ദീപക് ഹൂഡയുടെ ഒറ്റയാള്‍ പ്രകടനത്തെ അതിജീവിച്ച് പൂനെ

ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെതിരെ വിജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 29-25 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ജയ്പൂര്‍ താരം ദീപക് ഹൂഡയുടെ ഒറ്റയാള്‍ പ്രകടനത്തെ അതിജീവിച്ചാണ് പൂനെയുടെ ജയം. പകുതി സമയത്ത് ഒരു പോയിന്റിന്റെ നേരിയ ലീഡ് മാത്രമാണ് പൂനെയ്ക്ക് കൈവശപ്പെടുത്താനായെങ്കിലും രണ്ടാം പകുതിയില്‍ ലീഡ് നാല് പോയിന്റായി ഉയര്‍ത്തി ജയം സ്വന്തമാക്കുവാന്‍ ആതിഥേയര്‍ക്കായി.

ദീപക് ഹൂഡ എട്ട് പോയിന്റ് നേടിയപ്പോള്‍ മോഹിത് ചില്ലര്‍, സന്ദീപ് ദുല്‍ എന്നിവര്‍ നാല് വീതം പോയിന്റ് നേടി. അതേ സമയം പൂനെയ്ക്കായി മോനു 7 പോയിന്റും രവികുമാര്‍ ആറ് പോയിന്റും നേടി. റെയിഡിംഗില്‍ 9 പോയിന്റുമായി ഇരു ടീമുകളും ഒപ്പം നില്‍ക്കുകയായിരുന്നു. 18-14നു പൂനെ പ്രതിരോധത്തില്‍ മികവ് പുലര്‍ത്തി. ഒരു തവണ പൂനെയെ ഓള്‍ഔട്ട് ആക്കുവാന്‍ ജയ്പൂരിനു സാധിച്ചുവെങ്കില്‍ പ്രതിരോധത്തിലെ മെച്ചപ്പെട്ട പ്രകടനം ടീമിനു തുണയായി മാറി.

Previous articleമുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മനൻദീപ് ഇനി മിനേർവ പഞ്ചാബിൽ
Next articleജോവിചിന് മാത്രം അഞ്ചു ഗോളുകൾ, ഗോൾ ആഘോഷം ആക്കി ഫ്രാങ്ക്ഫർട്