Premier League

“പോഗ്ബ മദ്യപിക്കാറില്ല, നൈറ്റ് ക്ലബിൽ പോകില്ല, എന്നിട്ടും വിമർശനങ്ങൾ തന്നെ”

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരതാരം പോൾ പോഗ്ബയെ പരിക്കേറ്റ് നിൽക്കുന്ന സമയത്തും വിമർശിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് റിയോ ഫെർഡിനാൻഡ്. പോഗ്ബ ഈ സീസണിൽ ആകെ ഏഴു മത്സരങ്ങൾ ആണ് കളിച്ചത്. ആ പോഗ്ബയെ ഇപ്പോഴും വിമർശിച്ചു കൊണ്ടിരിക്കേണ്ട കാര്യം എന്താണെന്ന് റിയോ ചോദിക്കുന്നു.

പോഗ്ബ വളരെ മികച്ച വ്യക്തിയാണ്. അദ്ദേഹം മദ്യപിക്കാറില്ല. നൈറ്റ് ക്ലബുകളിൽ പോയൊ ആഘോഷങ്ങൾ നടത്താറില്ല. ബാക്കിയുള്ള താരങ്ങൾ ഒക്കെ അത് ചെയ്യുന്നവർ ആണ്. തന്റെ കാലത്ത് താനൊക്കെ നൈറ്റ് ക്ലബിലും മദ്യപാനത്തിലും ആയിരുന്നു. അങ്ങനെ വഴിവിട്ടു ജീവിക്കുന്നവർ പോലും ഏൽക്കാത്ത വിമർശനമാണ് മര്യാദിക്ക് ജീവിക്കുന്ന പോഗ്ബ കേൾക്കുന്നത് എന്നും റിയോ പറഞ്ഞു. പോഗ്ബയെ മാനസികമായി തകർക്കുന്ന പരിപാടി ഫുട്ബോൾ നിരീക്ഷകർ നിർത്തണമെന്നും റിയോ പറഞ്ഞു.