ഫെലിക്സിന് പരിക്ക്, ഈ സീസൺ ഇനി കളിക്കാൻ ആവില്ല

- Advertisement -

പോർച്ചുഗീസ് യുവതാരം ജാവോ ഫെലിക്സിന് ഇനി ഈ സീസണിൽ കളിക്കാൻ ആകില്ല. ഇന്ന് പരിശീലനത്തിനിടയിൽ ഏറ്റ പരിക്ക് ആണ് ഫെലിക്സിന് തിരിച്ചടി ആയിരിക്കുന്നത്. ഇടതു മുട്ടിനാണ് പരിക്കേറ്റത്. ലിഗമെന്റ് ഇഞ്ച്വറി ആണെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ താരം നീണ്ട പുറത്തിരിക്കേണ്ടി വരും.

ഈ സീസണിൽ ഇനി ഫെലിക്സിന് ചിലപ്പോൾ കളിക്കാൻ ആയേക്കില്ല എന്ന് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. അത്ലറ്റിക്കോ മാഡ്രിഡിന് ഇത് വലിയ തിരിച്ചടിയാകും. ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ഉറപ്പല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡ് നിൽക്കുന്നത്.

Advertisement