താരങ്ങളെ കൈമാറി റോയല്‍ ചലഞ്ചേഴ്സും കിംഗ്സ് ഇലവന്‍ പഞ്ചാബും

ഐപില്‍ ട്രേഡിംഗ് ജാലകത്തിലൂടെ നടന്ന ആദ്യ കൈമാറ്റവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിംഗ്സ് ഇലവന്‍ പഞ്ചാബും. മന്‍ദീപ് സിംഗിനു പകരം ഓള്‍റൗണ്ടര്‍ മാര്‍കസ് സ്റ്റോയിനിസിനെയാണ് പഞ്ചാബില്‍ നിന്ന് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 2018 പതിപ്പ് അവസാനിച്ചത് മുതല്‍ അടുത്ത ലേലത്തിനു ഒരു മാസം മുമ്പ് വരെയാണ് ഈ ട്രേഡിംഗ് ജാലകം തുറന്നിരിക്കുന്നത്.

2018 ലേലത്തില്‍ സ്റ്റോയിനിസിനെ ആര്‍സിബി സ്വന്തമാക്കിയെങ്കിലും തങ്ങളുടെ റൈറ്റ്-ടു-മാച്ച് കാര്‍ഡ് ഉപയോഗിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ് താരത്തെ നിലനിര്‍ത്തുകയായിരുന്നു. 6.20 കോടിയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. അതേ സമയം കിംഗ്സ് ഇലവന്‍ നോട്ടമിട്ട മന്‍ദീപ് സിംഗിനെ 1.40 കോടി രൂപയ്ക്ക് ബെംഗളൂരു സ്വന്തമാക്കുകയായിരുന്നു.

ഏകദിനത്തില്‍ ഇംഗ്ലണ്ട് തന്നെ, പരമ്പര സ്വന്തമാക്കി

സിഡ്നിയിലെ മൂന്നാം ഏകദിനവും ജയിച്ച് ഇംഗ്ലണ്ട് ഏകദിന പരമ്പര സ്വന്തമാക്കി. ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‍ലര്‍-ക്രിസ് വോക്സ് സഖ്യത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ 302 റണ്‍സ് നേടുകയായിരുന്നു. ബട്‍ലര്‍(100*)-വോക്സ്(53*) കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാനം വരെ ഓസ്ട്രേലിയയുടെ പ്രതീക്ഷ കാക്കുവാന്‍ മാര്‍ക്കസ് സ്റ്റോയിനിസിനു(56) സാധിച്ചുവെങ്കിലും ഒടുവില്‍ ഇംഗ്ലണ്ട് 16 റണ്‍സിനു മത്സരവും പരമ്പരയും സ്വന്തമാക്കി.

പതിവു പോലെ ആരോണ്‍ ഫിഞ്ച് ആണ് ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്. 62 റണ്‍സ് ഫിഞ്ച് നേടിയപ്പോള്‍ സ്റ്റീവന്‍ സ്മിത്ത്(45), മിച്ചല്‍ മാര്‍ഷ്(55) എന്നിവരും മികവ് തെളിയിച്ചു. എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കി.

അവസാന അഞ്ചോവറില്‍ 61 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ഓസ്ട്രേലിയയെ എത്തിക്കുവാന്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടായ മാര്‍ക്കസ് സ്റ്റോയിനിസ്-ടിം പെയിന്‍ സഖ്യത്തിനു സാധിച്ചിരുന്നു. മികവുറ്റ ബാറ്റിംഗ് തുടര്‍ന്ന് ഇരുവരും ലക്ഷ്യം രണ്ടോവറില്‍ 30 എന്ന നിലയിലേക്ക് കൊണ്ടു വന്നു. നിര്‍ണ്ണായകമായ 74 റണ്‍സാണ് ആറാം വിക്കറ്റില്‍ സ്റ്റോയിനിസ്-പെയിന്‍ സഖ്യം നേടിയത്. 56 റണ്‍സ് നേടിയ സ്റ്റോയിനിസിനെ അവസാന ഓവറില്‍ വോക്സ് പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. ടിം പെയിന്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു.

പേസ് ബൗളര്‍ ലിയാം പ്ലങ്കറ്റിനു പരിക്കേറ്റത് ഇംഗ്ലണ്ട് ബൗളിംഗ് നിരയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. 1.2 ഓവര്‍ മാത്രം താരം എറിഞ്ഞപ്പോള്‍ ജോ റൂട്ട് ശേഷിച്ച ഓവറുകള്‍ എറിഞ്ഞു. ഇംഗ്ലണ്ടിനു വേണ്ടി ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ക്രിസ് വോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നിര്‍ണ്ണായകമായ 49ാം ഓവര്‍ എറിഞ്ഞ് വുഡ്സ് 8 റണ്‍സ് മാത്രം വിട്ടുകൊടുത്തതും ഏറെ നിര്‍ണ്ണായകമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആശ്വാസമായി ഫിഞ്ചിന്റെ ശതകം, അടിച്ച് തകര്‍ത്ത് സ്റ്റോയിനിസ്

ആരോണ്‍ ഫിഞ്ചിന്റെ ശതകവും മിച്ചല്‍ മാര്‍ഷിന്റ അര്‍ദ്ധ ശതകവും ഒഴിച്ച് നിര്‍ത്തിയാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഏറിയ പങ്കും ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയയ്ക്ക് 304 റണ്‍സ് നേടി. അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസും ടിം പെയിനും തകര്‍ത്തടിച്ചപ്പോള്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് ഓസ്ട്രേലിയയെ നയിച്ചത്.

രണ്ടാം ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറെ(2) നഷ്ടമായ ഓസ്ട്രേലിയയ്ക്ക് പിന്നീട് കൃത്യമായ ഇടവേളകളില്‍ സ്മിത്തിനെയും(23), ട്രാവിസ് ഹെഡിനെയും നഷ്ടമായി(5).

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ഫിഞ്ച്-മാര്‍ഷ് കൂട്ടുകെട്ടാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 118 റണ്‍സ് നേടിയ സഖ്യത്തെ വേര്‍പിരിച്ചത് മോയിന്‍ അലിയായിരുന്നു. ശതകം തികച്ച ഫിഞ്ച്(107) പുറത്തായി ഏറെ വൈകാതെ അര്‍ദ്ധ ശതകം തികച്ച മിച്ചല്‍ മാര്‍ഷിനെ(50) ആദില്‍ റഷീദ് പുറത്താക്കി.

അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസ്, ടിം പെയിന്‍ എന്നിവരാണ് ടീമിന്റെ സ്കോര്‍ 250 കടക്കുവാന്‍ സഹായിച്ചത്. 205/5 എന്ന നിലയില്‍ നിന്ന് മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഓസ്ട്രേേലിയയെ മികച്ച സ്കോറിലേക്ക് കൊണ്ടെത്തിച്ചത്. 40 പന്തുകളില്‍ നിന്ന്  60 റണ്‍സ് നേടിയ സ്റ്റോയിനിസിനു കൂട്ടായി ടിം പെയിനും 27 റണ്‍സുമായി കൂട്ടുനിന്നു.

ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് മൂന്നും ആദില്‍ റഷീദ് രണ്ടും മാര്‍ക്ക് വുഡ്, ക്രിസ് വോക്സ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version