പാഡി അപ്ടൺ രാഹുല്‍ ദ്രാവിഡിനൊപ്പം വീണ്ടും ഒന്നിയ്ക്കുന്നു, ഇന്ത്യന്‍ ടീമിന്റെ പരിശീലന സംഘത്തിന്റെ ഭാഗം

രാജസ്ഥാന്‍ റോയൽസിൽ രാഹുല്‍ ദ്രാവിഡിനൊപ്പമുണ്ടായിരുന്ന പാഡി അപ്ടൺ ഇന്ത്യയുടെ പരിശീലന സംഘത്തിന്റെ ഭാഗം. 2011ൽ ഗാരി കിര്‍സ്റ്റന്റെ കീഴിൽ ഇന്ത്യ കിരീടം നേടിയപ്പോള്‍ പാഡി ഇന്ത്യന്‍ ടീമിന്റെ പരിശീലന സംഘത്തിന്റെ ഭാഗം ആയിരുന്നു.

വെസ്റ്റിന്‍ഡീസിനെതിരെ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യന്‍ ടീമിനൊപ്പം പാഡിയും ചേരും. രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദ്ദേശ പ്രകാരം ആണ് ഈ നിയമനം എന്നാണ് അറിയുന്നത്.

രാജസ്ഥാന്‍ റോയൽസിലും ഡൽഹി ഡെയര്‍ ഡെവിള്‍സിലും പാഡി മെന്റര്‍, കോച്ച് റോളുകളിൽ ചുമതല വഹിച്ചിട്ടുണ്ട്.

രാജസ്ഥാൻ കോച്ചിംഗ് സംഘത്തിലേക്ക് മലിംഗയും

ഐപിഎല്‍ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസിന്റെ കോച്ചിംഗ് സംഘത്തിലേക്ക് ലസിത് മലിംഗയും പാഡി അപ്ടണും എത്തുന്നു. മലിംഗ ടീമിന്റെ പുതിയ ബൗളിംഗ് കോച്ചിന്റെ ചുമതല വഹിക്കുമ്പോള്‍ ടീം കാറ്റലിസ്റ്റ് എന്ന പദവിയിലാണ് അപ്ടൺ എത്തുന്നത്.

കഴി‍ഞ്ഞ ജനുവരിയിലാണ് മലിംഗ ഫ്രാ‍ഞ്ചൈസി ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഓസ്ട്രേലിയയിൽ ശ്രീലങ്കയുടെ ബൗളിംഗ് സ്ട്രാറ്റജി കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചു. മുമ്പ് രാജസ്ഥാന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ച് പരിചയം ഉള്ള വ്യക്തിയാണ് പാഡി അപ്ടൺ.

അശ്വിന്റ ചെയ്തിയെ ക്രിക്കറ്റ് ലോകം വിലയിരുത്തട്ടേ – പാഡി അപ്ടണ്‍

ജോസ് ബട്‍ലറെ മങ്കാഡെഡ് ചെയ്ത പുറത്താക്കിയ രവിചന്ദ്രന്‍ അശ്വിന്റെ നടപടിയെ ക്രിക്കറ്റ് ലോകം വിലയിരുത്തട്ടെ എന്ന് അഭിപ്രായപ്പെട്ട് രാജസ്ഥാന്‍ കോച്ച് പാഡി അപ്ടണ്‍. സംഭവത്തെ മറന്ന് ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുവാനാണ് രാജസ്ഥാന്‍ തീരുമാനിച്ചത്. അതിനാല്‍ തന്നെ ഇതിന്മേല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പാഡി അപ്ടണ്‍ പറഞ്ഞു.

ഐപിഎല്‍ ആരാധകര്‍ക്കും ക്രിക്കറ്റ് ലോകത്തിനു ഈ വിഷയത്തെ ഞങ്ങള്‍ വിട്ട് നല്‍കുകയാണ്. അവര്‍ക്ക് ഉചിതമെന്ന് തോന്നുന്ന നിലപാട് ഈ വിഷയത്തില്‍ അവര്‍ കൈക്കൊള്ളട്ടേയെന്നും പാഡി വ്യക്തമാക്കി. ഐപിഎലില്‍ ഇനി കൂടുതല്‍ ടീമുകള്‍ ഈ വിഷയത്തെ ഗഹനമായി തന്നെ വിലയിരുത്തുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞ പാഡി ഐപിഎല്‍ തുടര്‍ന്നും അതിന്റെ ശരിയായ സ്പിരിറ്റില്‍ മുന്നോട്ട് പോകുമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

വിവാദങ്ങള്‍ക്കല്ല ഞങ്ങള്‍ എല്ലാവരും ഇവിടെ ക്രിക്കറ്റിനെ ആസ്വദിക്കാനാണ് എത്തുന്നത്. ഗ്രൗണ്ടിലെത്തുന്ന ഓരോ കാണികളുടെയും ആഗ്രഹം അവര്‍ക്ക് മികച്ച ക്രിക്കറ്റ് കാണാനാകണം എന്നതാണെന്നും പാഡി അപ്ടണ്‍ പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിലേക്ക് പാഡി അപ്ടണ്‍ കോച്ചായി മടങ്ങിയെത്തുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2019ല്‍ രാജസ്ഥാന്‍ റോയല്‍സിനെ പാഡി അപ്ടണ്‍ പരിശീലിപ്പിക്കും. 2013-15 വരെ ടീം കോച്ചായിരുന്ന അപ്ടണ്‍ 2016, 17 സീസണുകളില്‍ ഡല്‍ഹിയുടെ സപ്പോര്‍ട്ട് സ്റ്റാഫിലേക്ക് പോകുകയായിരുന്നു. ബിഗ് ബാഷ്, പിഎസ്എല്‍ എന്നിവടങ്ങളില്‍ കോച്ചായി സേവനം അനുഷ്ഠിച്ചിട്ടുള്ള പാഡി ഇന്ത്യയുടെ ലോകകപ്പ് വിജയിച്ച 2011ലെ സ്ക്വാഡില്‍ ഗാരി കിര്‍സ്റ്റനു കീഴിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജസ്ഥാന്റെ മുഖ്യ കോച്ചായാണ് പാഡി തിരികെ എത്തുന്നത്. സ്റ്റെഫാന്‍ ജോണ്‍സ്(ഫാസ്റ്റ് ബൗളിംഗ് കോച്ച്), അമോല്‍ മജൂംദാര്‍(ബാറ്റിംഗ് കോച്ച്), സായിരാജ് ബഹുതുലെ(സ്പിന്‍ ബൗളിംഗ് കോച്ച്) എന്നിവര്‍ക്കൊപ്പമാവും പാഡി പ്രവര്‍ത്തിക്കുക.

Exit mobile version