Picsart 25 07 23 22 43 38 064

പ്രഖ്യാപനം വന്നു! ഇനി മാർക്കസ് റാഷ്ഫോർഡ് ബാഴ്സലോണ താരം


മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡിനെ ബാഴ്‌സലോണ സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു സീസൺ നീളുന്ന ലോൺ കരാറിലൂടെ ആണ് താരത്തെ ബാഴ്‌സ സ്വന്തമാക്കുന്നത്. ലോണിന് ശേഷം സ്ഥിരം കരാറിലെത്തിക്കാനുള്ള വ്യവസ്ഥയും ഡീലിൽ ഉണ്ട്.


കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ റാഷ്‌ഫോർഡ് ആസ്റ്റൺ വില്ലക്ക് വേണ്ടി ലോണിൽ കളിച്ചിരുന്നു. അന്ന് 17 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയ താരം, പിന്നീട് പരിക്കിനെ തുടർന്ന് സീസണിൻ്റെ അവസാന മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. റാഷഫോർഡ് ഇന്നലെ തന്നെ ബാഴ്സലോണയിൽ എത്തി മെഡിക്കൽ പൂർത്തിയാക്കിയിരുന്നു.


മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആഴ്ചയിൽ 325,000 പൗണ്ടിലധികം ശമ്പളമുള്ള റാഷ്‌ഫോർഡ് ബാഴ്സയിലേക്ക് ചേരാൻ വേതനം വരെ കുറച്ചു. അദ്ദേഹത്തിന്റെ ലോൺ കാലത്തെ ശമ്പളം മുഴുവൻ ബാഴ്സ തന്നെ വഹിക്കും.

2015-ൽ അരങ്ങേറ്റം കുറിച്ച ശേഷം 426 മത്സരങ്ങളിൽ നിന്ന് 138 ഗോളുകൾ നേടിയിട്ടുള്ള റാഷ്‌ഫോർഡ് ഓൾഡ് ട്രാഫോർഡിലെ ഒരു പ്രധാന താരമായിരുന്നു. ബാഴ്സയിലും ഗോളടി തുടരുകയാകും റാഷ്ഫോർഡിന്റെ ലക്ഷ്യം.

Exit mobile version