ഫൈവ് സ്റ്റാർ പ്രകടനവുമായി ലിൻഷ മണ്ണാർക്കാട് സ്കൈ ബ്ലൂവിനെ വീഴ്ത്തി

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ലിൻഷ മണ്ണാർക്കാട് മികച്ച വിജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ലിൻഷാ മണ്ണാർക്കാട് സ്കൈ ബ്ലൂ എടപ്പാളിനെയാണ് തോൽപ്പിച്ചത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ലിൻഷാ മണ്ണാർക്കാടിന്റെ വിജയം. നേരത്തെ ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ ലിൻഷ മണ്ണാർക്കാടിനെ സ്കൈ ബ്ലൂ തോൽപ്പിച്ചിരുന്നു. അതിനുള്ള പ്രതികാരമായി ഇന്നത്തെ വിജയം. അന്ന് സ്കൈബ്ലൂ എതിരില്ലാത്ത 3 ഗോളുകൾക്കായിരുന്നു വിജയിച്ചത്.

ലിൻഷയുടെ സീസണിലെ രണ്ടാം വിജയമാണിത്. എടത്തനാട്ടുകര സെവൻസിൽ നാളെ നടക്കുന്ന മത്സരത്തിൽ കെ എഫ് സി കാളികാവ് ഉഷ തൃശൂരിനെ നേരിടും.

ഇന്ന് ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജിംഖാന തൃശൂരിനെ തോൽപ്പിച്ചു. ചെറുപ്പുളശ്ശേരിയിൽ നടന്ന മത്സരത്തിൽ ഉഷ തൃശ്ശൂർ മെഡിഗാർഡ് അരീക്കോടിനോട് പരാജയപ്പെട്ടു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു മെഡിഗാർഡിന്റെ വിജയം.

കൊയപ്പ സെവൻസ്, ലിൻഷ മണ്ണാർക്കാട് ഫൈനലിൽ

കൊടുവള്ളി കൊയപ്പ സെവൻസ് ടൂർണമെന്റിൽ ലിൻഷാ മണ്ണാർക്കാട് ആദ്യ ഫൈനലിസ്റ്റ് ആയി. സെവൻസിന്റെ ലോകകപ്പ് എന്ന് അറിയപ്പെടുന്ന കൊയപ്പ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ സെമി ഫൈനൽ രണ്ടാം പാദത്തിൽ സബാൻ കോട്ടക്കലിനെ സമനിലയിൽ തളച്ചാണ് ലിൻഷ ഫൈനൽ ഉറപ്പിച്ചത്. നേരത്തെ ആദ്യ പാദം 2-1 ന് ജയിച്ച ലിൻഷ, രണ്ടാം പാദത്തിൽ 1-1 ന് സമനില വഴങ്ങുകയായിരുന്നു.

ഇന്ന് 11-ാം മിനിറ്റിൽ സാംബോയുടെ ഗോളിലൂടെ ലിൻഷ ആണ് കൊടുവള്ളിയിൽ ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ ഒരു ഗോൾ തിരിച്ചടിക്കാൻ സബാൻ കോട്ടക്കലിന് സാധിച്ചു. അത് ആവേശകരമായ നിമിഷങ്ങൾ അവസാനം സമ്മാനിച്ചു. പക്ഷേ ലിൻഷ ഡിഫൻസ് പിടിച്ചുനിൽക്കുകയും ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

മറ്റൊരു സെമിയിൽ നാളെ ജിംഖാന തൃശൂർ രണ്ടാം പാദത്തിൽ സ്കൈബ്ലൂ എടപ്പാളിനെ നേരിടും.

കൊയപ്പ സെവൻസ്, ആദ്യ സെമിയിൽ ലിൻഷ മണ്ണാർക്കാട് സബാൻ കോട്ടക്കലിനെ തോൽപ്പിച്ചു

കൊയപ്പ സെവൻസ് സെമിയുടെ ആദ്യ പാദത്തിൽ സബാൻ കോട്ടക്കലിനെതിരെ 2-1 ന് നിർണായക ജയം സ്വന്തമാക്കി ലിൻഷാ മണ്ണാർക്കാട്. മാക്സ്വെലിന്റെ ഇരട്ട ഗോളുകൾ ആണ് ലിൻഷ മണ്ണാർക്കാടിന് ജയം നൽകിയത്‌. നാലാം മിനിറ്റിൽ സലിവുവിന് അസിസ്റ്റിൽ നിന്നായിരുന്നു മാക്‌സ്‌വെല്ലൊന്റെ ആദ്യ ഗോൾ. 1-0ന്റെ നേരിയ ലീഡുമായി ഹാഫ് ടൈമിലേക്ക് പോയ ലിൻഷ രണ്ടാം പകുതി പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ ആദിലിന്റെ അസിസ്റ്റിൽ നിന്നായിരുന്നു മാക്സ്വെലിന്റെ ഗോൾ.

51-ാം മിനിറ്റിൽ ഷമീൽ നേടിയ ഗോൾ സബാൻ കോട്ടക്കലിന് പ്രതീക്ഷ നൽകിയെങ്കിലും, ലിൻഷാ മണ്ണാർക്കാട് വിജയം ഉറപ്പിച്ചു. ഫെബ്രുവരി 14 ന് ആകും സെമി ഫൈനലിന്റെ രണ്ടാം പാദം നടക്കുക.

