ഭാഗ്യവും നിർഭാഗ്യവും നിറഞ്ഞ നാടകീയ രാത്രിയിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ

യുഫേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി റെക്കോർഡ് ജേതാക്കൾ ആയ റയൽ മാഡ്രിഡ്. പെനാൽട്ടി ഷൂട്ട് ഔട്ടിൽ അത്ലറ്റികോ മാഡ്രിഡിനെയാണ് അവർ മറികടന്നത്. ക്വാർട്ടർ ഫൈനലിലെ മാഡ്രിഡ് ഡെർബിയിൽ ആദ്യ പാദത്തിൽ 2-1 ന്റെ ജയവും ആയി എത്തിയ റയൽ മാഡ്രിഡിനെ 30 സെക്കന്റുകൾക്ക് ഉള്ളിൽ അത്ലറ്റികോ ഞെട്ടിച്ചു. സ്വന്തം ആരാധകർക്ക് മുമ്പിൽ മികച്ച നീക്കത്തിന് ഒടുവിൽ കൊണർ ഗാലഗർ ആണ് സിമിയോണിയുടെ ടീമിന് മത്സരത്തിൽ മുൻതൂക്കവും ഇരു പാദങ്ങളിൽ ആയി സമനിലയും നൽകിയത്. നന്നായി കളിക്കുന്ന അത്ലറ്റികോയെയും അതേപോലെ ഇടക്ക് വെല്ലുവിളി ഉയർത്തുന്ന റയലിനെയും ആണ് കൂടുതൽ കാണാൻ ആയത്.

രണ്ടാം പകുതിയിൽ 70 മത്തെ മിനിറ്റിൽ എംബപ്പെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി റയലിന് ജയം നേടാനുള്ള സുവർണ അവസരം ആയി. എന്നാൽ പെനാൽട്ടി എടുത്ത വിനീഷ്യസ് ജൂനിയർ അത് പുറത്തേക്ക് അടിച്ചു കളഞ്ഞു. തുടർന്ന് 90 മിനിറ്റിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. എക്സ്ട്രാ സമയത്ത് 30 മിനിറ്റും പരസ്പരം ആക്രമിച്ചു കളിക്കുന്ന ഇരു ടീമിനെയും ആണ് കാണാൻ ആയത് എന്നാൽ ഗോൾ മാത്രം അകന്നു നിന്നു. തുടർന്ന് മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക്. അവിശ്വസനീയം ആയ വിധം നാടകീയ രംഗങ്ങൾ ആണ് പെനാൽട്ടി ഷൂട്ട് ഔട്ടിൽ അരങ്ങേറിയത്. റയലിന്റെ ആദ്യ 2 പെനാൽട്ടിയും എംബപ്പെയും ബെല്ലിങ്ഹാമും ലക്ഷ്യത്തിൽ എത്തിച്ചു. അത്ലറ്റികോയുടെ ആദ്യ കിക്ക് സോർലോത്തും, അത്ലറ്റികോയുടെ രണ്ടാം പെനാൽട്ടി എടുത്ത ജൂലിയൻ ആൽവരസ് വീഴാൻ പോയെങ്കിലും പന്ത്‌ വലയിൽ എത്തിച്ചു. റഫറി ഗോളും അനുവദിച്ചു.

