1.6 കോടിയ്ക്ക് മുരുഗന്‍ അശ്വിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

Sports Correspondent

മുരുഗന്‍ അശ്വിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 1.6 കോടി രൂപയ്ക്കാണ് മുന്‍ പഞ്ചാബ് കിംഗ്സ് താരത്തെ മുംബൈ സ്വന്തമാക്കിയത്. മുംബൈയും കൊല്‍ക്കത്തയും ചേര്‍ന്ന് ആരംഭിച്ച ലേലത്തിൽ സൺറൈസേഴ്സ് രംഗത്തെത്തുകയായിരുന്നു.

ഇതോടെ താരത്തിന്റെ ലേലത്തുക ഒരു കോടി കടന്നു. താരത്തിനെ 80 ലക്ഷത്തിന് മുംബൈ ഉറപ്പിച്ചുവെന്ന് തോന്നിയ നിമിഷത്തിലാണ് ഈ ട്വിസ്റ്റ്. പിന്നീട് 1.6 കോടി രൂപയ്ക്ക് മുംബൈ താരത്തെ സ്വന്തമാക്കി.

30 ലക്ഷം രൂപയ്ക്ക് നൂര്‍ അഹമ്മദിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 30 ലക്ഷത്തിന് കെസി കരിയപ്പയെ രാജസ്ഥാന്‍ റോയൽസ് സ്വന്തമാക്കി.