ഏഷ്യന്‍ എയര്‍ ഗണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ജൂനിയര്‍ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ വിഭാഗം മത്സരത്തില്‍ പോഡിയം കൈയ്യടക്കി ഇന്ത്യന്‍ താരങ്ങള്‍. മെഡലുകള്‍ മൂന്നും സ്വന്തമാക്കിയത് ഇന്ത്യന്‍ താരങ്ങളായിരുന്നു. യഷ് വര്ദ്ധന് സ്വര്‍ണ്ണം നേടിയപ്പോള്‍ കേവല്‍ പ്രജാപതി വെള്ളി മെഡലും ഐശ്വര്യ പ്രതാപ് സിംഗ് വെങ്കല മെഡലും നേടി.