എന്നാൽ തുടർന്ന് റയൽ താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പെട്ടെന്ന് നടന്ന വാർ പരിശോധനയിൽ അർജന്റീന താരത്തിന്റെ പെനാൽട്ടി ഡബിൾ ടച്ച്‌ ആയി വിധിക്കുക ആയിരുന്നു. വലത് കാലു കൊണ്ടു എടുക്കും മുമ്പ്‌ താരത്തിന്റെ ഇടത് കാൽ പന്തിൽ തട്ടിയത് ആയാണ് വാർ കണ്ടെത്തൽ. തുടർന്ന് ഗോൾ റഫറി അനുവദിച്ചില്ല. അടുത്ത പെനാൽട്ടി വാൽവെർഡെ ലക്ഷ്യം കണ്ടതോടെ റയൽ 3-1 നു പെനാൽട്ടി ഷൂട്ട് ഔട്ടിൽ മുന്നിൽ എത്തി. അടുത്ത പെനാൽട്ടി ലക്ഷ്യം കണ്ട കൊറെയ അത് 3-2 ആക്കി. റയലിന്റെ വാസ്‌കസിന്റെ പെനാൽട്ടി രക്ഷിച്ച ഒബ്ളാക് അത്ലെറ്റികോക്ക് പ്രതീക്ഷ നൽകി. എന്നാൽ അടുത്ത കിക്ക് എടുത്ത മാർക്കോസ് യോറന്റെയുടെ ഷോട്ട് ബാറിൽ തട്ടി മടങ്ങി. തുടർന്ന് റൂഡിഗറിന്റെ ഷോട്ട് ഒബ്ളാക്കിന്റെ കയ്യിൽ തട്ടി ഗോൾ ആയതോടെ പെനാൽട്ടി ഷൂട്ട് ഔട്ട് 4-2 നു റയൽ ജയിക്കുക ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ ആഴ്‌സണൽ ആണ് റയൽ മാഡ്രിഡിന്റെ എതിരാളി.

മാഡ്രിഡ് ഡെർബിയിൽ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് ജയം

യുഫേഫ ചാമ്പ്യൻസ് പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡ് ജയം. അത്ലറ്റിക്കോയെ 2-1 എന്ന സ്കോറിന് ആണ് സ്വന്തം മൈതാനത്ത് അവർ മറികടന്നത്. തുല്യ ശക്തികൾ മാറ്റുരച്ച മത്സരത്തിൽ മികച്ച മൂന്നു ഗോളുകൾ ആണ് പിറന്നത്. സീസണിൽ കളിച്ച 2 കളികളിലും അത്ലറ്റിക്കോയെ മറികടക്കാൻ ആവാത്ത റയലിന് ഇത് വലിയ ജയം തന്നെ ആണ്. നാലാം മിനിറ്റിൽ വെൽവെർഡയുടെ പാസിൽ നിന്നു ഇടത് കാലൻ അടിയിലൂടെ ഉഗ്രൻ ഗോൾ നേടിയ റോഡ്രിഗോ ആണ് റയലിന് മുൻതൂക്കം സമ്മാനിച്ചത്.

32 മത്തെ മിനിറ്റിൽ ഹാവി ഗാലന്റെ പാസിൽ നിന്നു യൂലിയൻ അൽവാരസ് അതുഗ്രൻ അതിസുന്ദരമായ ഷോട്ടിലൂടെ അത്ലറ്റിക്കോക്ക് സമനില സമ്മാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ മെന്റിയുടെ പാസിൽ നിന്നു ബ്രാഹിം ഡിയാസ് തന്റെ മാജിക്കൽ ബൂട്ടുകളും ആയി നടത്തിയ മാജിക്കും തുടർന്ന് ഉണ്ടായ ഷോട്ടും റയലിന് ജയം സമ്മാനിക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ 300 ജയങ്ങൾ നേടുന്ന ആദ്യ ക്ലബ് ആയി റയൽ ഇതോടെ മാറി. തുടർന്ന് പ്രതിരോധത്തിലേക്ക് അമിതമായി വലിഞ്ഞ അത്ലറ്റിക്കോ മാഡ്രിഡ് റയലിന് തുടർന്ന് അവസരങ്ങൾ ഒന്നും നൽകിയില്ല. അടുത്ത പാദത്തിൽ അത്ലറ്റിക്കോയുടെ മൈതാനത്ത് ബുധനാഴ്ച തീപാറും പോരാട്ടം തന്നെയാവും അവസാന എട്ടിനായി നടക്കുക എന്നുറപ്പാണ്.

ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഡ്രിഡ് ഡർബി

റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും ഇന്ന് ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16ൻ്റെ ആദ്യ പാദ പോരാട്ടത്തിൽ സാൻ്റിയാഗോ ബെർണബ്യൂവിൽ വെച്ച് ഏറ്റുമുട്ടും. 1:30 AM IST ന് ആരംഭിക്കുന്ന മത്സരം സോണി LIV-ൽ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും

കൈലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ ഫോമിൽ പ്രതീക്ഷയർപ്പിച്ച് ആണ് റയൽ മാഡ്രിഡ് ഇറങ്ങുന്നത്. ലാലിഗയിലെ മോശം ഫോം ചാമ്പ്യൻസ് ലീഗിനെ ബാധിക്കില്ല എന്ന് റയൽ വിശ്വസിക്കുന്നു. സസ്പെൻഷൻ കാരണം ബെല്ലിംഗ്ഹാമിന് ആദ്യ പാദം നഷ്ടമാകും.

വാരാന്ത്യത്തിൽ ലാ ലിഗയിൽ റയൽ ബെറ്റിസിനോട് 2-1 ന് റയൽ മാഡ്രിഡ് തോറ്റിരുന്നു.

ഡീഗോ സിമിയോണിയുടെ കീഴിലുള്ള അത്‌ലറ്റിക്കോ ഈ സീസണിൽ ഗംഭീര ഫോമിലാണ്. മാഡ്രിഡിൻ്റെ ബാക്ക്‌ലൈനിനെ ബുദ്ധിമുട്ടിക്കാൻ മതിയായ നിലവാരം അവർക്ക് ഇപ്പോൾ അറ്റാക്കിൽ ഉണ്ട്. സോർലോതും, ഹൂലിയൻ ആൽവരസും മികച്ച ഫോമിലാണ്.

2014, 2016 ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തിയ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോയ്ക്ക് എതിരെ നല്ല റെക്കോർഡ് ആണുള്ളത്.

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ മാഡ്രിഡ് ഡർബി, ലിവർപൂളിന് പിഎസ്ജി.. ഫിക്സ്ചർ അറിയാം

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങളുടെ ഡ്രോ കഴിഞ്ഞു. ലിവർപൂൾ പാരീസ് സെന്റ് ജെർമെയ്നിനെ ആകും അടുത്ത റൗണ്ടിൽ നേരിടുക. ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2018-19 ഗ്രൂപ്പ് ഘട്ടത്തിലാണ്, ലിവർപൂൾ ആ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്തിയിരുന്നു.

മറ്റൊരു ആവേശകരമായ മത്സരത്തിൽ റയൽ മാഡ്രിഡ് അവരുടെ ചിരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. പി.എസ്.വി. ഐന്തോവനെയാണ് ആഴ്സണൽ നേരിടുക‌. ആസ്റ്റൺ വില്ല ക്ലബ് ബ്രൂഗിനെ നേരിടും. ലിവർപൂൾ-പി.എസ്.ജി. മത്സരത്തിലെ വിജയികൾ ക്വാർട്ടർ ഫൈനലിൽ വില്ലയെയോ ബ്രൂഗിനെയോ നേരിടും. ആഴ്സണൽ ജയിച്ചാൽ റയൽ മാഡ്രിഡിനെയോ അത്ലറ്റിക്കോ മാഡ്രിഡിനെയോ നേരിടും.

ബയേൺ മ്യൂണിക്ക് ജർമ്മൻ ടീമായ ബയേർ ലെവർകുസനെയും ഫെയ്‌നൂർഡ് ഇന്റർ മിലാനെയും, ബൊറൂസിയ ഡോർട്ട്മുണ്ട് ലില്ലെയെയും, ബെൻഫിക്ക ബാഴ്‌സലോണയെയും നേരിടും.

മാർച്ച് 4-5 നും മാർച്ച് 11-12 നും മത്സരങ്ങൾ നടക്കും.

