ഡിഫന്‍ഡേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു ടോര്‍പ്പിഡോസിന് മൂന്നാം ജയം

Newsroom

Img 20220218 Wa0002
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 17 ഫെബ്രുവരി 2022: ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ബെംഗളൂരു ടോര്‍പ്പിഡോസ് റുപേ പ്രൈം വോളിബോള്‍ ലീഗില്‍ മൂന്നാം വിജയം നേടി. സ്‌കോര്‍: 15-14, 15-13, 15-14, 14-15, 13-15. ഈ മത്സരത്തില്‍ നിന്ന് ബെംഗളുരു രണ്ട് പോയിന്റ് നേടി, ബംഗളൂരു ടോര്‍പ്പിഡോസിന്റെ പങ്കജ് ശര്‍മ കൡയിലെ താരമായി.

ആദ്യ സെറ്റില്‍ 8-5ന് മുന്നിലെത്തിയ ബെംഗളൂരു ടോര്‍പ്പിഡോസിന് പങ്കജ് ശര്‍മയും നോഹ് ടൈറ്റാനോയും മികച്ച തുടക്കം നല്‍കി. സാരംഗ് ശാന്തിലാലിന്റെ ഒരു ഉജ്ജ്വല സ്മാഷിന് പിന്നാലെ ടോര്‍പ്പിഡോസ് ലീഡ് ഉയര്‍ത്തി. അംഗമുത്തുവിന്റെ മികവ് സ്‌കോര്‍ 12-12ന് സമനിലയിലാക്കി. പങ്കജിന്റെ രണ്ട് മികച്ച സ്‌പൈക്കുകള്‍ ടോര്‍പ്പിഡോസിന് 15-14ന് ആദ്യ സെറ്റ് അവസാനിപ്പിക്കാന്‍ സഹായകരമായി.
Img 20220218 Wa0003

രണ്ടാം സെറ്റില്‍ അഹമ്മദാബാദ് 6-2ന് മുന്നിലെത്തി. ബെംഗളൂരിനെ മത്സരത്തില്‍ നിലനിര്‍ത്താന്‍ കെയ്ല്‍ ഫ്രണ്ടിന്റെ ശ്രമം. ഡിഫന്‍ഡേഴ്‌സ് 11-9ന് മുന്നിലെത്തി. പങ്കജിന്റെ ബ്ലോക്ക് വഴിയുള്ള സൂപ്പര്‍ പോയിന്റിലൂടെ ബെംഗളൂരു 11-11ന് സ്‌കോര്‍ സമനിലയിലാക്കി. സാരംഗ് ശാന്തിലാലും രോഹിതും 15-13ന് രണ്ടാം സെറ്റും ബെംഗളൂരിന് സമ്മാനിച്ചു.

കുതിപ്പ് തുടര്‍ന്ന ടോര്‍പ്പിഡോസ് മൂന്നാം സെറ്റില്‍ 7-5ന് മുന്നിലെത്തി. കെയ്‌ലിന്റെ സ്‌പൈക്ക് വീണ്ടു ലീഡ് കൂട്ടി. ഷോണ്‍ ടി ജോണിന്റെ പ്രകടനത്തിലൂടെ അഹമ്മദബാദ് 11-10ന് മുന്നിലെത്തി. ടോര്‍പ്പിഡോസ് തിരിച്ചടിച്ച് 13-11ന് ലീഡ് തിരിച്ചുപിടിച്ചു. പങ്കജിന്റെ മറ്റൊരു മികച്ച സ്പൈക്കിലൂടെ മൂന്നാം സെറ്റ് 15-14ന് സ്വന്തമാക്കിയ ബെംഗളൂരു ജയവും രണ്ടു പോയിന്റും ഉറപ്പിച്ചു.

നോഹിന്റെയും കെയ്‌ലിന്റെയും മിന്നും പ്രകടനത്തില്‍ നാലാം സെറ്റില്‍ ടോര്‍പ്പിഡോസിന് 10-9 ലീഡായി. ഷോണ്‍ ടി ജോണ്‍ ഒരു സൂപ്പര്‍ പോയിന്റ് നേടി 13-11ന് ഡിഫന്‍ഡേഴ്‌സിനെ ലീഡ് തിരിച്ചുപിടിക്കാന്‍ സഹായിച്ചെങ്കിലും, തൊട്ടുപിന്നാലെ ഒരു സൂപ്പര്‍ പോയിന്റിലൂടെ ബെംഗളൂരു സ്‌കോര്‍ സമനിലയിലാക്കി. അഹമ്മദാബാദ് വിട്ടുകൊടുത്തില്ല. നാലാം സെറ്റ് 15-14ന് അവരുടെ അക്കൗണ്ടില്‍ ചേര്‍ത്തു.

അവസാന സെറ്റില്‍ 7-2ന് അഹമ്മദാബാദ് വന്‍ ലീഡ് നേടി. സാജു പ്രകാശിന്റെ പ്രകടന മികവില്‍ 15-13ന് അഞ്ചാം സെറ്റും നേടി ഡിഫന്‍ഡേഴ്‌സ് തോല്‍വിയിലും അഭിമാനത്തോടെ കളംവിട്ടു. 2022 ഫെബ്രുവരി 18 (വെള്ളിയാഴ്ച) നടക്കുന്ന കേരള ഡെര്‍ബിയില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് കാലിക്കറ്റ് ഹീറോസിനെ നേരിടും. വൈകിട്ട് 6.50ന് മത്സരം തുടങ്ങും.