ലൗട്ടാരോയുടെ ഇരട്ട ഗോളിൽ ഇന്റർ മിലാന് ഇറ്റാലിയൻ കപ്പ്

ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകൾ ആയ ഇന്റർ മിലാൻ ഇറ്റാലിയൻ കപ്പ് സ്വന്തമാക്കി‌. ഇന്നലെ ഫൈനലിൽ ഫിയൊറെന്റീനയെ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇന്റർ പൊരുതി വിജയിച്ചത്‌.

സ്‌റ്റേഡിയോ ഒളിമ്പിക്കോയിൽ നടന്ന മത്സരത്തിൽ നിക്കോ ഗോൺസാലസിന്റെ ഗോളിലൂടെ ഫിയോറന്റീന ആണ് ലീഡ് എടുത്തത്. ഹാഫ് ടൈമിന് മുമ്പ് ലൗട്ടാരോ മാർട്ടിനെസിലൂടെ ഇന്റർ സമനില കണ്ടെത്തി. 37ആം മിനുട്ടിൽ ഒരു വോളിയിലൂടെ ലൗട്ടാരോ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.

ഇന്ററിന്റെ ഒമ്പതാം ഇറ്റാലിയൻ കപ്പ് ആണിത്‌. 14 കിരീടങ്ങളുമായി യുവന്റസ് മാത്രമാണ് ഇന്ററിന് മുന്നിൽ ഇനി ഉള്ളത്. ആറ് തവണ ജേതാക്കളായ ഫിയോറന്റീനയ്ക്ക് 2001ന് ശേഷമുള്ള ആദ്യ ട്രോഫി ആണിത്. യൂറോപ്പ കോൺഫറൻസ് ലീഗിന്റെ ഫൈനലിൽ ഉള്ള ഫിയൊറെന്റീന അവിടെ കിരീടം ഉയർത്തി ആ കാത്തിരിപ്പ് അവസാനിപ്പിക്കാം എന്നാകും വിശ്വസിക്കുന്നത്.

ഇരട്ട ഗോളുകളും ആയി ലുകാകു, ഗോളുമായി ലൗടാരയും, ജയവുമായി ഇന്റർ മിലാൻ

ഇറ്റാലിയൻ സീരി എയിൽ വിജയവഴിയിൽ തിരിച്ചെത്തി ഇന്റർ മിലാൻ. ഇന്ന് നടന്ന മത്സരത്തിൽ അവരുടെ മൈതാനത്ത് എമ്പോളിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ഇന്റർ തോൽപ്പിച്ചത്. ഇരട്ടഗോളുകൾ നേടിയ ബെൽജിയം താരം റോമലു ലുകാകുവും ഒരു ഗോൾ നേടിയ അർജന്റീനൻ താരം ലൗടാര മാർട്ടിനസും ആണ് ഇന്ററിന് ജയം സമ്മാനിച്ചത്. ഇന്റർ ആധിപത്യം കണ്ട മത്സരത്തിൽ എന്നാൽ എതിരാളികളുടെ പ്രതിരോധം ആദ്യ പകുതിയിൽ ഭേദിക്കാൻ ഇന്ററിന് ആയില്ല. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ഇന്റർ മത്സരത്തിൽ മുന്നിലെത്തി.

48 മത്തെ മിനിറ്റിൽ ബ്രൊസോവിച്ചിന്റെ പാസിൽ നിന്നു ലു ലുകാകു ഗോൾ നേടുക ആയിരുന്നു. ഓഗസ്റ്റിന് ശേഷം ലുകാകു ഓപ്പൺ പ്ലെയിൽ നിന്നു നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. 76 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ഹകന്റെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ തന്റെ രണ്ടാം കണ്ടത്തിയ ലുകാകു ഇന്റർ ജയം ഉറപ്പിച്ചു. 88 മത്തെ മിനിറ്റിൽ മറ്റൊരു കൗണ്ടർ അറ്റാക്കിൽ ലുകാകുവിന്റെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ ലൗടാര ഇന്റർ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ ഇന്റർ എ.സി മിലാനെ മറികടന്നു അഞ്ചാം സ്ഥാനത്തേക്ക് കയറി. അതേസമയം എമ്പോളി ലീഗിൽ 15 സ്ഥാനത്ത് ആണ്.

