ജയം അഞ്ച് റൺസിന്, ബെന്‍ സ്റ്റോക്കിനെയും സംഘത്തെയും വീഴ്ത്തി വെൽഷ് ഫയര്‍

Jonnybairstowwelshfire

ദി ഹണ്ട്രെഡിൽ ഇന്നലെ നടന്ന ആവേശകരമായ പുരുഷന്മാരുടെ മത്സരത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജ്ജേഴ്സിനെ 5 റൺസിന് പരാജയപ്പെടുത്തി വെൽഷ് ഫയര്‍. ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 100 പന്തിൽ 173/4 എന്ന സ്കോര്‍ വെൽഷ് നേടിയപ്പോള്‍ 168 റൺസാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സ് നേടിയത്.

ബൈര്‍സ്റ്റോ 36 പന്തിൽ 56 റൺസ് നേടിയ ശേഷം പുറത്തായെങ്കിലും ബെന്‍ ഡക്കറ്റ്(27 പന്തിൽ 41), ജെയിംസ് നീഷം(11 പന്തിൽ പുറത്താകാതെ 30), ഗ്ലെന്‍ ഫിലിപ്പ്സ്(14 പന്തിൽ 23) എന്നിവരാണ് വെൽഷിന് വേണ്ടി തിളങ്ങിയത്.

31 പന്തിൽ 62 റൺസ് നേടിയ ഹാരി ബ്രൂക്ക് സൂപ്പര്‍ചാര്‍ജേഴ്സിന്റെ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും ടോപ് ഓര്‍ഡറിൽ കാര്യമായ പ്രകടനം ആര്‍ക്കും പുറത്തെടുക്കാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ഖൈസ് അഹമ്മദ് 13 റൺസ് വിട്ട് നല്‍കി 4 വിക്കറ്റ് വീഴ്ത്തിയാണ് നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേവ്സിനെ തകര്‍ത്തത്.

Qaisahmed

ആഡം ലിഥ്(14 പന്തിൽ 25), മാറ്റി പോട്സ്(പുറത്താകാതെ 10 പന്തിൽ 20) എന്നിവരാണ് മറ്റു ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തവര്‍.

Previous articleഷൂട്ടിംഗ് റേഞ്ചിൽ നിന്ന് എത്തുന്നത് നിരാശയുടെ വാര്‍ത്തകള്‍,10 മീറ്റര്‍ എയര്‍ റൈഫിളിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് യോഗ്യതയില്ല
Next articleഗോൾഡ്‌ കപ്പിൽ ഖത്തർ സെമി ഫൈനലിൽ