Picsart 25 07 24 09 12 52 770

മാഞ്ചസ്റ്റർ യുണൈറ്റഡിനെ കുറിച്ച് മോശമായി ഒന്നും പറയാനില്ല, ഞാൻ ക്ലബിനോട് നന്ദിയുള്ളവനാണ് – റാഷ്ഫോർഡ്


മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് എഫ്‌സി ബാഴ്‌സലോണയിലേക്ക് ലോൺ അടിസ്ഥാനത്തിൽ മാറിയതിന് പിന്നാലെ ക്ലബ്ബിന് നന്ദി പറഞ്ഞ് മാർക്കസ് റാഷ്‌ഫോർഡ്. “മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കുറിച്ച് എനിക്ക് ഒന്നും മോശമായി പറയാനില്ല,” റാഷ്‌ഫോർഡ് പറഞ്ഞു. “എന്റെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമായിരുന്നു അത്, ഞാൻ നന്ദിയുള്ളവനാണ്… അവർക്ക് എല്ലാ ആശംസകളും നേരുന്നു, ഭാവിയിൽ അവർ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”


റാഷ്‌ഫോർഡും യുണൈറ്റഡ് മാനേജർ റൂബൻ അമോറിമും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഈ നീക്കം. നേരത്തെ ആസ്റ്റൺ വില്ലയിലേക്ക് ഒരു ചെറിയ ലോൺ സ്റ്റണ്ടും ഇതിന് കാരണമായിരുന്നു. ഇപ്പോൾ, ഹാൻസി ഫ്ലിക്കിന് കീഴിൽ ബാഴ്‌സലോണയിൽ ഫോം വീണ്ടെടുക്കാനും ലാ ലിഗയിൽ ഒരു പുതിയ തുടക്കം കുറിക്കാനുമാണ് ഇംഗ്ലണ്ട് താരം ലക്ഷ്യമിടുന്നത്. ബാഴസക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് ജയിക്കുകയാണ് തന്റെ സ്വപ്നം എന്നും റാഷഫോർഡ് പറഞ്ഞു.

Exit mobile version