“ക്രൊയേഷ്യയെ ബഹുമാനത്തോടെ മാത്രമെ അർജന്റീന കാണൂ”

സെമിയിൽ അർജന്റീനയുടെ എതിരാളികൾ ആയ ക്രൊയേഷ്യയെ ബഹുമാനത്തീടെ മാത്രമെ ഞങ്ങൾ കാണുന്നുള്ളൂ എന്ന് അർജന്റീന സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനസ്.

ക്രൊയേഷ്യക്കെതിരെ കാര്യങ്ങൾ എളുപ്പമായിരിക്കില്ല, അവർക്ക് ഗുണനിലവാരവും പരിചയസമ്പന്നരുമായ നിരവധി കളിക്കാർ ഉണ്ട്. അവർ അവസാന ലോകകപ്പിൽ ഫൈനൽ കളിച്ചിട്ടുണ്ട്, നമ്മൾ അവരെ ബഹുമാനിക്കണം. ലൗട്ടാരോ മാർട്ടിനസ് പറഞ്ഞു. ഇപ്പോൾ അർജന്റീന ഊർജ്ജം വീണ്ടെടുക്കുകയാാണ് കേണ്ടത് അതിനു ശേഷം ഞങ്ങളിൽ ശ്രദ്ധ കൊടുത്ത് പ്രവർത്തിക്കണം. ലൗട്ടാരോ പറഞ്ഞു.

ബ്രസീലിന്റെ പുറത്താകൽ ലാറ്റിനമേരിക്കൻ ഫുട്ബോളിന് വലിയ തിരിച്ചടിയാണ് എന്ന്ം ലൗട്ടാരോ മാധ്യമങ്ങളോട് പറഞ്ഞു.

“മറഡോണക്ക് വേണ്ടി ജയിക്കണം”

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോയെ നേരിടാൻ ഒരുങ്ങുകയാണ് അർജന്റീന. മറഡോണയുടെ രണ്ടാം ചരമവാർഷികം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് അർജന്റീന ഈ മത്സരത്തിന് ഇറങ്ങുന്നത്. മറഡോണക്ക് വേണ്ടി ഇന്ന് വിജയിക്കണം എന്ന് അർജന്റീന സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനസ് പറഞ്ഞു.

മറഡോണ ഞങ്ങൾക്ക് എല്ലാം ഞങ്ങളുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്. അദ്ദേഹത്തെ ഞങ്ങൾ എന്നും ഓർക്കുന്നു. മറഡോണ മരിച്ച ദിവസം എല്ലാവർക്കും വേദനയുള്ള ദിവസം ആണ്. നാളത്തെ വിജയത്തിലൂടെ മറഡോണയെ സന്തോഷിപ്പിക്കാൻ കഴിയും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ലൗട്ടാരോ പറഞ്ഞു.

ലോകകപ്പ് വിജയിച്ച് തുടങ്ങാൻ ആയിരുന്നു ആഗ്രഹിച്ചത്. പക്ഷേ സൗദിക്ക് എതിരെ ചില പിഴവുകൾ സംഭവിച്ചു. ഇപ്പോൾ മെക്സിക്കോയെക്കുറിച്ച് മാത്രം ചിന്തിക്കുകയാണ്. ഞങ്ങളുടെ ഗ്രൂപ്പ് ശക്തമാണ്. ഒരു ഫൈനൽ എന്ന പോലെ ആണ് മെക്സിക്കോയ്ക്ക് എതിരായ മത്സരത്തെ സമീപിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മെസ്സിയോടൊപ്പം കളിക്കുക എളുപ്പമല്ല, മാർട്ടിനസിന് മുന്നറിയിപ്പുമായി സാവിയോള

ഇന്റർ മിലൻ സൂപ്പർ താരം ലൗറ്ററോ മാർട്ടിനസിന്റെ ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫറിന് മുന്നറിയിപ്പുമായി മുൻ അർജന്റീന താരം സാവിയോള. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം കളിക്കുക എളുപ്പമായിരിക്കില്ലെന്ന് സാവിയോള പറഞ്ഞു. അതെ സമയം മാർട്ടിനസിനെ പോലെയൊരു താരം ബാഴ്‌സലോണക്ക് ഗുണം ചെയ്യുമെന്നും സാവിയോള പറഞ്ഞു.

