ലണ്ടന്‍ ഒളിമ്പിക്സ് താരം കാലിക്കറ്റ് ഹീറോസിനായി എത്തും

പ്രൊ വോളിബോളില്‍ വിദേശ താരം പോള്‍ മൈക്കള്‍ ലോട്മാന്‍ കാലിക്കറ്റ് ഹീറോസിനായി കളിയ്ക്കാന്‍ എത്തും. യുണൈറ്റഡ് സ്റ്റേറ്റ്സ് പുരുഷ ദേശീയ വോളിബോള്‍ ടീം അംഗമായിരുന്നു പോള്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ന് സീസണ്‍ ഒന്നിന്റെ ലേല നടപടികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്ന് രണ്ട് ടീമുകള്‍ ഉള്‍പ്പെടെ 6 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.

കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കാലിക്കറ്റ് ഹീറോസുമാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന കേരളത്തിലെ ടീമുകള്‍.