ഇറ്റലിയെ തകര്‍ത്ത് ഇന്ത്യ പ്രീ ക്വാര്‍ട്ടറിൽ

Sports Correspondent

Manikabatra
Download the Fanport app now!
Appstore Badge
Google Play Badge 1

ബുസാനിൽ നടക്കുന്ന ITTF ലോക ടീം ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്സ് ഫൈനൽസ് 2024ന്റെ പ്രീക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യന്‍ വനിത ടീം. ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിനിനെതിരെ 0-2ന് പിന്നിൽ പോയ ശേഷം ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം സ്ഥാനക്കാരായപ്പോള്‍ ഇന്ന് റൗണ്ട് ഓഫ് 32ൽ ഇറ്റലിയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍.

Sreejaakula

ശ്രീജ അകുല, മണിക ബത്ര, അയിഖ മുഖര്‍ജ്ജി കൂട്ടുകെട്ട് ഇറ്റലിയെ 3-0ന് പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പാക്കിയപ്പോള്‍ ഇനി കരുത്തരായ ചൈനീസ് തായ്പേയ് ആണ്.

Ayikhamukherjee

ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് ഖസാക്കിസ്ഥാന്‍ ആണ് എതിരാളികള്‍. ആ മത്സരം ജയിക്കുന്ന പക്ഷം കൊറിയ റിപ്പബ്ലിക്കുമായി ഇന്ത്യ പ്രീക്വാര്‍ട്ടറിൽ കളിക്കണം.