ബെംഗളൂരു ടോർപ്പിഡോസിനെ തകർത്ത് കൊൽക്കത്ത തണ്ടർബോൾട്ട്

Newsroom

Img 20220212 Wa0079
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 12 ഫെബ്രുവരി 2022:
ബെംഗളൂരു ടോർപ്പിഡോസിനെ തകർത്ത് കൊൽക്കത്ത തണ്ടർബോൾട്ട് റുപേ പ്രൈം വോളിബോൾ ലീഗിൽ തകർപ്പൻ പ്രകടനം തുടർന്നു. 15-–13, 15-–8, 9-–15, 15-–12, 15-–10 സ്കോറിനായിരുന്നു കൊൽക്കത്ത തണ്ടർബോൾട്ടിന്റെ ജയം. കൊൽക്കത്ത രണ്ട് പോയിന്റ് നേടി, കൊൽക്കത്ത തണ്ടർബോൾട്ട്സിന്റെ വിനിത് കുമാർ കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യ സെറ്റിന്റെ തുടക്കത്തിൽ കൊൽക്കത്ത തണ്ടർബോൾട്ട് 6–3ന് ലീഡ് നേടി. എന്നാൽ, ടോർപ്പിഡോ തിരിച്ചടിച്ച് സ്കോർ 6–6നാക്കി. പിന്നാലെ ഉശിരൻ ബ്ലോക്കുകളിലൂടെ 11–9 എന്ന നിലയിൽ രണ്ട് പോയിന്റ് കൊൽക്കത്ത് ലീഡ് നേടി. ആദ്യ സെറ്റ് 15–13ന് കൊൽക്കത്തയ്ക്ക്.

Img 20220212 Wa0078

രണ്ടാം സെറ്റിലും അവർ ആധിപത്യം തുടർന്നു. 7–4ന് ലീഡ് . മാത്യു അഗസ്റ്റ് മനോഹരമായ സ്പെെക്കിലൂടെ കൊൽക്കത്തയുടെ ലീഡുയർത്തി. തുടർന്ന് സൂപ്പർ പോയിന്റിലൂടെ 15–8ന് സെറ്റും സ്വന്തമാക്കി.

മൂന്നാം സെറ്റിൽ ക്യാപ്റ്റൻ അശ്വൽ റായിയും അരവിന്ദന്റെയും തകർപ്പൻ പ്രകടനത്തോടെ മൂന്നാം സെറ്റിൽ 4–2ന് കൊൽക്കത്ത മുന്നിലെത്തി. എന്നാൽ ഗണേശയുടെ മിന്നുന്ന സ്പെെക്കിലൂടെ ടോർപിഡോ തിരിച്ചടിച്ചു. പങ്കജ് ശർമയുടെ അതിമനോഹരമായ സ്പെെക്കിൽ നിർണായക സൂപ്പർ പോയിന്റ് കുറിച്ച് ലീഡും നേടി. ഒടുവിൽ 15–9ന് മൂന്നാം സെറ്റ് ബംഗളൂരു ടോർപ്പിഡോയുടെ പേരിലായി.
നാലാം സെറ്റിൽ ക്യാപ്റ്റൻ അശ്വൽ റായിയുടെ തകർപ്പൻ സ്പൈക്കിലൂടെ 6-–4ന് ലീഡ് നേടി കൊൽക്കത്ത തണ്ടർബോൾട്ട് തിരിച്ചുവന്നു. വിനിത് കുമാറും മിന്നിയതോടെ അവർ ലീഡുയർത്തി. നിർണായക സൂപ്പർ പോയിന്റ് നേടി 13–10ന് മുന്നിലെത്തി. അശ്വൽ മറ്റൊരു മികച്ച സ്‌പൈക്കിലൂടെ ആധിപത്യം ഉറപ്പിച്ചു. സെറ്റ് 15–12ന് കൊൽക്കത്തയ്ക്ക്.

അവസാന സെറ്റിൽ 6–6 എന്ന നിലയിൽ പിരിഞ്ഞ ഇരുടീമുകളും വീണ്ടുമൊരു വാശിയേറിയ പോരാട്ടം നടത്തി. എന്നാൽ അശ്വിന്റെ മികവിലൂടെ 12–9ന് കൊൽക്കത്ത തണ്ടർബോൾട്ട് ലീഡ് നേടി. തരുൺ ഗൗഡയുടെ മിന്നും സെർവ് അവസാന സെറ്റ് 15–10ന് കൊൽക്കത്തയുടെ പേരിലാക്കി.

ഞായറാഴ്ച ഏഴ് മണിക്ക് ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സും ചെന്നൈ ബ്ലിറ്റ്‌സും ഏറ്റുമുട്ടും.