കെ ആർ എസ് കോഴിക്കോടിനെ തോല്പ്പിച്ച് ലിൻഷാ മണ്ണാർക്കാട് കൊയപ്പ സെമി ഫൈനലിൽ

കൊയപ്പ സെവൻസ് ടൂർണമെന്റിൽ കെആർഎസ്‌സി കോഴിക്കോടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ലിൻഷാ മണ്ണാർക്കാട് സെമിയിൽ ഇടംപിടിച്ചു. ഇരുടീമുകളും ശക്തമായ പ്രതിരോധം തീർത്ത് കളിച്ച മത്സരത്തിൽ ആദ്യ ഗോൾ വരാൻ ഏറെ സമയം എടുത്തു. 59-ാം മിനിറ്റിൽ മാക്സ്വെൽ ആണ് ലിൻഷ മണ്ണാർക്കാടിനായുള്ള് വിജയ ഗോൾ നേടിയത്. ഫ്രാങ്ക്ലിൻ ആണ് അസിസ്റ്റ് നൽകിയത്.

ആദ്യ റൗണ്ടുകളിൽ ജവഹർ മാവൂരിനെയും ഉഷ എഫ്‌സി തൃശ്ശൂരിനെയും ലിൻഷാ മണ്ണാർക്കാട് തോൽപ്പിച്ചിരുന്നു. നാളെ നടക്കുന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടൗൺ ടീം അരീക്കോട് സബാൻ കോട്ടക്കലിനെ നേരിടും.

കൊയപ്പ സെവൻസിൽ ലിൻഷ മണ്ണാർക്കാടിന് രണ്ടാം വിജയം

കൊയപ്പ സെവൻസ് ടൂർണമെന്റിന്റെ നാലാം ദിനം ലിൻഷാ മണ്ണാർക്കാടും ഉഷ തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവിൽ, എതിരാളികളെ 1-0ന് തോൽപ്പിച്ച് ലിൻഷാ മണ്ണാർക്കാട് വിജയികളായി.

ഫ്രാങ്ക്ലിൻ സൃഷ്ടിച്ച അവസരം മാക്‌സ്‌വെല്ലിലൂടെ ഗോളായി മാറിയതോടെ 4-ാം മിനിറ്റിൽ തന്നെ ലിൻഷാ മണ്ണാർക്കാട് ഇന്ന് കൊയപ്പയിൽ മുന്നിലെത്തി. ഉഷ തൃശൂർ ഏറെ ശ്രമിച്ചു എങ്കിലും മറുപടി ഗോൾ കണ്ടെത്താനായില്ല. കൊയപ്പ ടൂർണമെന്റിൽ ലിൻഷാ മണ്ണാർക്കാടിന്റെ രണ്ടാം വിജയമാണിത്, ആദ്യ റൗണ്ടിൽ ജവഹർ മാവൂരിനെ 4-0ന് പരാജയപ്പെടുത്തിയാണ് ലിൻഷ രണ്ടാം റൗണ്ടിൽ എത്തിയത്. നാളെ കൊയപ്പയിൽ നടക്കുന്ന മത്സരത്തിൽ അൽ മദീന സബാൻ കോട്ടക്കലിനെ നേരിടും.

Story Highlight: Linsha Mannarkkad Continues Winning Streak at Koyappa Sevens with 1-0 Defeat of Usha Thrissur

പാണ്ടിക്കാട് സെവൻസിൽ തൃക്കരിപ്പൂരിനെ പുറത്താക്കി ലിൻഷ മണ്ണാർക്കാട്

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ലിൻഷാ മണ്ണാർക്കാടും എഫ്‌സി തൃക്കരിപ്പൂരും തമ്മിലുള്ള ആവേശകരമായ മത്സരത്തിൽ ലിൻഷ 2-0 ന് വിജയിച്ചു. കോട്ടക്കലിൽ ടൗൺ ടീമിനെതിരെ കഴിഞ്ഞ ദിവസം തോൽവി ഏറ്റുവാങ്ങിയ ലിൻഷയ്ക്ക് ഈ വിജയം ആശ്വാസമായി. ഈ വിജയത്തോടെ, തങ്ങളുടെ അവസാന 4 മത്സരങ്ങളിൽ 3ലും വിജയിച്ച ലിൻഷ നല്ല ഫോമിലാണെന്ന് തെളിയിക്കുകയാണ്. ഈ ജയത്റ്റ്ജോടെ ടൂർണമെന്റിന്റെ അടുത്ത റൗണ്ടിലേക്കും ലിൻഷ കടന്നു. എഫ്‌സി തൃക്കരിപ്പൂർ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തു.

നാളെ ടൗൺ ടീം അരീക്കോടും റോയൽ ട്രാവൽസ് കോഴിക്കോടും തമ്മിലാകും പാണ്ടിക്കാട് മത്സരം. ഇരു ടീമുകളും അടുത്ത റൗണ്ടിൽ ഒരു സ്ഥാനത്തിനായി പോരാടും, ടൂർണമെന്റിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന ടീമുകൾ ആരാധകർക്ക് ആവേശകരമായ മത്സരം നൽകും എന്ന് പ്രതീക്ഷിക്കാം.

വളാഞ്ചേരിയിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം

ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം. ശാസ്താ തൃശ്ശൂരിനെ നേരിട്ട ലിൻഷാ മണ്ണാർക്കാട് പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് വിജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു സ്കോർ. ലിൻഷാ മണ്ണാർക്കാടിന്റെ സീസണിലെ മൂന്നാം വിജയം മാത്രമാണിത്. നാളെ വളാഞ്ചേരിയിൽ സ്കൈ ബ്ലൂ എടപ്പാൾ കെ ആർ എസ് കോഴിക്കോടിനെ നേരിടും.

Exit mobile version