39 റൺസ് വിജയം, പരമ്പര തൂത്തുവാരി ഇന്ത്യ

ശ്രീലങ്കയുയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് മൂന്നാം ഏകദിനവും സ്വന്തമാക്കി പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 255/9 എന്ന സ്കോര്‍ സ്വന്തമാക്കിയ ഇന്ത്യ 47.3 ഓവറിൽ ശ്രീലങ്കയെ 216 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു.

മൂന്ന് വിക്കറ്റ് നേടി രാജേശ്വരി ഗായക്വാഡ്, രണ്ട് വീതം വിക്കറ്റുമായി പൂജ വസ്ട്രാക്കര്‍, മേഘന സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ നേടിയത്. ശ്രീലങ്കന്‍ നിരയിൽ 48 റൺസുമായി നിലാക്ഷി ഡി സിൽവ പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്കോററര്‍ ആയപ്പോള്‍ ചാമരി അത്തപ്പത്തു 44 റൺസും ഹസ്നി പെരേര 39 റൺസും നേടി.

മിന്നും വിജയവുമായി ഇന്ത്യ, രാജേശ്വരിയ്ക്ക് 4 വിക്കറ്റ്

പാക്കിസ്ഥാനെതിരെ വനിത ഏകദിന ലോകകപ്പിൽ മിന്നും വിജയവുമായി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും പൂജ വസ്ട്രാക്കര്‍ – സ്നേഹ് റാണ എന്നിവരുടെ മികവിൽ ഇന്ത്യ 244 റൺസ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനെ 137 റൺസിന് ഓള്‍ഔട്ട് ആക്കി 107 റൺസ് വിജയം ആണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്കായി രാജേശ്വരി ഗായക്വാഡ് നാലും ജൂലന്‍ ഗോസ്വാമി, സ്നേഹ് റാണ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പാക്കിസ്ഥാന് വേണ്ടി ഓപ്പണർ സിദ്ര അമീന്‍ 30 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഡയാന ബൈഗ് 24 റൺസ് നേടി.

മൂന്നാം ടി20യില്‍ ആശ്വാസ വിജയം നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20യില്‍ ആധികാരിക വിജയം നേടി ഇന്ത്യ. ദക്ഷിണാഫ്രിക്ക നല്‍കിയ വിജയ ലക്ഷ്യമായ 112 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 ഓവറിലാണ് ഇന്ത്യ മറികടന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സാണ് നേടിയത്.

28 പന്തില്‍ 48 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ഥാന പുറത്താകാതെ നിന്നപ്പോള്‍ 30 പന്തില്‍ 60 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് ഷഫാലി വര്‍മ്മ പുറത്തെടുത്തത്. 5 സിക്സും ഏഴ് ഫോറുമാണ് താരം നേടിയത്. ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 96 റണ്‍സാണ് നേടിയത്.

രാജേശ്വരി ഗായക്വാഡിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സൂനേ ലൂസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ലോറ ഗുഡോള്‍ പുറത്താകാതെ 25 റണ്‍സ് നേടി.

രാജേശ്വരി ഗായക്വാഡിന്റെ തീപാറും സ്പെല്‍, മറുവശത്ത് നിന്ന് പിന്തുണയില്ലാത്തത് തിരിച്ചടിയായി മാറി

ഇന്ത്യയെ 188 റണ്‍സിന് ഒതുക്കിയെങ്കിലും കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. രാജേശ്വരി ഗായ്ക്വാഡിന്റെ തീപാറും സ്പെല്ലിനെ അതിജീവിച്ച് ഇന്ന് അഞ്ച് വിക്കറ്റ് വിജയവും നാലാം ജയവും ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗ് പരാജയവും ഗായക്വാഡ് സൃഷ്ടിച്ച സമ്മര്‍ദ്ദം മറുവശത്ത് നിന്നും കൊണ്ടുവരുവാന്‍ സാധിക്കാതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

മത്സരത്തില്‍ 10 ഓവറില്‍ നിന്ന് വെറും 13 റണ്‍സ് വിട്ട് നല്‍കിയാണ് ഗായക്വാഡ് തന്റെ മൂന്ന് വിക്കറ്റ് നേടിയത്. ഈ തീപാറും സ്പെല്ലില്‍ 4 മെയ്ഡന്‍ ഓവറുകളും ഉള്‍പ്പെടുന്നു. ലോറ വോള്‍വാര്‍ഡട്, ലാറ ഗൂഡോള്‍ എന്നിവരുടെ വിക്കറ്റ് ആദ്യ സ്പെല്ലില്‍ നേടിയ താരം പിന്നീട് 57 റണ്‍സ് നേടിയ മിഗ്നണ്‍ ഡു പ്രീസിനെയും വീഴ്ത്തിയെങ്കിലും മറ്റു ബൗളര്‍മാരില്‍ നിന്ന് പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെ പോയി.

41 ഓവറില്‍ 157ന് ദക്ഷിണാഫ്രിക്കയെ പുറത്താക്കി ഇന്ത്യ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ശക്തമായ ബൗളിംഗ് പ്രകടനുമായി ഇന്ത്യ. ജൂലന്‍ ഗോസ്വാമിയും രാജേശ്വരി ഗായ്ക്വാഡും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 41 ഓവറില്‍ 157 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

49 റണ്‍സ് നേടിയ ലാറ ഗൂഡോള്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ക്യാപ്റ്റന്‍ സൂനേ ലൂസ് 36 റണ്‍സ് നേടി. ജൂലന്‍ ഗോസ്വാമി നാലും രാജേശ്വരി മൂന്നും വിക്കറ്റ് നേടിയപ്പോള്‍ മാനസി ജോഷി രണ്ട് വിക്കറ്റ് നേടി.

Exit mobile version