Last-16 draw in full

Paris St-Germain v Liverpool

Real Madrid v Atletico Madrid

Feyenoord v Inter Milan

Borussia Dortmund v Lille

Club Brugge v Aston Villa

PSV Eindhoven v Arsenal

Bayern Munich v Bayer Leverkusen

Benfica v Barcelona

മാഡ്രിഡ് ഡർബി സമനിലയിൽ, റയൽ ഒന്നാമത് തുടരും

ലാലിഗയിൽ റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിൽ നടന്ന മാഡ്രിഡ് ഡർബി മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. ഈ സീസണിൽ മാഡ്രിഡ് ഡെർബി സമനിലയിലാകുന്നത് ഇത് രണ്ടാം തവണയാണ്. 35-ാം മിനിറ്റിൽ ജൂലിയൻ അൽവാരെസിന്റെ പെനാൽറ്റിയിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് ഇന്ന് മുന്നിലെത്തിയത്.

എന്നിരുന്നാലും, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റയൽ മാഡ്രിഡ് പ്രതികരിച്ചു, 50-ാം മിനിറ്റിൽ കൈലിയൻ എംബാപ്പെ അവർക്കായി സമനില നേടി.

റോഡ്രിഗോയ്ക്കും ജൂഡ് ബെല്ലിംഗ്ഹാമിനും നല്ല അവസരങ്ങൾ കിട്ടിയെങ്കിലും ക്രോസ്ബാറിൽ തട്ടി ആ ശ്രമങ്ങൾ പുറത്തായി. ഈ സമനിലയോടെ റയൽ മാഡ്രിഡ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. റയലിന് 50 പോയിന്റും അത്ലറ്റിക്കോയ്ക്ക് 49 പോയിന്റുമാണ് ഉള്ളത്.

മാഡ്രിഡ് ഡർബിയിൽ ക്ലാസിക് റയൽ മാഡ്രിഡ്!! ബ്രസീലിയൻ മാജിക്കും ഒപ്പം ബെൻസിമ എന്ന നായകനും

ഇന്നലെ കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ കണ്ടത് ഒരു ക്ലാസിൽ മാഡ്രിഡ് ഡർബി ആയിരുന്നു. ബെർണബവു സ്റ്റേഡിയത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് തുടക്കത്തിൽ പിറകിൽ പോവുകയും പിന്നെ തിരിച്ചടിക്കുകയും ചെയ്ത് റയൽ മാഡ്രിഡ് ഫൈനലിലേക്ക് മാർച്ച് ചെയ്യുന്നത് കാണാൻ ആയി.

റയൽ മാഡ്രിഡ് വളരെ സുഖകരമായാണ് ഇന്നലെ കളി തുടങ്ങിയത്. പന്ത് കൈവശം വെച്ച് അനായാസം കളിച്ചു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ ആഞ്ചലോട്ടിയുടെ ടീം പരാജയപ്പെട്ടു. മത്സരത്തിന്റെ 19ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിന് ഒടുവിൽ അൽവാരോ മൊറാട്ടയുടെ ടാപിന്നിലൂടെ സന്ദർശകർക്ക് ലീഡ് നേടാനായി. ആദ്യ പകുതി 1-0 എന്ന് തുടർന്നു.

രണ്ടാം പകുതിയിൽ റയലിൽ നിന്ന് കൂടുതൽ നല്ല നീക്കങ്ങൾ കാണാൻ ആയി. വിനീഷ്യസിനും കരിം ബെൻസെമയ്ക്കും നല്ല അവസരങ്ങൾ ലഭിച്ചു. മറുവശത്ത് ഗ്രീസ്മാന്റെ ഒരു ഷോട്ട് ഫുൾ ഡൈവിലൂടെ ആണ് ബെൽജിയൻ ഗോൾകീപ്പർ തട്ടി ബാറിന് മുകളിലൂടെ പുറത്തേക്ക് ആക്കിയത്. ആക്‌സൽ വിറ്റ്‌സലിന്റെ ഒരു ബൈസിക്കിൾ കിക്കും അത്ലറ്റികോയുടെ രണ്ടാം ഗോളിന് അടുത്ത് എത്തി.

