ഹോങ്കോംഗിനെ കീഴടക്കി ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം

ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ടീം മത്സരത്തില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ 3-0 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. അചാന്ത ശരത്ത് കമാല്‍, ആന്തണി അമല്‍രാജ്, ജ്ഞാനശേഖരന്‍ സത്യന്‍ എന്നിവര്‍ തങ്ങളുടെ സിംഗിള്‍സ് മത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം നേടിക്കൊടുത്തത്.

ഇന്ത്യ കഴിഞ്ഞ തവണ എട്ടാം സ്ഥാനത്താണ് എത്തിയത്.