ശ്രേയസ് ഗോപാലിനെയും ജഗദീശ സുചിതിനെയും സ്വന്തമാക്കി സൺറൈസേഴ്സ്

ഐപിഎൽ മെഗാ ലേലത്തിൽ കർണാടകയുടെ രണ്ട് താരങ്ങളെ ടീമിലെത്തിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ശ്രേയസ് ഗോപാലിനെയും ജഗദീശ സുചിതിനെയുമാണ് സൺ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. 75 ലക്ഷം നൽകിയാണ് ശ്രേയസ് ഗോപാലിനെ സൺറൈസേഴ്സ് നേടിയത്. ജഗദീശ സുചിതിനായി 20ലക്ഷവും സൺറൈസേഴ്സ് നൽകി.

മൈസൂര്കാരനായ ജഗദീശ സുചിത് മുംബൈ ഇന്ത്യൻസിന് വേണ്ടിയും ഡെൽഹി ക്യാപിറ്റൽസിന് വേണ്ടിയും കളിച്ചിട്ടുണ്ട്‌. മുംബൈ ഇന്ത്യൻസിന് വേണ്ടിയും രാജസ്ഥാൻ റോയൽസിന് വേണ്ടിയും ശ്രേയസ് ഗോപാൽ കളിച്ചിട്ടുണ്ട്. 2019 ഐപിഎല്ലിൽ കൊഹ്ലി,എബിഡി,സ്റ്റോയിണിസ് എന്നിവരുടെ വിക്കറ്റെടുത്ത ശ്രേയസ് ഗോപാലിന്റെ ഹാട്രിക്ക് പ്രകടനം ശ്രദ്ധേയമായിരുന്നു.