36ആമത് ദേശീയ ഗെയിംസിന് ഔദ്യോഗിക തുടക്കം. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢമായ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂരും മോദിക്ക് ഒപ്പം ഉണ്ടായിരുന്നു.

2015ൻ ശേഷം ആദ്യമായാണ് ദേശീയ ഗെയിംസ് നടക്കുന്നത്. ഇന്ത്യൻ ആർമി ഉൾപ്പെടെ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 7000 കായികതാരങ്ങൾ ഗെയിംസിൽ പങ്കെടുക്കുന്നു. മൊത്തത്തിൽ 36 കായിക ഇനങ്ങളിൽ മത്സരം നടക്കും.

 
					













