Picsart 23 06 02 17 17 44 441

ഒരൊറ്റ സീസൺ കൊണ്ട് ലിംഗാർഡ് നോട്ടിങ്ഹാം ഫോറസ്റ്റ് വിട്ടു

ജെസ്സി ലിംഗാർഡിനെ നോട്ടിങ്ഹാം ഫോറസ്റ്റ് റിലീസ് ചെയ്യും. താരത്തെ സീസൺ അവസാനം റിലീസ് ചെയ്യും എന്ന് ഫോറസ്റ്റ് ഇന്ന് അറിയിച്ചു. ഒരൊറ്റ വർഷം കൊണ്ട് താരം ക്ലബ് വിടേണ്ടി വന്നത് താരത്തിന്റെ ഫിറ്റ്നസും ഫോമും കാരണമാണ്. ഫോറസ്റ്റിനായി ആകെ 17 മത്സരങ്ങൾ മാത്രമെ ലിംഗാർഡ് കളിച്ചുള്ളൂ. ലിംഗാർഡിന് കാര്യമായി ഫോറസ്റ്റ് ജേഴ്സിയിൽ തിളങ്ങാൻ ആയില്ല.

താരം പ്രീമിയർ ലീഗിൽ തന്നെ തുടരാൻ ശ്രമിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലിംഗാർഡ്. അവസാന സീസണുകളിൽ യുണൈറ്റഡിൽ അവസരം കുറഞ്ഞതോടെ ആയിരുന്നു താരം ക്ലബ് വിട്ടത്. മുമ്പ് വെസ്റ്റ് ഹാമിനായി ലോണിൽ കളിച്ചും ലിംഗാർഡ് തിളങ്ങിയിരുന്നു. വെസ്റ്റ് ഹാം താരത്തെ സൈൻ ചെയ്യാനുള്ള സാധ്യതയും ഇപ്പോൾ കാണുന്നുണ്ട്.

Exit mobile version