ജോവിചിന് മാത്രം അഞ്ചു ഗോളുകൾ, ഗോൾ ആഘോഷം ആക്കി ഫ്രാങ്ക്ഫർട്

- Advertisement -

ഇന്ന് ബുണ്ടസ് ലീഗ് ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചത് ഒരു ഗോൾ മഴയോടൊപ്പം. ഇന്ന് ഫ്രാങ്ക് എ ഹോം ഗ്രൗണ്ടിൽ എത്തിയ ഫോർചുണ ഡുസൽഡോഫാണ് ഗോളുകൾ വാരിക്കൂട്ടിയത്. ഏഴു ഗോളുകളാണ് ഇന്ന് ഫ്രാങ്ക് ഫർട് അടിച്ചത്. ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് ടീം വിജയിക്കുകയും ചെയ്തു. സെർബിയൻ താരം ജോവിചിന്റെ ഫോമാണ് ഇത്ര വലിയ ജയത്തിൽ ഫ്രാങ്ക്ഫർടിനെ എത്തിച്ചത്.

ഇന്ന് അഞ്ചു ഗോളുകളാണ് ജോവിച് മാത്രമായി സ്കോർ ചെയ്തത്. 26, 34, 55, 69, 72 എന്നീ മിനുട്ടുകളിൽ ആയിരുന്ന്ഹ് ജോവിചിന്റെ ഗോളുകൾ. ഈ സീസണിൽ യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ ആരും ഒരു കളിയിൽ അഞ്ചു ഗോളുകൾ അടിച്ചിട്ടില്ല. ബുണ്ടസ് ലീഗയിലാകട്ടെ 2015ൽ ലെവൻഡോസ്കി അടിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു മത്സരത്തിൽ ഒരു താരം തന്നെ അഞ്ചു തവണ ഗോളുകൾ നേടുന്നത്.

ഹാളർ ആണ് ഫ്രാങ്ക്ഫർടിന്റെ ബാകി രണ്ടു ഗോളുകൾ നേടിയത്. ഇന്നത്തെ ജയത്തോടെ ലീഗിൽ ആറാം സ്ഥാനത്തേക്ക് എത്തി.

Advertisement