ലീഗ് കപ്പിൽ ചെൽസിയെ ഞെട്ടിച്ച് കാരിക്കിന്റെ മിഡിൽസ്ബ്രോ

ലീഗ് കപ്പ് സെമി ഫൈനലിൽ ചെൽസിയെ ഞെട്ടിച്ച് ചാമ്പ്യൻഷിപ്പ് ക്ലബായ മിഡിൽസ്ബ്രോ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കാരിക്ക് പരിശീലിപ്പിക്കുന്ന ബോറോ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മിഡിൽസ്ബ്രോയുടെ ഹോം ഗ്രൗണ്ടിൽ വെച്ചായിരുന്നു ആദ്യ പാദ സെമി ഫൈനൽ നടന്നത്. ജനുവരി 23ന് രണ്ടാം പാദ സെമി നടക്കും.

മത്സരത്തിന്റെ 37ആം മിനുട്ടിൽ ഹയ്ഡൻ ഹാക്നി ആണ് ബോറോക്കായി ഗോൾ നേടി. ഈ ഗോൾ വിജയ ഗോളായി മാറി. ചെൽസി നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും സമനില ഗോൾ കണ്ടെത്താൻ ചെൽസിക്ക് ആയില്ല. ഇന്ന് രണ്ടാം സെമിയിൽ ലിവർപൂൾ ഫുൾഹാമിനെ നേരിടും.

കാരിക്ക് പരിശീലകനായി അത്ഭുതങ്ങൾ കാണിക്കുന്നു, 22ആം സ്ഥാനത്ത് നിന്ന് പ്ലേ ഓഫിലേക്ക്

ചാമ്പ്യൻഷിപ്പ് ക്ലബായ മിഡിൽസ്ബ്രോയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മൈക്കിൾ കാരിക്ക് അത്ഭുതങ്ങൾ കാണിക്കുകയാണ്. കാരിക്ക് മുഖ്യ പരിശീലകനായി ചുമതലയേൽക്കുമ്പോൾ റിലഗേഷൻ ഭീഷണിയിൽ ആയിരുന്ന ക്ലബ് ഇപ്പോൾ പ്ലേ ഓഫ് സെമിയിൽ എത്തിയിരിക്കുകയാണ്‌. മിഡിൽസ്ബ്രോ നടത്തിയ ഈ മുന്നേറ്റം അവിസ്മരണീയമായിരുന്നു എന്ന് പറയാം. കാരിക്കിന്റെ ഹെഡ് കോച്ചായുള്ള ആദ്യ ചുമതല ആയിരുന്നു മിഡിൽസ്ബ്രോ. കാരിക്ക് അവിടെ എത്തുന്ന സമയത്ത് ക്ലബ് 22ആം സ്ഥാനത്ത് നിന്ന് കഷ്ടപ്പെടുക ആയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ചാമ്പ്യൻഷിപ്പ് അവസാനിച്ചപ്പോൾ ആ മിഡിൽസ്ബ്രോ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുകയാണ്. ക്ലബ് ഇപ്പോൾ പ്രൊമോഷൻ സ്വപ്നങ്ങളിൽ ആണ്. റിലഗേഷനെ ഭയന്നിരുന്ന ക്ലബാണ് അടുത്ത ആഴ്ച പ്ലേ ഓഫ് സെമി ഫൈനലിൽ കൊവെൻട്രി സിറ്റിയെ നേരിടാൻ ഒരുങ്ങുന്നത്.

കാരിക്കിന്റെ കീഴിൽ മിഡിൽസ്ബ്രോ അവരുടെ കളി ശൈലി തന്നെ മാറ്റിയിരുന്നു. ബാഴ്സലോണയിലും പെപ് ഗ്വാർഡിയോളോയുടെ ടീമിലുമെല്ലാം കണ്ടുവരുന്ന പൊസഷൻ ഫുട്ബോളും കുറുകിയ പാസുകളും ആണ് കാരിക്കിന്റെ കോച്ചിംഗിനെ ഭംഗിയുള്ളതാക്കുന്നത്. 46 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായാണ് ക്ലബ് നാലാമത് ഫിനിഷ് ചെയ്തത്. ചാമ്പ്യന്മാരായ ബേർൺലി കഴിഞ്ഞാൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോളടിച്ചത് കാരിക്കിന്റെ ടീമാണ്.

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ സഹ പരിശീലകന്റെ വേഷത്തിൽ ഉണ്ടായിരുന്ന കാരിക്ക് കുറച്ച് മത്സരങ്ങളിൽ യുണൈറ്റഡ് ടീമിന്റെ കെയർ ടേക്കർ മാനേജറും ആയിരുന്നു. കളത്തിൽ യുണൈറ്റഡിമായി ഇതിഹാസം തീർത്ത താരം കൂടിയാണ് കാരിക്ക്. ഇനി താരത്തിന് പ്രീമിയർ ലീഗിലേക്ക് ക്ലബിനെ എത്തിക്കാൻ ആയാൽ അത് കാരിക്ക് എന്ന പരിശീലകനെ ലോക ശ്രദ്ധിക്കാൻ തുടങ്ങുന്ന സമയത്തിന്റെ തുടക്കമാകും.

