ഐ എഫ് എ ഷീൽഡിൽ ഗോകുലം ഇന്ന് ഇറങ്ങും

Bകൊൽക്കത്തയിൽ നടക്കുന്ന ഐഎഫ്എ ഷീൽഡിൽ ഗോകുലം കേരള എഫ്‌സി ഇന്ന് തങ്ങളുടെ ആദ്യ മത്സരം കളിക്കും. ആദ്യ മത്സരത്തിൽ കിദ്ദർപോർ എസ്‌സിക്കെതിരെയാണ് ഗോകുലം ഇറങ്ങുന്നത്. ഗ്രൂപ്പ് സിയിൽ കളിക്കുന്ന ഗോകുലം കേരള ടീം നവംബർ 29 ന് ബിഎസ്എസ് സ്‌പോർട്ടിംഗ് ക്ലബ്ബിനെയും നേരിടും. ഇന്ന് ഉച്ചക്ക് 2മണിക്ക് ആണ് മത്സരം.

മത്സരങ്ങൾ phoneflix.in എന്ന വെബ്‌സൈറ്റിൽ തത്സമയം കാണാം. കഴിഞ്ഞ വർഷം ഗോകുലം കേരള എഫ്‌സി ഐഎഫ്‌എ ഷീൽഡിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായെങ്കിലും ഐലീഗിൽ കൂടുതൽ കരുത്തോടെ തിരിച്ചെത്തി ചാമ്പ്യന്മാരായിരുന്മു. ഐഎഫ്എ ഷീൽഡിന് ശേഷം ഈ വർഷവും ഡിസംബർ 26ന് ആരംഭിക്കുന്ന ഐലീഗിൽ പങ്കെടുക്കാൻ ടീം കൊൽക്കത്തയിൽ തുടരും.

ഗോകുലം സ്ക്വാഡ്;

The Squad

Goalkeepers

Rakshit Dagar, PA Ajmal, Vigneshwaran Baskharan
Defenders
Bouba Aminou, Shahajas Thekkan, Muhammed Uvais, Mohammed Jasim, Deepak Singh, Alex Saji

Midfielders
Rishad, Abhijith, Emil Benny, Gifty Gracious, Sharif Mukhammad (Captain), Zodingliana, Jithin MS, Sourav

Forwards
Rahim Osumanu, Emmanuel Jeremiah Otu Ajah, Thahir Zaman, Beneston Barretto, Ronald Singh