79ആം മിനുട്ടിൽ റോഡ്രിഗോയിലൂടെ റയൽ മാഡ്രിഡ് സമനില ഗോൾ കണ്ടെത്തി. റോഡ്രിഗോ തന്റെ റയൽ മാഡ്രിഡ് കരിയറിൽ നേടിയ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. പന്ത് സ്വനീകരിച്ച് എത്ര അത്ലറ്റിക്കോ ഡിഫൻഡറെ കബളിപ്പിച്ചു എന്ന് റോഡ്രിഗോയ്ക്ക് പോലും തിട്ടം കാണില്ല. ആ ചടുല നീക്കത്തിന് ഒടുവിൽ പന്ത് വലയിലേക്ക് എത്തിച്ച് റോഡ്രിഗോ റയലിനെ ഒപ്പം എത്തിച്ചു. കളി എക്സ്ട്രാ ടൈമിലേക്കും നീങ്ങി.

എല്ലായ്‌പ്പോഴും റയലിന്റെ രക്ഷനായി എത്തുന്ന ബെൻസെമ ഒരു തകർപ്പൻ സ്ട്രൈക്കിലൂടെ 104ആം മിനുട്ടിൽ സ്കോർ 2-1 എന്ന് ആക്കി. വിനിഷ്യസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ഇതിനു ശേഷം ലിന്നെ വിനീഷ്യസിന്റെ ഗോളായിരുന്നു. മൈതാന മധ്യത്തിൽ നിന്ന് സ്പ്രിന്റ് ചെയ്ത് വന്ന് അത്‌ലറ്റിക്കോ ഡിഫൻഡേഴ്സിനെ കാഴ്ചക്കാരാക്കി കൊണ്ട് വിനീഷ്യസും ഗോൾ കണ്ടെത്തി. സ്കോർ 3-1. റയൽ സെമി ഫൈനലിൽ.

മാഡ്രിഡ് ഡാർബിയിൽ റയലിന്റെ ഡാൻസ്!! ആറാം വിജയവുമായി ബാഴ്സയെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത്

മാഡ്രിഡ് ഡാർബിയും റയൽ മാഡ്രിഡ് സ്വന്തമാക്കി. ഈ സീസണിൽ തുടർ വിജയങ്ങളുമായി മുന്നേറുന്ന ആഞ്ചലോട്ടിയുടെ ടീം ഇന്ന് സ്വന്തം നാട്ടിലെ വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തു. മെട്രോപൊളിറ്റാനോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം.

ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് നന്നായി കളി തുടങ്ങി എങ്കിലും കിട്ടിയ ആദ്യ അവസരം തന്നെ ഗോളാക്കി മാറ്റി ലീഡ് എടുത്തത് റയൽ മാഡ്രിഡ് ആയിരുന്നു. 18ആം മിനുട്ടിൽ ആയിരുന്നു ഗോൾ. ചൗമെനി നൽകിയ കൃത്യമായ ലോബ് ബോൾ ഡിഫൻസിനെ മറികടന്ന് മുന്നേറിയ റോഡ്രിഗോ ഫസ്റ്റ് ടച്ചിൽ ലക്ഷ്യത്തിൽ എത്തിച്ചു. ഈ ഗോളിൽ ചൗമെനിയുടെ പാസിന്റെ ടൈമിംഗ് അത്ര മികച്ചതായിരുന്നു.

36ആം മിനുട്ടിൽ വാല്വെർദെയിലൂടെ ആയിരുന്നു റയലിന്റെ രണ്ടാം ഗോൾ. വിൻസീഷ്യസ് ഇടതു വിങ്ങിലൂടെ കുതിച്ച് വന്ന് ഒരു ഷോട്ട് തൊടുത്തു എങ്കിലും പന്ത് പോസ്റ്റി തട്ടി മടങ്ങി. ഈ സമയത്ത് റീബൗണ്ടിലൂടെ ആയിരുന്നു വാല്വെർദെ ഗോൾ കണ്ടെത്തിയത്. 2-0

ആദ്യ പകുതിയിലെ ഈ ലീഡിൽ റയൽ മുന്നോട്ട് പോയി. മത്സരത്തിന്റെ 83ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് അത്ലറ്റിക്കോ മാഡ്രിഡ് ഒരു ഗോൾ മടക്കി. ഹെർമോസോ ആയിരുന്നു ഗോൾ മടക്കിയത്. ഇത് കളിയുടെ അവസാനം ആവേശകരമാക്കി. അവസാന മിനുട്ടിൽ ഹെർമോസോ ചുവപ്പ് കാർഡ് വാങ്ങി പോയത് അത്ലറ്റിക്കോക്ക് തിരിച്ചടിയായി. ഫൈനൽ വിസിൽ വന്നപ്പോൾ ജയം റയലിനൊപ്പം നിന്നു.