ചാമ്പ്യൻഷിപ്പിൽ മൈക്കിൾ കാരിക്ക് അത്ഭുതം, 22ആം സ്ഥാനത്തുള്ള ടീമിനെ അഞ്ചാം സ്ഥാനത്ത് എത്തിച്ചു

ചാമ്പ്യൻഷിപ്പ് ക്ലബായ മിഡിൽസ്ബ്രോയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മൈക്കിൾ കാരിക്ക് അത്ഭുതങ്ങൾ കാണിക്കുകയാണ്. കാരിക്ക് മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷം മിഡിൽസ്ബ്രോ നടത്തിയ മുന്നേറ്റം അവിസ്മരണീയമായിരുന്നു. കാരിക്കിന്റെ ഹെഡ് കോച്ചായുള്ള ആദ്യ ചുമതല ആയിരുന്നു മിഡിൽസ്ബ്രോ. കാരിക്ക് അവിടെ എത്തുന്ന സമയത്ത് ക്ലബ് 22ആം സ്ഥാനത്ത് നിന്ന് കഷ്ടപ്പെടുക ആയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ബർമിങ്ഹാമിനെ പരാജയപ്പെടുത്തിയതോടെ ആ മിഡിൽസ്ബ്രോ ഇന്ന് അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. അവസാന ആറ് മത്സരങ്ങളിൽ നിന്നുള്ള മിഡിൽസ്ബ്രോയുടെ അഞ്ചാം വിജയമായിരുന്നു ഇത്. സീസൺ പകുതിയിൽ നിൽക്കെ ക്ലബ് ഇപ്പോൾ പ്രൊമോഷൻ സ്വപ്നങ്ങളിൽ ആണ്. റിലഗേഷനെ ഭയന്നിരുന്ന ക്ലബാണെന്ന് ഓർക്കണം.

കാരിക്കിന്റെ കീഴിൽ മിഡിൽസ്ബ്രോ അവരുടെ കളി ശൈലി തന്നെ മാറ്റി. ബാഴ്സലോണയിൽ ഒക്കെ കണ്ടുവരുന്ന പൊസഷൻ ഫുട്ബോളുൻ കുറുകിയ പാസുകളും എതിരാളികളെ വട്ടം കറക്കുകയാണ്. തന്റെ 10 മത്സരങ്ങളിൽ നിന്ന് 22 പോയിന്റ് ക്ലബിന് നേടിക്കൊടുക്കാൻ കാരിക്കിന് ആയിട്ടുണ്ട്.

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ സഹ പരിശീലകന്റെ വേഷത്തിൽ ഉണ്ടായിരുന്ന കാരിക്ക് കുറച്ച് മത്സരങ്ങളിൽ യുണൈറ്റഡ് ടീമിന്റെ കെയർ ടേക്കർ മാനേജറും ആയിരുന്നു. കളത്തിൽ യുണൈറ്റഡിമായി ഇതിഹാസം തീർത്ത താരം കൂടിയാണ് കാരിക്ക്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മൈക്കിൾ കാരിക്ക് പരിശീലകനായി തിരികെയെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകനായി മുമ്പ് പ്രവർത്തിച്ചിട്ടുള്ള മൈക്കിൾ കാരിക്ക് പരിശീലകനായി തിരികെയെത്തി. ചാമ്പ്യൻഷിപ്പ് ക്ലബായ മിഡിൽസ്ബ്രോ ആണ് കാരിക്കിനെ പരിശീലകനായി എത്തിക്കുന്നത്. മുഖ്യ പരിശീലകനായി കാരിക്കിന്റെ ആദ്യ ചുമതലയാകും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വിരമിച്ച ശേഷം കാരിക്ക് യുണൈറ്റഡിൽ തന്നെ സഹപരിശീലകനായി തുടരുകയായിരുന്നു.

ഒലെ ഗണ്ണാാർ സോൾഷ്യറിന് കീഴിൽ കാരിക്ക് സഹപരിശീലകനായി ഉണ്ടായിരുന്നു. ഒലെ പുറത്താക്കപ്പെട്ടപ്പ കാരിക്ക് യുണൈറ്റഡിൽ താൽക്കാലിക പരിശീലകനായും പ്രവർത്തിക്കുകയുണ്ടായി. 12 വർഷത്തിൽ അധികം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ കാരിക്ക് കളിക്കാരനായി ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 17 കിരീടങ്ങൾ കാരിക്ക് നേടിയിരുന്നു.

ആഴ്‌സണലിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെ കാരിക്ക് പരിശീലിപ്പിക്കും

വ്യാഴാഴ്ച നടക്കുന്ന ആഴ്‌സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ താത്കാലിക പരിശീലകനായ കാരിക്ക് തന്നെ പരിശീലിപ്പിക്കും. മാഞ്ചസ്റ്റർ യൂണൈറ്റഡിൻന്റെ താത്കാലിക പരിശീലകനായി നിയമിക്കപ്പെട്ട റാൾഫ് റാൻഗ്‌നിക്കിന് വർക്ക് പെർമിറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് കാരിക്ക് തന്നെ ആഴ്‌സണലിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവുമെന്ന് ഉറപ്പായത്.

ഞായറഴ്ച നടക്കുന്ന ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിലാവും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി റാൻഗ്‌നിന്റെ ആദ്യ മത്സരം. നേരത്തെ ചെൽസിക്കെതിരെയും വില്ലറയലിനെതിരെയും കാരിക്ക് തന്നെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ. വില്ലറയലിനെതിരെ ജയം സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ സമനിലയിൽ തളക്കുകയും ചെയ്തിരുന്നു.

Exit mobile version