ബംഗാളിനെതിരെ 11 പോയിന്റ് വിജയവുമായി മുംബൈ

വൈസാഗിലെ സ്റ്റേഡിയത്തില്‍ പ്രൊകബഡി ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സിനെ കീഴടക്കി യുമുംബ. 31-20 എന്ന സ്കോറിനാണ് മുംബൈയുടെ വിജയം. ആദ്യ പകുതിയില്‍ 15-9നു മുംബൈ ആയിരുന്നു മുന്നില്‍. മത്സരത്തിന്റെ തുടക്കത്തില്‍ ലീഡ് ബംഗാള്‍ നേടിയെങ്കിലും ആദ്യ പകുതി അവസാനിക്കാറായപ്പോള്‍ കാര്യങ്ങള്‍ മുംബൈയ്ക്ക് അനുകൂലമായി.

മുംബൈയ്ക്കായി പതിവു പോലെ സിദ്ധാര്‍ത്ഥ് ദേശായി തിളങ്ങിയപ്പോള്‍ 4 വീതം പോയിന്റുമായി ദര്‍ശന്‍ കഡിയനും സുരേന്ദ്രര്‍ സിംഗും രോഹിത് ബലിയനും ഫസെല്‍ അത്രെച്ചാലിയും ടീമിനു പിന്തുണ നല്‍കി. റെയിഡിംഗിലും(15-10) പ്രതിരോധത്തിലും(13-8) മുന്നില്‍ നിന്ന് മുംബൈ ഒരു തവണ എതിരാളികളെ ഓള്‍ഔട്ടുമാക്കിയിരുന്നു.