എറിക്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ മാസത്തെ മികച്ച താരം

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയ ക്രിസ്റ്റ്യൻ എറിക്സൺ ക്ലബിന്റെ കഴിഞ്ഞ മാസത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ആഴ്‌സണലിനെതിരായ 3-1 വിജയത്തിലും യൂറോപ്പ ലീഗിൽ ഷെരീഫ് ടിറാസ്പോളിനോട് 2-0ന് ടീം വിജയിച്ചപ്പോഴും നടത്തിയ മികച്ച പ്രകടനം കണക്കിൽ എടുത്ത് ആരാധകർ വോട്ട് ചെയ്ത് ആണ് താരം ഈ പുരസ്കാരം സ്വന്തമാക്കിയത്.

എറിക്സൺ 224741

മുൻ അയാക്‌സ്, ടോട്ടൻഹാം, ബ്രെന്റ്‌ഫോർഡ് താരമായ എറിക്സൺ യുണൈറ്റഡ് മിഡ്‌ഫീൽഡിൽ എത്തിയത് മുതൽ മാഞ്ചസ്റ്റർ ക്ലബിന്റെ മിഡ്ഫീൽഡ് തന്നെ മികച്ചതായി മാറിയിട്ടുണ്ട്. വോട്ട് ചെയ്ത ആരാധകർക്ക് എറിക്സൺ നന്ദി പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഞായറാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ ഡാർബിക്ക് ആയി ഒരുങ്ങുകയാണ്.