ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് രവി കുമാറിന് സ്വര്‍ണ്ണം

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം ദിവസം !രു സ്വര്‍ണ്ണവും മൂന്ന് വെള്ളി മെഡലുമായി ഇന്ത്യ. ഇന്ത്യയ്ക്കായി രവികുമാര്‍ ദഹിയ സ്വര്‍ണ്ണം നേടിയപ്പോള്‍ ബജ്റംഗ് പൂനിയ, ഗൗരവ് ബലിയന്‍, സാത്യവര്‍ത്ഥ് കഡിയന്‍ എന്നിവര്‍ വെള്ളി മെഡല്‍ ജേതാക്കളായി. ഇതുവരെ ഇന്ത്യയ്ക്ക് 5 സ്വര്‍ണ്ണവും 5 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 17 മെഡലാണ് ലഭിച്ചിട്ടുള്ളത്.

രവി കുമാര്‍ 57 കിലോ വിഭാഗത്തിലാണ് സ്വര്‍ണ്ണം നേടിയത്. തജിക്കിസ്ഥാന്‍ താരത്തെയാണ് ഫൈനലില്‍ 10-0ന് രവി കുമാര്‍ പരാജയപ്പെടുത്തിയത്. ബജ്റംഗ് പൂനിയ 65 കിലോ വിഭാഗം ഫൈനലില്‍ മുന്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ താകുടോ ഒട്ടോഗുരോയോടാണ് പരാജയം ഏറ്റുവാങ്ങിയത്.

ഗൗരവ് ബലിയന്‍ 79 കിലോ വിഭാഗത്തില്‍ കിര്‍ഗിസ്ഥാന്‍ താരത്തോട് 5-7 എന്ന സ്കോറിനാണ് പൊരുതി വീണത്. സത്യവര്‍ത്ഥ് 97 കിലോ വിഭാഗത്തിലാണ് വെള്ളി മെഡലിന് അര്‍ഹനായത്.