Picsart 25 07 27 18 20 05 792

റാഷ്ഫോർഡ് ബാഴ്സ ജേഴ്സിയിൽ ഇറങ്ങി, പ്രീസീസൺ ടൂർ ജയവുമായി ആരംഭിച്ച് ബാഴ്സലോണ


പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ തുടരുന്ന ബാർസലോണ, ഇന്ന് നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ ജപ്പാനിലെ വിസൽ കോബെയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. എറിക് ഗാർസിയ (33’), റൂണി ബാർഡ്‌ജി (77’), പോ ഫെർണാണ്ടസ് സാർമിയന്റോ (87’) എന്നിവരാണ് കറ്റാലൻ ക്ലബിനായി ഗോളുകൾ നേടിയത്. വിസൽ കോബെയ്ക്കായി 42-ാം മിനിറ്റിൽ ടി. മിയാഷിറോ ഒരു ഗോൾ മടക്കി.


ഈ മത്സരം ബാഴ്സലോണയുടെ പുതിയ സൈനിംഗ് മാർക്കസ് റാഷ്‌ഫോർഡിന്റെ അനൗദ്യോഗിക അരങ്ങേറ്റത്തിനും വേദിയായി. അവസാന 12 മിനിറ്റിലാണ് ഇംഗ്ലണ്ട് താരം കളത്തിലിറങ്ങിയത്. ഗോൾ നേടാനായില്ലെങ്കിലും, റാഷ്‌ഫോർഡ് തന്റെ ട്രേഡ്മാർക്ക് വേഗതയും നീക്കങ്ങളും കാഴ്ചവെച്ച്, ആരാധകർക്ക് പ്രതീക്ഷ നൽകി.


ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ബാർസലോണ ഇനി ജൂലൈ 31-ന് എഫ്‌സി സോളുമായി ഏറ്റുമുട്ടും.

Exit mobile version