എന്നാൽ മെസ്സി, സുവാരസ് എന്നിവരെ പോലെയുള്ള സൂപ്പർ താരങ്ങളുടെ കൂടെ കളിക്കുകയെന്നത് എളുപ്പമല്ലെന്ന് സാവിയോള പറഞ്ഞു. ഒരിക്കൽ ദിബാലയും മെസ്സിയോടൊപ്പം കളിക്കുന്നത് എളുപ്പമല്ലെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് സാവിയോള വെളിപ്പെടുത്തി. മെസ്സിയുടെ ഒപ്പം കളിക്കാൻ എളുപ്പമാണെന്ന് തോന്നുമെങ്കിലും മെസ്സിയുടെ വേഗതിയിൽ കളിക്കാൻ വലിയ രീതിയിലുള്ള ഏകാഗ്രത വേണമെന്നും സാവിയോള പറഞ്ഞു.

സെരി എയിൽ സീസണിൽ മികച്ച ഫോമിലുള്ള മാർട്ടിനസിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം തുടങ്ങിയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഈ സീസണിൽ ഇന്റർ മിലന് വേണ്ടി 16 ഗോളുകളാണ് മാർട്ടിനസ് നേടിയത്. ഇതോടെയാണ് താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം തുടങ്ങിയത്.

“ബാഴ്‌സലോണയിൽ പോയാൽ മാർട്ടിനസ് പകരക്കാരുടെ ബെഞ്ചിലാവും”

ബാഴ്‌സലോണയിൽ പോയാൽ ഇന്റർ മിലൻ താരം ലൗറ്ററോ മാർട്ടിനസിന്റെ സ്ഥാനം പകരക്കാരുടെ ബെഞ്ചിലാവുമെന്ന മുന്നറിയിപ്പുമായി പരിശീലകൻ ഫാബിയോ കാപ്പെല്ലോ. അർജന്റീന ഫോർവേഡിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശക്തമായ ശ്രമങ്ങൾ നടത്തുന്നു വർത്തകൾക്കിടയിലാണ് താരത്തിന് മുന്നറിയിപ്പുമായി കാപ്പെല്ലോ രംഗത്തെത്തിയത്.

മാർട്ടിനസിന് സെരി എയിൽ തന്നെ തുടരുന്നതാണ് നല്ലതെന്നും അന്റോണിയോ കൊണ്ടേക്ക് കീഴിൽ താരം ഇനിയും മെച്ചപ്പെടുമെന്നും കാപ്പെല്ലോ പറഞ്ഞു. താരം ബാഴ്‌സലോണയിൽ എത്തിയാൽ ആദ്യ ഇലവനിൽ എത്തുമെന്ന് ഉറപ്പില്ലെന്നും കാപ്പെല്ലോ പറഞ്ഞു.  സ്പെയിനിൽ റയൽ മാഡ്രിഡ് ഒഴികെ ബാക്കി എല്ലാ ടീമുകളെയും കൊറോണ വൈറസ് ബാധ മൂലം ഉണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി ബാധിക്കുമെന്നും മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടിയായ കാപ്പെല്ലോ പറഞ്ഞു. കൊറോണ വൈറസ് മൂലം ഉണ്ടായ പ്രതിസന്ധി വലിയ ട്രാൻസ്ഫറുകൾ നടക്കാനുള്ള സാധ്യത കുറക്കുമെന്നും കാപ്പെല്ലോ പറഞ്ഞു.

Exit mobile version