ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് നിരാശ,ഒട്ടനവധി താരങ്ങള്‍ ആദ്യ റൗണ്ടിൽ പുറത്ത്, രണ്ടാം റൗണ്ടിൽ പൊരുതി വീണ് സത്യന്‍

ലോക റാങ്കിംഗിൽ 17ാം സ്ഥാനത്തുള്ള ക്വാദ്രി അരുണയോട് 7 ഗെയിം പോരാട്ടത്തിൽ അടിയറവ് പറഞ്ഞ് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍. 3-4 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.

9-11, 11-7, 15-13, 3-11, 11-4, 4-9, 7-11 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന് ഐടിടിഎഫ്‍ ലോക ചാമ്പ്യന്‍ഷിപ്പിൽ കാലിടറിയത്.

അതേ സമയം സത്യനും അയിഖ മുഖര്‍ജ്ജിയും മാത്രമാണ് ആദ്യ റൗണ്ടിൽ ഇന്ത്യന്‍ താരങ്ങളിൽ വിജയം നേടിയത്. മണിക ബത്ര, ശരത് കമാൽ, ഹര്‍മീത് ദേശായി, ആന്തണി അമൽരാജ്, സുതീര്‍ത്ഥ മുഖര്‍ജ്ജി, മധുരിക പട്കര്‍ എന്നിവര്‍ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.