവിഷനിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരവും. 12 മില്യൺ യൂറോയും 2 മില്യൺ ആഡ് ഓണും നൽകിയാണ് മുൻ ആഴ്‌സണൽ അക്കാദമി താരത്തെ അയാക്‌സ് ടീമിൽ എത്തിക്കുന്നത്.

2002 മുതൽ 2013 വരെ ആഴ്‌സണൽ അക്കാദമിയിൽ കളിച്ച മുൻ ഇംഗ്ലീഷ് യൂത്ത് താരം 2013 ൽ ആഴ്‌സണലിന് ആയി അരങ്ങേറ്റം കുറിച്ച ശേഷം നിരവധി ക്ലബുകളിൽ ആണ് ലോണിൽ കളിച്ചത്. തുടർന്ന് 2020 ൽ മിഡിൽസ്‌ബ്രോക്ക് ഒപ്പം ചേർന്ന താരം കഴിഞ്ഞ 2 വർഷം കൊണ്ടാണ് കരിയർ തിരിച്ചു പിടിച്ചത്. 27 കാരനായ താരം തങ്ങൾക്ക് വലിയ മുതൽക്കൂട്ട് ആവും എന്ന പ്രതീക്ഷയിൽ ആണ് അയാക്‌സ്.

പ്ലേ ഓഫ് സെമിയിൽ കൊവെൻട്രിക്കും മിഡിൽസ്ബ്രോക്കും സമനില

ചാമ്പ്യൻഷിപ്പ് ലീഗ് പ്ലേ ഓഫ് സെമി ഫൈനൽ ആദ്യ പാദത്തിൽ കൊവെൻട്രി സിറ്റിയും മിഡിൽസ്ബ്രോയും സമനിലയിൽ പിരിഞ്ഞു. കൊവെൻട്രി സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. മിഡിൽസ്ബ്രോ ആയിരുന്നു നല്ല രീതിയിൽ ആദ്യ പാദത്തിൽ കളിച്ചത്. കൊവെൻട്രി സിറ്റിക്ക് ഇന്ന് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയില്ല.

മൈക്കിൾ കാരിക്ക് പരിശീലിപ്പിക്കുന്ന മിഡിൽസ്ബ്രോ മികച്ച പന്തടക്കത്തോടെ ഇന്ന് കളിച്ചു. 61% പൊസഷൻ അവർക്ക് ഉണ്ടായിരുന്നു. പക്ഷെ രണ്ട് ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയുള്ളൂ. ഇനി അടുത്ത ആഴ്ച മിഡിൽസ്ബ്രോയുടെ ഹോമിൽ വെച്ച് രണ്ടാം പാദ സെമി ഫൈനൽ നടക്കും.

മിക്കേൽ ഇംഗ്ലണ്ടിൽ മടങ്ങിയെത്തി, ഇത്തവണ ചാമ്പ്യൻഷിപ്പിലേക്ക്

മുൻ ചെൽസി മധ്യനിര താരം ജോൺ ഒബി മിക്കേൽ ഇംഗ്ലീഷ് ഫുട്‌ബോളിൽ മടങ്ങിയെത്തി. ചാമ്പ്യൻഷിപ്പ് ക്ലബ്ബ് മിഡിൽസ്ബറോയുമായി താരം കരാറിലെത്തി. ചൈനീസ് ക്ലബ്ബ് ടിയാഞ്ചിൻ ടെടയുമായി ഉള്ള കരാർ നേരത്തെ റദ്ദാക്കിയിരുന്ന താരം ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് ബോറോയുമായി കരാറിൽ എത്തിയത്.

ഇംഗ്ലണ്ടിൽ 11 വർഷം ചെൽസിക്ക് വേണ്ടി കളിച്ച താരമാണ്‌ മിക്കേൽ. അവർക്കൊപ്പം 3 ലീഗ് കിരീടവും, ചാമ്പ്യൻസ് ലീഗും, എഫ് എ കപ്പും, ലീഗ് കപ്പ്, യൂറോപ്പ ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. നൈജീരിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനാണ് 31 വയസുകാരനായ മിക്കേൽ.

Exit mobile version