Premier League

ബോണ്മതിനെതിരെ ആരൊക്കെ കളിക്കില്ല എന്ന് വ്യക്തമാക്കി മൗറീനോ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പ്രീമിയർ ലീഗ് മത്സരത്തിന് ആരൊക്കെ ഉണ്ടാകില്ല എന്ന് വ്യക്തമാക്കി പരിശീലകൻ മൗറീനോ. മൂന്ന് താരങ്ങളാണ് പരിക്ക് കാരണം ബൗണ്മതിനെതിരെ ഉണ്ടാകില്ല എന്ന് മൗറീനോ പറഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ അന്റോണിയോ വലൻസിയ, മിഡ്ഫീൽഡർ ഫെല്ലൈയ്നി, റൈറ്റ് ബാക്ക് ഡാലോറ്റ് എന്നിവരാണ് എന്തായാലും കളിക്കില്ല എന്ന് മൗറീനോ ഉറപ്പ് പറഞ്ഞത്.

വലൻസിയ ഒരു മാസത്തോളമായി പരിക്ക് കാരണം പുറത്തായിട്ട്‌. വലൻസിയ ഇൻസ്റ്റാഗ്രാമിൽ സജീവമാകുന്നതിനെ ഇന്ന് മൗറീനോ പത്രസമ്മേളനത്തിൽ പരിഹസിക്കുകയും ചെയ്തു. ഈ മൂന്ന് താരങ്ങൾ പുറത്താണ് എങ്കിലും ഫിറ്റ്നെസ് തെളിയിച്ച അലക്സിസ് സാഞ്ചസും ജെസി ലിംഗാർഡും ബോണ്മതിനെതിരെ കളിക്കും. അവസാന എട്ടു മത്സരങ്ങളിൽ വെറും രണ്ട് ജയം മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളൂ.