ടേബിള്‍ ടെന്നീസ്: ഹാവിരോവ് യൂത്ത് കണ്ടന്ററിൽ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണ്ണ മെഡലുകള്‍

ഹാവിരോവിൽ നടക്കുന്ന ഡബ്ല്യുടിടി യൂത്ത് കണ്ടന്റര്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിൽ മെഡൽ നേട്ടവുമായി ഇന്ത്യന്‍ താരങ്ങള്‍. പെൺകുട്ടികളുടെ അണ്ടര്‍ 13, 15 ഇവന്റുകളിൽ ഇന്ത്യയുടെ റൈന ഭൂട്ടയും ജെന്നീഫര്‍ വര്‍ഗീസൂം സ്വര്‍ണ്ണ മെഡലുകള്‍ നേടുകയായിരുന്നു.

Jennifervarghese

റൈന ഇന്ത്യയുടെ തന്നെ സിന്‍ഡ്രേല ദാസിനെ 3-2 എന്ന സ്കോറിന് ആണ് അണ്ടര്‍ 13 പെണ്‍കുട്ടികളുടെ മത്സരയിനത്തിൽ പരാജയപ്പെടുത്തിയത്. മറ്റൊരു ഇന്ത്യന്‍ താരം പ്രിഷ ഗോയൽ സെമിയില്‍ എത്തിയതോടെ വെങ്കല മെഡൽ നേടുകയായിരുന്നു.

അണ്ടര്‍ 15 പെൺകുട്ടികളിൽ റൊമാനിയയുടെ ബിയാങ്കയെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ജെന്നീഫര്‍ വര്‍ഗീസ് സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ സിന്‍ഡ്രെല ദാസ് സെമിയിൽ പരാജയപ്പെട്ടു.