ഈ വിജയം റയലിന്റെ ഈ സീസണിലെ തുടർച്ചയായ ഒമ്പതാം വിജയമാണ്. ലീഗിൽ 18 പോയിന്റുമായി ബാഴ്സലോണയെ മറികടന്ന് റയൽ മാഡ്രിഡ് വീണ്ടും ഒന്നാമത് എത്തി. അത്ലറ്റിക്കോ ഏഴാം സ്ഥാനത്താണ് ഉള്ളത്.

മാഡ്രിഡ് ഡർബി: വിജയകുതിപ്പ് തുടരാൻ റയൽ, പിടിച്ചു കെട്ടാൻ അത്ലറ്റികോ

ലാ ലീഗയിൽ സീസണിലെ ആദ്യ മാഡ്രിഡ് ഡർബി. ആദ്യ മത്സരങ്ങളിൽ സമ്പൂർണ വിജയവുമായി കുതിക്കുന്ന റയൽ മാഡ്രിഡിന് കടിഞ്ഞാണിടുകയെന്ന ദുഷ്കരമായ ജോലിയാണ് സിമിയോണിക്കും സംഘത്തിനും മുന്നിലുള്ളത്. കടലാസിൽ മികച്ച സംഘം ഉണ്ടായിട്ടും കളത്തിൽ അതിനൊത്ത പ്രകടനം കാഴ്ച്ച വെക്കാൻ കഴിയാതെ പോകുന്നത് സിമിയോണിയെ അലട്ടുന്നുണ്ടാവും.

വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് റയൽ മാഡ്രിഡ് കളത്തിലിറങ്ങുക. എൽഷെക്കെതിരെ വിജയം നേടിയതോടെ ഒന്നാം സ്ഥാനത്തേക്ക് കയറിയ ബാഴ്‌സലോണയിൽ നിന്നും വീണ്ടും പോയിന്റ് പട്ടികയുടെ നെറുകയിൽ എത്താൻ ഈ മത്സരത്തിലെ വിജയം മാഡ്രിഡിന് ആവശ്യമാണ്. കരീം ബെൻസിമക്ക് പരിക് ആണെങ്കിലും തങ്ങളെ അത് ബാധിക്കുന്നില്ലെന്ന് റയൽ തെളിയിച്ചു. ഹാസർഡ് ഗോൾ കണ്ടെത്തിയതും അവർക്ക് ഊർജമേകും.

അതേ സമയം അത്ലറ്റികോക്ക് അത്ര എളുപ്പമല്ല കാര്യങ്ങൾ. ലീഗിൽ മൂന്ന് വിജയവും ഓരോ സമനിലയും തോൽവിയുമായി ഏഴാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ചാമ്പ്യൻസ് ലീഗിൽ ലെവർകൂസനോട് തോൽവി ഏറ്റു വാങ്ങി. അതേ സമയം ലീഗ് മത്സരത്തിൽ സെൽറ്റ വീഗോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോല്പിച്ചിരുന്നു. ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊർജമാകും എന്നതിനാൽ വിജയം തന്നെയാവും അത്ലറ്റികോ മാഡ്രിഡിന്റെയും ലക്ഷ്യം.

അത്ലറ്റികോ മാഡ്രിഡിന്റെ തട്ടകമായ മെട്രോപൊലിറ്റാനോയിൽ വെച്ചു നടക്കുന്ന മത്സരം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരക്കാണ് ആരംഭിക്കുന്നത്.

Exit mobile version