ഡബിള്‍സ് മത്സരങ്ങളിൽ ഇന്ത്യന്‍ ടീമുകള്‍ക്ക് വിജയം

Manikasathiyan

ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ ഡബിള്‍സ് ടീമുകള്‍ക്ക് വിജയം. മിക്സഡ് ഡബിള്‍സിൽ ശരത് കമാൽ – അര്‍ച്ചന കാമത്ത് കൂട്ടുകെട്ടും സത്യന്‍ – മണിക കൂട്ടുകെട്ടും വിജയം നേടി പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

ശരത് – അര്‍ച്ചന കൂട്ടുകെട്ട് 3-2ന് ഈജിപ്റ്റിന്റെ ടീമിനെ പുറത്താക്കിയപ്പോള്‍ സത്യന്‍-മണിക കൂട്ടുകെട്ട് പോര്‍ട്ടോറിക്കോയുടെ ടീമിനെതിരെ 3-1ന്റെ വിജയം ആണ് നേടിയത്.

വനിത ഡബിള്‍സിൽ മണിക – അര്‍ച്ചന കൂട്ടുകെട്ട് ബെല്‍ജിയത്തിന്റെ ടീമിനെ 3-0ന് പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറിൽ കടന്നു.

Previous articleഇന്തോനേഷ്യ ഓപ്പണിൽ സിന്ധു സെമി ഫൈനലിൽ
Next articleകേരള സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു, കിരീടം തിരിച്ചു പിടിക്കണം!!