പെപ്പ് ഗ്വാർഡിയോളയുടെ മറ്റൊരു അസിസ്റ്റന്റ് കൂടി ഒരു ഇംഗ്ലീഷ് ക്ലബ്ബിന്റെ ചുമതലയിലേക്ക്. സീസണിൽ ചാമ്പ്യൻഷിപ്പിലേക്ക് താരം താഴ്ത്തൽ ഏറ്റു വാങ്ങിയ ലെസ്റ്റർ സിറ്റിയുടെ പുതിയ പരിശീലകനായുള്ള തിരച്ചിൽ മാഞ്ചസ്റ്റർ സിറ്റി അസിസ്റ്റന്റ് കോച്ച് എൻസോ മരെസ്കയിൽ ആണ് അവസാനിച്ചിരിക്കുന്നത്. ടീമും കോച്ചും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ ആണെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സ്‌കോട്ട് പാർക്കർ, ഡീൻ സ്മിത്ത് എന്നിവരും പരിശീലക സ്ഥാനത്തേക്ക് ടീം ഉടമകൾക്ക് മുന്നിൽ അഭിമുഖം നൽകിയെങ്കിലും മരെസ്കയുടെ പദ്ധതികൾ ആണ് അവരിൽ മതിപ്പുളവാക്കിയതെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
മുൻപ് പെപ്പ് ഗ്വാർഡിയോളയും വാനോളം പുകഴ്ത്തിയ തന്ത്രങ്ങൾക്ക് ഉടമയാണ് മരെസ്കൊ. 2021ൽ സിറ്റി യൂത്ത് ടീമിന്റെ ചുമതല നിർവഹിച്ചിരുന്ന അദ്ദേഹം കിരീട നേട്ടത്തിലേക്കും അവരെ നയിച്ചു. യുവതാരങ്ങളുടെ വളർച്ചക്കും സഹായിക്കാൻ കഴിയുന്ന മരെസ്കയിൽ മുൻ നിര താരങ്ങളെ നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച ലെസ്റ്റർ വിശ്വാസം ആർപ്പിക്കുന്നതിൽ അത്ഭുതമില്ല. നേരത്തെ സിറ്റി വിട്ട് ഇറ്റലിയിൽ സീരി ബി ടീം പാർമയുടെ ചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നെങ്കിലും കാര്യമായ നേട്ടങ്ങൾ ഇല്ലാതെ പോയതോടെ പുറത്തായി. മരെസ്ക സിറ്റിയോട് വിടപറയാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് റോമാനോ സൂചിപ്പിച്ചു. ലെസ്റ്ററിനെ അടുത്ത സീസണിൽ തന്നെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിക്കുക എന്നതാവും കോച്ചിന് മുന്നിലുള്ള ആദ്യ കടമ്പ.
Tag: Leicester
മാര്‍ക്കസ് ഹാരിസ് ലെസ്റ്ററുമായി കരാറിലെത്തി
ഓസ്ട്രേലിയന്‍ ഓപ്പണിംഗ് താരം മാര്‍ക്കസ് ഹാരിസ് ഇംഗ്ലീഷ് കൗണ്ടി കളിക്കുവാനായി കരാറിലെത്തി. ലെസ്റ്ററുമായാണ് താരം കരാറിലെത്തിയത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പിലും താരം പങ്കെടുക്കും. വിക്ടോറിയയ്ക്ക് വേണ്ടി ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിക്കുന്ന താരം 516 റണ്‍സ് ആണ് നേടിയത്.
ഇംഗ്ലണ്ടില്‍ കളിക്കുക എന്നത് തന്റെ ഏറെ കാലത്തെ ആഗ്രഹമാണെന്നും ലെസ്റ്ററുമായി സൈന്‍ ചെയ്യാനായത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് മാര്‍ക്കസ് ഹാരിസ് വ്യക്തമാക്കി.
മാഡിസന്റെ കിടിലൻ ഗോൾ, ലെസ്റ്ററിന് ജയം
പ്രീമിയർ ലീഗിൽ ലെസ്റ്ററിന് മികച്ച ജയം. ആദ്യ പകുതിയിൽ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ അവർ വാട്ട്ഫോഡിനെ 2-0 ത്തിന് മറികടന്നു. വാർഡിയും മാഡിസനുമാണ് ഗോൾ നേടിയത്.
കിംഗ് പവർ സ്റ്റേഡിയത്തിൽ മികച്ച ആദ്യ പകുതിയാണ് ലെസ്റ്ററിന് ലഭിച്ചത്. വാട്ട്ഫോഡിന് ഒരു അവസരം പോലും അവർ നൽകിയില്ല. 12 ആം മിനുട്ടിലാണ് ലെസ്റ്ററിന്റെ ആദ്യ ഗോളിന് അവസരം ഒരുങ്ങിയത്. വാർഡിയെ വാട്ട്ഫോർഡ് ഗോളി ഫോസ്റ്റർ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അനായാസം വാർഡി വലയിലാക്കി. പക്ഷെ 7 മിനുറ്റുകൾക് അപ്പുറം മാഡിസന്റെ ഫിനിഷ് അങ്ങേയറ്റം മനോഹരമായിരുന്നു. ലെസ്റ്റർ ആദ്യ പകുതി അവസാനിപ്പിച്ചത് 2 ഗോളിന്റെ ലീഡുമായി.
രണ്ടാം പകുതിയിൽ ഇരു ടീമുകളും കാര്യമായ പ്രകടനം പുറത്തെടുക്കാതെ വന്നതോടെ മത്സരം വിരസമായി. കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കേ അനാവശ്യ ഫൗളിന് മുതിർന്ന വാട്ട്ഫോർഡ് താരം കപ്പുവിന് റഫറി ചുവപ്പ് കാർഡ് നൽകുകയും ചെയ്തു. ജയത്തോടെ 21 പോയിന്റുള്ള ലെസ്റ്റർ 7 ആം സ്ഥാനത്താണ്. 20 പോയിന്റുള്ള വാട്ട്ഫോർഡ് പത്താം സ്ഥാനത്തും.
ലെസ്റ്ററിൽ കരാർ പുതുക്കി വാർഡി
ലെസ്റ്റർ താരം ജാമി വാർഡി ക്ലബ്ബുമായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം 2022 വരെ വാർഡി ലെസ്റ്ററിൽ തുടരും. നാല് വർഷത്തേക്കാണ് താരം കരാർ പുതുക്കിയത്. 2015/16 സീസണിൽ ലെസ്റ്റർ പ്രീമിയർ ലീഗ് ജേതാക്കളാവുമ്പോൾ 24 ഗോളുമായി വാർഡി മികച്ച ഫോമിലായിരുന്നു.
2012ൽ ടീമിലെത്തിയ വാർഡി ലെസ്റ്ററിനു വേണ്ടി 233 മത്സരങ്ങളിൽ നിന്ന് 88 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ താരം 20ഗോളുകൾ നേടിയിരുന്നു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലും വാർഡി ഇടം നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി 26 മത്സരങ്ങൾ കളിച്ച വാർഡി 7 ഗോളുകളും നേടിയിട്ടുണ്ട്.
നോൺ ലീഗ് ടീമായ ഫ്‌ളീറ്റ്വുഡ് ടൗണിൽ നിന്നാണ് 2012ൽ താരം ലെസ്റ്ററിൽ എത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial